- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ജുവല്ലറി ബ്രാൻഡ് ആയ തനിഷ്ക് 20 ലക്ഷത്തിലേറെ ഉപയോക്താക്കളിലൂടെ 1,00,000 കിലോഗ്രാം സ്വർണം മാറ്റിക്കൊടുക്കുക എന്ന നാഴികക്കല്ല് പിന്നിട്ടു. സ്വർണവില കുതിച്ചു കൊണ്ടിരിക്കെ ഉപഭോക്താക്കൾക്ക് തങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ അവസരമൊരുക്കാനായാണ് തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് പദ്ധതി പുതുക്കി അവതരിപ്പിച്ചത്. ഗോൾഡ് എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വർണത്തിന് ഏറ്റവും മികച്ച മൂല്യം നൽകുകയും പഴയ സ്വർണം ആധുനിക ഡിസൈനുകളിലുള്ള പുതിയ സ്വർണമായി മാറ്റിയെടുക്കുവാൻ അവസരം നൽകുകയും ചെയ്തു.
സ്വർണവില കുതിച്ചു കൊണ്ടിരിക്കെ തങ്ങളുടെ പഴയ സ്വർണം മാറ്റി ഏറ്റവും പുതിയ ആഭരണ ഡിസൈനുകളാക്കി മാറ്റി തങ്ങളുടെ പഴയ സ്വർണത്തിൻറെ മൂല്യം പരമാവധിയാക്കാനാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഈ ആവശ്യം മനസിലാക്കിയ തനിഷ്ക് തങ്ങളുടെ ഗോൾഡ് എക്സ്ചേഞ്ച് നയം പരിഷ്ക്കരിക്കുകയും ഉപഭോക്താക്കൾക്ക് മികച്ച മൂല്യം ഉറപ്പാക്കുകയും ചെയ്തു. 20 കാരറ്റും അതിന് മുകളിലുമുള്ള സ്വർണത്തിന് 100 ശതമാനം മൂല്യം നൽകിക്കൊണ്ട് ഈ പദ്ധതി രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. വിശ്വാസ്യത, സുതാര്യത, ഉപഭോക്താക്കൾക്ക് അതുല്യമായ മൂല്യം തുടങ്ങിയവയുടെ പ്രതീകമാണ് തനിഷ്കിൻറെ സ്വർണം മാറ്റിയെടുക്കൽ നയം. സ്വർണ വില ഉയർന്നു കൊണ്ടിരിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്ക് അതിനൊരു പരിഹാരം മാത്രമല്ല, അവരുടെ വിശ്വാസത്തിൻറെയും ആത്മവിശ്വാസത്തിൻറേയും ആഘോഷം കൂടിയായി ഈ പദ്ധതി മാറുകയാണ്.
ഗോൾഡ് എക്സ്ചേഞ്ച് നയം എല്ലാ തനിഷ്ക് സ്റ്റോറുകളിലും ബാധകമാണ്. വിവാഹ സീസണിലും മറ്റ് ആവശ്യങ്ങൾക്കുമായി ഉപഭോക്താക്കൾ സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന വേളയിലാണിതെത്തുന്നത്. മികച്ച ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുവാൻ ഇതു വഴിയൊരുക്കും.
രണ്ട് ദശലക്ഷം ഇന്ത്യക്കാർ കൈമാറ്റം ചെയ്ത 100 ടൺ സ്വർണ്ണത്തിൻറെ ആഘോഷം വർഷങ്ങളായി ഞങ്ങൾക്ക് നൽകിയ വിശ്വാസത്തിൻറെയും വിശ്വസ്തതയുടെയും തെളിവാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ജുവല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു.
ഉപഭോക്താക്കൾക്ക് സൗകര്യം നൽകും വിധം ഏതു ജുവല്ലറിയിൽ നിന്നു വാങ്ങിയ പഴയ സ്വർണവും സ്വീകരിക്കുന്ന എക്സ്ചേഞ്ച് ഓഫർ തനിഷ്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. ഗോൾഡ് പ്ലെയിൻ, ഗ്ലാസ് കുന്ദൻ, കുന്ദൻ പോൾകി, ഓപ്പൺ പോൾകി, പിജെഡബ്ലിയുഎസ്, കളർ സ്റ്റോണുകൾ തുടങ്ങി ആഭരണങ്ങളുടെ വിപുലമായ ശ്രേണികളിൽ ഈ ആനുകൂല്യംലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.