- Trending Now:
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ജൂവലറി ബ്രാൻഡായ തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സ്വർണത്തിൻറെ മൂല്യം വർദ്ധിപ്പിക്കാൻ സമാനതകളില്ലാത്ത അവസരം നൽകുന്നതാണ് തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് ഓഫർ. 100 ശതമാനം സുതാര്യത, പൂജ്യം കിഴിവ്, ലഭ്യമായ ഏറ്റവും മികച്ച സ്വർണ നിരക്ക് എന്നിവയാണ് തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാമിൻറെ കാതൽ,
22 കാരറ്റിനും അതിനു മുകളിലുമുള്ള ശുദ്ധമായ സ്വർണവും 21 കാരറ്റിനും അതിന് മുകളിലുമുള്ള സ്റ്റഡഡ് ആഭരണങ്ങളും മാറ്റി വാങ്ങുമ്പോൾ കിഴിവുകൾ ഒന്നും ഇല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് പ്രയോജനം ഏറെയാണ്. കൃത്യതയ്ക്കായി കാരറ്റ്മീറ്റർ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹ സീസണിനും ഉത്സവ അവസരങ്ങൾക്കുമായി ഉപഭോക്താക്കൾ സ്വർണം വാങ്ങാൻ നിശ്ചയിക്കുന്ന ചെയ്യുന്ന സമയത്താണ്, തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാം അവതരിപ്പിക്കുന്നത്. എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഈ ഓഫർ ലഭ്യമാണ്.
കുടുംബത്തിൻറെ പാരമ്പര്യ ആഭരണങ്ങളെ വധുവിൻറെ ആഭരണങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്കും മികച്ച മൂല്യം തേടുന്ന നിക്ഷേപകർക്കും സമകാലിക ആഭരണ ഡിസൈനുകളിലേക്ക് മാറാനാഗ്രഹിക്കുന്നവർക്കും ആഭരണങ്ങളിലെ കരകൗശല വൈദഗ്ധ്യത്തിൻറെ ആരാധകർക്കുമെല്ലാം തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാം അനുയോജ്യമാണ്. തനിഷ്കിൻറെ അതുല്യമായ രൂപകല്പനയും കരകൗശല വൈദഗ്ധ്യവും പ്രകടമാകുന്ന വിവാഹ ആഭരണങ്ങളുമായി പതിറ്റാണ്ടുകളായി കൈമാറി വന്ന സ്വർണം കൈമാറാൻ കഴിയും. കൂടാതെ ഉപഭോക്താക്കൾക്ക് പഴയ സ്വർണം നാച്ചുറൽ ഡയമണ്ടുകളുമായും കൈമാറ്റം ചെയ്യാം.
സ്വർണ വില പുതിയ ഉയരങ്ങളിലെത്തുകയും വിവാഹ ബജറ്റിന് ശ്രദ്ധാപൂർവ്വമായ ആസൂത്രണം ആവശ്യമായി വരികയും ചെയ്യുന്ന ഇതുപോലുള്ള സമയങ്ങളിൽ, ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങൾക്ക് സന്തോഷകരമായ അനുഭവമാണ് തനിഷ്ക് ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാമെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, തനിഷ്ക്, റീട്ടെയിൽ ആൻഡ് മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡൻറ് അരുൺ നാരായൺ പറഞ്ഞു. ഇതിനോടകം ഒരു ലക്ഷത്തിലധികം വധുക്കൾ തനിഷ്കിൽ നിന്നും പഴയ സ്വർണം കൈമാറ്റം ചെയ്ത് പുതിയ തനിഷ്ക് ആഭരണങ്ങളുമായി തങ്ങളുടെ വിവാഹ വസ്ത്രത്തിൽ തിളങ്ങി നിന്നിട്ടുണ്ട്. ഓരോ തനിഷ്ക് സ്റ്റോറിലും കരകൗശല വിദഗ്ധർ, നൂതന ഉപകരണങ്ങൾ, സുതാര്യമായ പരിശുദ്ധി പരിശോധന എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇത് പഴയ സ്വർണത്തിന് മികച്ച മൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും തനിഷ്കിൻറെ 500 സ്റ്റോറുകളിൽ ഈ സൗകര്യം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.