Sections

തനിഷ്‌ക് 'ടെയിൽസ് ഓഫ് മിസ്റ്റിക്' ശേഖരം പുറത്തിറക്കി

Thursday, Jul 06, 2023
Reported By Admin
Tanishq

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്ക് രാജസ്ഥാനിലെ കൊട്ടാരങ്ങളുടെയും നഗരദൃശ്യങ്ങളുടെയും വാസ്തുവിദ്യാ സൗന്ദര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അപൂർവവും വിലയേറിയതുമായ വജ്രങ്ങളുടെയും നിറമുള്ള രത്നക്കല്ലുകളുടെയും അതിമനോഹരമായ ശേഖരം പുറത്തിറക്കി. 'ടെയിൽസ് ഓഫ് മിസ്റ്റിക്' എന്ന പേരിലുള്ള ഈ ശേഖരത്തിൻറെ സമാരംഭത്തോടെ 2023-24 ഫാൾ-വിൻറർ പാരീസ് ഹൗട്ട് കൊറ്റിയർ വീക്കിൽ പ്രശസ്ത ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്രയുമായുള്ള പങ്കാളിത്തത്തോടെ അരങ്ങേറ്റം കുറിക്കുന്നതിനും തനിഷ്കിന് കഴിഞ്ഞു.

ടെയിൽസ് ഓഫ് മിസ്റ്റിക് ശേഖരത്തിലെ ഓരോ ആഭരണവും രാജസ്ഥാനിലെ വാസ്തുവിദ്യാ വിസ്മയങ്ങളായ കൊട്ടാരങ്ങളുടെ സൂക്ഷ്മതകൾ പകർത്തുന്നവയാണ്. ഈ കൊട്ടാരങ്ങൾ അവയുടെ എല്ലാ പ്രൗഢിയോടെയും അനുഭവിക്കാൻ ഇവിടെയെത്തുകയും അവയുടെ കഥകൾ കേൾക്കുകയും ചെയ്യുന്ന ഒരു സഞ്ചാരിയുടെ യുവത്വമാർന്ന കണ്ണുകളിലൂടെയാണ് ഈ ആഭരണങ്ങൾ അവയുടെ കഥ പറയുന്നത്. അതിമനോഹരമായ ആഭരണങ്ങളുടെ 60 രൂപകല്പനകളിലൂടെ തനിഷ്ക് അവയെ പുനരാവിഷ്ക്കരിച്ചു.

മഹത്തായ ഝരോഖകൾ, കമാനങ്ങൾ, താഴികക്കുടങ്ങൾ, കോണിപ്പടികൾ എന്നിവയുടെ മനോഹാരിത ഉൾക്കൊള്ളിച്ചാണ് ഓരോ രത്നവും ത്രിമാന രൂപത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിനൊപ്പം സെമിപ്രഷ്യസ് കളർ സ്റ്റോണുകളും, ഫാൻസി കട്ട് ഡയമണ്ടുകളും ചേർത്തുള്ള അതുല്യമായ രൂപകല്പനയാണ് ടെയിൽസ് ഓഫ് മിസ്റ്റിക് ശേഖരത്തിലെ ആഭരണങ്ങൾക്കുള്ളത്.

അതുല്യമായ കരകൗശല മികവിനെ സാങ്കേതിക വൈദഗ്ധ്യവുമായി സംയോജിപ്പിച്ചു കൊണ്ട് കലാപരമായ ആവിഷ്കാരത്തിൻറെ മൂർത്തരൂപമായി മാറ്റുന്ന കരകൗശല വിദഗ്ധർക്കുള്ള ആദരവ് കൂടിയാണ് ഈ ശേഖരം.

തൻറെ ആഭരണ ശേഖരം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ആസ്വാദകൻറെ പ്രിയപ്പെട്ട ജ്വല്ലറിയാകാനുള്ള തനിഷ്കിൻറെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ശേഖരമെന്ന് തനിഷ്ക് മാർക്കറ്റിംഗ് ജനറൽ മാനേജർ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ഞങ്ങളുടെ ചിന്തകൾ ആധുനിക ഇന്ത്യൻ സ്ത്രീ, ആഭരണങ്ങളിലെ അവളുടെ വിപുലമായ തിരഞ്ഞെടുപ്പുകൾ, പഴമയിലുള്ള അവളുടെ ജിജ്ഞാസ, കലയിലെ അവളുടെ സ്വതസിദ്ധമായ അഭിരുചി എന്നിവയെക്കുറിച്ചാണെന്നും അവർ പറഞ്ഞു.

ടെയിൽസ് ഓഫ് മിസ്റ്റിക്കിലൂടെ നിറം, സംസ്കാരം, സൗന്ദര്യശാസ്ത്രം എന്നിവ അവകാശപ്പെടുന്ന ഉയർന്ന നിലവാരമുള്ള രത്നാഭരണങ്ങളുടെ ഒരു നിരയുമായി തനിഷ്ക് രാജസ്ഥാന്റെ ചൈതന്യത്തിന് പുതിയ ഭാവം നൽകുകയാണെന്ന് തനിഷ്ക് ഡിസൈൻ വിഭാഗം മേധാവി ഗരിമ മഹേശ്വരി പറഞ്ഞു. രാജസ്ഥാനിലെ ഗംഭീരമായ കൊട്ടാരങ്ങൾ, മനോഹരമായ കോട്ടകൾ, ആകർഷകമായ നഗരദൃശ്യങ്ങൾ എന്നിവയുടെ മനോഹരമായ വാസ്തുവിദ്യാ വിശദാംശങ്ങളിൽ മറഞ്ഞിരിക്കുന്ന കഥകളാണ് ഈ ശേഖരം വിവരിക്കുന്നതെന്നും അവർ പറഞ്ഞു.

വളർന്നുകൊണ്ടിരിക്കുന്ന അഭിരുചികളുള്ള ഇന്നത്തെ വിവേകമുള്ള, സ്ത്രീകളെയും അവരുടെ സവിശേഷമായ വ്യക്തിത്വം പോലെ തന്നെയുള്ള ആകർഷണീയമായ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള ആഗ്രഹത്തെയും മനസ്സിൽ വച്ചുകൊണ്ടാണ് അതിമനോഹരമായ കരകൗശല വൈദഗ്ധ്യവും രൂപകൽപ്പനയും ഈ ശേഖരത്തിൽ ഒന്നിപ്പിച്ചിരിക്കുന്നത്.

പാരീസിലെ ഹൗട്ട് കൊറ്റിയർ വീക്കിൽ ഞങ്ങളുടെ കൊറ്റിയർ ഫാൾ 2023 ഷോകേസിൽ ആഭരണ പങ്കാളിയായി ഈ സീസണിൽ തനിഷ്ക് ചേരുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാഹുൽ മിശ്ര പറഞ്ഞു. ഇന്ത്യയിലെ അതിൻറെ മേഖലയിലെ ഏറ്റവും വലിയ ബ്രാൻഡ് എന്ന നിലയിൽ തനിഷ്കിൻറെ സാംസ്കാരിക സ്വാധീനത്തെ അഭിനന്ദിക്കുന്നു. ആഭരണ നിർമ്മാണത്തിലെ അവരുടെ പ്രവർത്തനത്തിനും വൈദഗ്ധ്യത്തിനും ഒപ്പം ഇന്ത്യയിലെ പ്രാദേശിക കരകൗശല സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളും സമാനതകളില്ലാത്തതാണെന്നുംഅദ്ദേഹംപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.