- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ജൂവല്ലറി ബ്രാൻഡ് ആയ തനിഷ്ക് ഡയമണ്ട് ഇയർ റിങുകൾ, ബ്രെയ്സ്ലെറ്റുകൾ, നെക്ലസുകൾ, ഫിംഗർ റിങുകൾ തുടങ്ങി നിരവധി ആഭരണങ്ങളുടെ പുതിയ ഡിസൈനുകൾ അവതരിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന് തുടക്കം കുറിച്ചു. എല്ലാ അഭിരുചിക്കും ഉതകുന്ന വിധത്തിൽ രൂപകൽപന ചെയ്ത പതിനായിരത്തിലേറെ ഡയമണ്ട് ആഭരണ ഡിസൈനുകളാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിൽ ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിൻറെ ഭാഗമായി ഡയമണ്ട് ആഭരണങ്ങളിൽ മൂല്യത്തിൻറെ 20 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ പഴയ സ്വർണം നിലവിലുള്ളതിൻറെ 100 ശതമാനം മൂല്യത്തോടെ പുതിയ ഡയമണ്ട് ആഭരണങ്ങളുമായി എക്സ്ചേഞ്ച് ചെയ്യാനുമാകും.
ക്ലാസിക് ചാരുതയുടെ സത്ത ഉൾക്കൊള്ളുന്ന കാലാതീതമായ സോളിറ്റയറുകൾ മുതൽ അസാധാരണമായ കരകൗശല വൈദഗ്ധ്യം ദൃശ്യമാകുന്ന സങ്കീർണമായ മൾട്ടി സ്റ്റോൺ ഡിസൈനുകൾ വരെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിൽ ലഭ്യമാകും. ഓരോ ആഭരണവും കടഞ്ഞെടുത്തിരിക്കുന്നത് ഡയമണ്ടുകളുടെ ഭംഗിയും തിളക്കവും ഉയർത്തിക്കാട്ടുന്ന പ്രത്യേക രൂപകൽപനയിലൂടെയാണ്.
ഉപഭോക്താക്കൾക്ക് തനിഷ്ക്ക് സ്റ്റോറുകൾ സന്ദർശിച്ചും www.tanishq.co.in/diamonds?lang=en_IN വഴി ഓൺലൈനായി ഷോപ്പിങ് നടത്തിയും ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിൽ പങ്കെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.