Sections

തനിഷ്ക് 'സോൾമേറ്റ്സ് ഡയമണ്ട് പെയർ' അവതരിപ്പിച്ചു

Saturday, Feb 22, 2025
Reported By Admin
Tanishq Launches ‘The Soulmates Diamond Pair’ – A Symbol of Eternal Love

  • നൂറ് കോടി വർഷം പഴക്കമുള്ള നാച്ചുറൽ ഡയമണ്ടിൽ നിന്ന് നിർമ്മിച്ച മോതിര ജോഡി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡായ തനിഷ്ക്, കാലാതീത ബന്ധങ്ങളെ പ്രതീകപ്പെടുത്തുന്ന അപൂർവവും അതിമനോഹരവുമായ 'ദി സോൾമേറ്റ്സ് ഡയമണ്ട് പെയർ' എന്ന പേരിലുള്ള മോതിര ജോഡി വിപണിയിലവതരിപ്പിച്ചു. നൂറ് കോടി വർഷം പഴക്കമുള്ള ഒരൊറ്റ നാച്ചുറൽ ഡയമണ്ടിൽ നിന്ന് നിർമ്മിച്ച മോതിര ജോഡികളാണ് ഈ എക്സ്ക്ലൂസീവ് ശേഖരത്തിലുള്ളത്. ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന ഈ മോതിരങ്ങൾ ദമ്പതികൾ തമ്മിലുള്ള അപൂർവവും ശാശ്വതവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ഡി ബിയേഴ്സ് ഗ്രൂപ്പിൻറെ സഹകരണത്തോടെയാണ് തനിഷ്ക് ഈ സവിശേഷ ആഭരണ ശ്രേണി വിപണിയിലെത്തിച്ചത്.

സോൾമേറ്റ്സ് ഡയമണ്ട് പെയർ ശേഖരത്തിൽ ഉപയോഗിച്ചിരിക്കുന്ന അപൂർവ പ്രകൃതിദത്ത ഡയമണ്ടുകൾ കോടിക്കണക്കിന് വർഷങ്ങളായി ഭൂമിക്കുള്ളിൽ ഒരുമിച്ചായിരുന്നവയാണ്. അർത്ഥവത്തായ ഒരു ബന്ധം പോലെതന്നെ നിത്യതയുടെയും അതിജീവനത്തിൻറെയും യഥാർത്ഥ പ്രതീകമാണ് ഈ ഡയമണ്ടുകൾ. ഒരുമിച്ചായിരുന്ന ഉത്ഭവം, ഒരുമിച്ചു ജീവിക്കാൻ നിശ്ചയിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്.

സോൾമേറ്റ്സ് ഡയമണ്ട് പെയർ എന്ന അപൂർവവും നൂതനവുമായ ആഭരണ ശേഖരം അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, തനിഷ്ക് റീട്ടെയിൽ ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻറ് അരുൺ നാരായൺ പറഞ്ഞു. ഒരൊറ്റ പ്രകൃതിദത്ത റഫ് ഡയമണ്ടിൽ നിന്ന് സൃഷ്ടിച്ച സോളിറ്റയർ മോതിര ജോഡികളുടെ അതിമനോഹരമായ ശേഖരമാണിത്. ഒരൊറ്റ ഡയമണ്ട് രൂപപ്പെടാൻ നൂറ് കോടി വർഷങ്ങൾ എടുക്കുന്നു എന്നതാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. അതിനാൽ ഈ പുതിയ ശേഖരം പ്രിയപ്പെട്ടവർ തമ്മിലുള്ള അപൂർവവും അഭേദ്യവുമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നതാണ്. ഡയമണ്ട് പോലെ പ്രണയവും കാലങ്ങൾകൊണ്ട് രൂപപ്പെട്ടതാണെന്നും എന്നെന്നേക്കുമായി നിലനിൽക്കുമെന്നുമുള്ള തത്ത്വചിന്തയിൽ വേരൂന്നിയ ഈ ശേഖരം ആഭരണങ്ങളുടെ ലോകത്ത് സമാനതകളില്ലാത്തതും വളരെയധികം വൈകാരിക പ്രാധാന്യമുള്ളതുമാമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.