- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന് തുടക്കം കുറിച്ചു. വൈവിധ്യമാർന്ന വജ്രാഭരണങ്ങളുടെ ശേഖരമാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിൻറെ ഭാഗമായി തനിഷ്‌ക് ഒരുക്കുന്നത്.
പ്രത്യേകമായി രൂപകൽപ്പന ചെയ്തു സജ്ജമാക്കിയ കമ്മലുകൾ, ബ്രേസ്ലെറ്റുകൾ, നെക്ലേസുകൾ, മോതിരങ്ങൾ തുടങ്ങി നിരവധി അത്യാകർഷങ്ങളായ വജ്രാഭരണങ്ങളാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിൻറെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്. 15,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം കിഴിവും ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിൻറെ ഭാഗമായി തനിഷ്‌ക് നല്കുന്നുണ്ട്. കൂടാതെ പുതിയ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ പഴയ സ്വർണം 100 ശതമാനം മൂല്യത്തിൽ കൈമാറ്റം ചെയ്യാനും കഴിയും.
വ്യത്യസ്തമായ അഭിരുചികൾക്കനുസരിച്ച് ഉന്നതമായ ഗുണമേൻമയുള്ള ഡയമണ്ട് ആഭരണങ്ങൾ ശേഖരിക്കാനുള്ള അസുലഭമായ അവസരമാണ് ഡയമണ്ട് പ്രേമികൾക്കായി ഫെസ്റ്റിവൽ ഓഫ് ഡയമണ്ടിലൂടെ തനിഷ്‌ക് ഒരുക്കുന്നത്. തനിഷ്‌ക് ഷോറൂമുകളിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ തനിഷ്‌കിൻറെ www.tanishq.co.in/festival-of-diamond എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സ് ആഭരണങ്ങൾ വാങ്ങിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.