- Trending Now:
സ്നേഹത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ തനിഷ്ക് ഡയമണ്ട് പോലെ അത് പറയുന്ന മറ്റൊന്നുണ്ടാവില്ല. വാലെൻറൈൻസ് ദിനം അടുത്തെത്തിയിരിക്കെ സ്നേഹത്തെ കൂടുതൽ തിളങ്ങുന്നതാക്കാൻ തനിഷ്ക് മനോഹരമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമായ ഗിഫ്റ്റ് ഓഫ് ചോയ്സ് അവതരിപ്പിക്കുകയാണ്. കൂടാതെ ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം വരെയുള്ള ആനുകൂല്യങ്ങളും ബ്രാൻഡ് അവതരിപ്പിക്കുന്നു. പരിമിത കാലത്തേക്കു മാത്രമാണ് ഈ ആനുകൂല്യങ്ങൾ ഉണ്ടാകുക.
ഹൃദയത്തിൻറെ രൂപത്തിലുള്ള രൂപകൽപനകളും എൻഗേജ്മെൻറ് റിങുകളും സവിശേഷമായ ബ്രെയ്സ് ലെറ്റുകളും കുലീനമായ പെഡൻറുകളും ആഡ്യത്വം നിറഞ്ഞ ഇയർ റിങുകളും ഗിഫ്റ്റ് ഓഫ് ചോയ്സ് ശേഖരത്തിലുണ്ട്. ആഹ്ലാദത്തിൻറേയും സ്നേഹ പ്രകടനത്തിൻറേയും ചെറിയ നിമിഷങ്ങളിൽ സമ്മാനങ്ങൾ നൽകുവാൻ തനിഷ്കിൻറെ ആകർഷകമായ ഡയമണ്ട് ആഭരണ ശ്രേണിയിൽ നിന്നു തെരഞ്ഞെടുപ്പു നടത്താം.
ഓരോ ആഭരണത്തിനും അതിൻറേതായ ശക്തമായ വികാരത്തോടൊപ്പം പറയാൻ ഒരു കഥയും ഉണ്ടാകും. സ്നേഹത്തിൻറേയും ഒരുമയുടേയും പ്രതീകമായ ഗിഫ്റ്റ് ഓഫ് ചോയ്സ് സമ്മാനിച്ചു കൊണ്ട് ഈ അവസരത്തെ മറക്കാനാവാത്തതും പ്രത്യേകതയുള്ളതുമാക്കാം. വാലെൻറൈൻസ് ദിനം ആഘോഷിക്കുന്നവർക്ക് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനാവുന്ന രീതിയിൽ പ്രത്യേകമായ മെനെഞ്ഞെടുത്തതു കൂടിയാണ് ഈ ശേഖരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.