- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള തനിഷ്ക് ഉത്സവകാലം ആഹ്ളാദകരമാക്കുവാൻ ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ചിനൊപ്പം ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ചിൻറെ ഭാഗമായി, ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ സ്വർണം ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങിയതായാലും 100 ശതമാനം മൂല്യത്തോടെ കൈമാറ്റം ചെയ്ത്, അധികമായി ഒന്നും നൽകാതെ തന്നെ പുതിയ നവ്-റാണി കളക്ഷനിൽ നിന്നുള്ള ആഭരണങ്ങൾ സ്വന്തമാക്കാനാകും.
ഈ ഉത്സവ സീസണിനായി രണ്ടായിരത്തിലധികം പുതിയതും മനോഹരവുമായ ആഭരണ ഡിസൈനുകളാണ് തനിഷ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം വരെ കിഴിവും തനിഷ്ക് ലഭ്യമാക്കുന്നുണ്ട്.
തനിഷ്കിൻറെ എക്സ്ക്ലൂസീവ് ഫെസ്റ്റിവൽ മാസ്റ്റർപീസായ നവ്-റാണി കളക്ഷൻ ആധുനിക കാലത്തെ സ്ത്രീകളെ ആദരിക്കുന്നതിനായി രൂപകല്പന ചെയ്ത ആഭരണ ശേഖരമാണ്. ധീരമായ ആധുനികത യുടെയും ക്ലാസിക് ചാരുതയുടെയും തികഞ്ഞ ഒത്തു ചേരലാണ് ഈ ആഭരണ ശേഖരത്തിൽ.
രാജസദസുകളുടെയും മഹത്തായ പൈതൃകത്തിൻറെയും പ്രൗഢിയിൽ നിന്ന് നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിട്ടുള്ള നവ്-റാണി ആഭരണങ്ങൾ അതിവിദഗ്ധ കരകൗശല നൈപുണ്യത്തെ സമകാലിക ശൈലിയുമായി ലയിപ്പിച്ചിട്ടുള്ളവയാണ്. പാരമ്പര്യവും ആധുനികതയും സംയോജിപ്പിക്കുന്ന ബധ്റൂം സെറ്റിങ്ങിലുള്ള മിഴിവാർന്ന കുന്ദൻ, ഓംബ്രെ നിറമുള്ള കുന്ദൻ, അതിലോലമായ ജാലി പാറ്റേണുകൾ, കാലാതീതമായ റാസ് റാവ, പാർതാജ് ടെക്നിക്കുകൾ എന്നിവയുൾപ്പെ ടെ ശ്രദ്ധേയമായ കരകൗശല വൈദഗ്ധ്യം ഈ ആഭരണ ശേഖരത്തിലുണ്ട്.
ഓഫറുകൾ 2024 ഒക്ടോബർ 31 വരെ സാധുതയുള്ളതാണ്. ഒക്ടോബർ 29, 30 തീയതികളിലെ പ്രത്യേക ധൻതേരസ് മഹൂർത്ത് ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിലേക്ക് സമൃദ്ധിയും അനുഗ്രഹങ്ങളും ക്ഷണിക്കാനുള്ള അവസരമാണ്.
കൂടുതൽ വിവരങ്ങൾക്ക്, തനിഷ്ക് സ്റ്റോർ അല്ലെങ്കിൽ www.tanishq.co.in സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.