- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് അതിൻറെ ഏറ്റവും പുതിയ ആഭരണ ശേഖരമായ നവ്-റാണി കളക്ഷൻ വിപണിയിലവതരിപ്പിച്ചു. ആധുനിക വനിതകൾക്കായുള്ള രാജകീയ സ്വർണാഭരണ ശേഖരമാണ് നവ്-റാണി കളക്ഷൻ. ആധുനികതയുടേയും ക്ലാസിക് ചാരുതയുടേയും സമ്പൂർണ സന്തുലിതാവസ്ഥ ഉൾക്കൊണ്ടു കൊണ്ടുള്ളതാണ് പുതിയ ആഭരണ ശേഖരത്തിൻറെ രൂപകല്പന.
രാജസദസുകൾ, പ്രൗഢിയുള്ള കൊട്ടാരങ്ങൾ, നിലവറകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിട്ടുള്ള നവ്-റാണി ആഭരണങ്ങൾ അതിവിദഗ്ധ കരകൗശല നൈപുണ്യത്തെ സമകാലിക ശൈലിയുമായി ലയിപ്പിച്ചിട്ടുള്ളവയാണ്. ബാദ്റൂമിലെ മിഴിവാർന്ന കുന്ദൻ, കജാർ, മിറർ ഫിനിഷുള്ള ഗ്ലാസ് ഇനാമൽ വർക്ക് എന്നിവയിലൂടെ മികച്ച കരകൗശല ശേഖരമാണ് അവതരിപ്പിക്കുന്നത്. ജാളി പാറ്റേണുകൾ, റാസ് റാവ, പർതാജ് ടെക്നിക്കുകൾ, ചാന്ദക്, കാൽഗി മോട്ടിഫുകൾ എന്നിവയെല്ലാം കൂടി ചേരുമ്പോൾ ഈ ആഭരണങ്ങൾ കൂടുതൽ രാജകീയവും ആധുനികതയും ഉള്ളതായിത്തീരുന്നു. 3ഡി ലേസർ കട്ട് മുത്തുകളും കാസ്റ്റ് ചെയ്ത സ്റ്റാമ്പുകളും ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഓരോ നവ്-റാണി ആഭരണവും രാജകീയ സമൃദ്ധിയുടെ അടയാളമാണ്.
രാജകീയ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിദഗ്ധ കരകൗശല വൈദഗ്ധ്യത്തോടെ നിർമിച്ച നവ്-റാണി ആഭരണ ശേഖരം അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ചീഫ് ഡിസൈൻ ഓഫീസർ രേവതി കാന്ത് പറഞ്ഞു. നമ്മുടെ കരകൗശല വിദഗ്ധരുടെ അസാധാരണ വൈദഗ്ധ്യവും പരമ്പരാഗത സങ്കേതങ്ങളെ ആധുനിക രൂപ കല്പനകളാക്കി മാറ്റാനുള്ള അവരുടെ കഴിവും പ്രകടമാക്കിക്കൊണ്ട് അതിസൂക്ഷ്മമായി രൂപപ്പെടുത്തിയിരിക്കുന്നതാണ് ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളെന്നും രേവതി കാന്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.