Sections

തനിഷ്‌ക് സെലസ്റ്റ് എക്‌സ് സച്ചിൻ ടെണ്ടുൽക്കർ സോളിറ്റയർ ശേഖരം പുറത്തിറക്കി

Wednesday, Apr 05, 2023
Reported By Admin
Tanishq

സച്ചിൻ ടെണ്ടുൽക്കറിന് തനിഷ്കിൻറെ ആദരവ്


കൊച്ചി: ടാറ്റയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജൂവല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്ക് സെലസ്റ്റ് എക്സ് സച്ചിൻ ടെണ്ടുൽക്കർ എന്ന മഹത്തായ സോളിറ്റയർ ശേഖരം അവതരിപ്പിച്ചു. ഏറ്റവും ശ്രദ്ധയോടെ കൃത്യതയോടെ പൂർണതയോടെ മാസ്റ്റർ ബ്ലാസ്റ്ററുടെ 100 അന്താരാഷ്ട്ര സെഞ്ചറികൾ ആഘോഷിച്ചു കൊണ്ട് അദ്ദേഹത്തിൻറെ 50-ാം ജൻമ വർഷത്തിലാണ് ഈ ശേഖരം മെനഞ്ഞെടുത്തിരിക്കുന്നത്.

ഈ 100 ലിമിറ്റഡ് എഡിഷൻ സോളിറ്റയർ ശേഖരം അത് ആഘോഷിക്കുന്ന ഇതിഹാസത്തെ പോലെ തന്നെ മികവിൻറെ കൊടുമുടിയെ ആണു പ്രതിനിധീകരിക്കുന്നത്. അതുല്യമായ മികവും തിളക്കവും കൈകൊണ്ടു കടഞ്ഞെടുത്ത ഡയമണ്ടുകളിലെ നിറങ്ങളുടെ അനന്തമായ ജ്വലനവുമെല്ലാം ഈ ശേഖരത്തിലെ ഓരോ ആഭരണത്തെയും സവിശേഷമാക്കുന്നു. ആറിൽ കുറയാത്ത പേറ്റൻറുകളുള്ള വിപ്ലവകരമായ ഡയമണ്ട് കട്ടിങ് സാങ്കേതികവിദ്യയിൽ കടഞ്ഞെടുത്തതാണ് ഈ യുബർ പ്രീമിയം ശേഖരത്തിലെ ആഭരണങ്ങൾ.

റിങുകൾ, ഇയർ റിങുകൾ, ബ്രേസ് ലെറ്റുകൾ തുടങ്ങി സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ആകർഷകങ്ങളായ രൂപകൽപനകൾ അടങ്ങിയതാണ് തനിഷ്ക് സെലസ്റ്റ് എക്സ് സച്ചിൻ ടെണ്ടുൽക്കർ. പൂർണതയോടു കൂടിയതും സച്ചിൻ ടെണ്ടുൽക്കറിൻറെ വ്യക്തിതത്വത്തിൻറെ സത്ത ഉൾക്കൊള്ളാൻ പര്യാപ്തമായ രീതിയിൽ രൂപകൽപന ചെയ്തതുമാണ് ഇതിലെ ഓരോ ആഭരണവും. ഉയർന്ന ഗ്രേഡിലുള്ളതും 10 ഇരട്ടി മാഗ്നിഫിക്കേഷനിൽ പോലും എന്തെങ്കിലും പാടുകൾ ഇല്ലാത്തതുമായ വിധത്തിലുള്ളവയാണ് തനിഷ്കിൽ നിന്നുള്ള ഈ അത്യാകർഷക ശേഖരം. മികവ്, കഴിവ്, അപൂർവത, സ്നേഹം, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളുടെ ആഘോഷം തുടങ്ങിയവയുടെ എല്ലാം പ്രതീകമാണ് ഈ സോളിറ്റയർ ആഭരണങ്ങൾ.

സമാനതകളില്ലാത്ത മികവോടെ ഏറ്റവും മികച്ച രീതിയിൽ കടഞ്ഞെടുത്ത സോളിറ്റയർ ഡയമണ്ടുകൾ പുറത്തിറക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ടൈറ്റൻ കമ്പനിയുടെ തനിഷ്ക് മാർക്കറ്റിങ് ആൻറ് റീട്ടെൽ വിഭാഗം വൈസ് പ്രസിഡൻറ് അരുൺ നാരായൺ പറഞ്ഞു. ലോകത്ത് ഏറ്റവും മികച്ചവയിൽ നിന്നു കണ്ടെത്തിയ ഈ ഡയമണ്ടുകൾ മികവ്, സവിശേഷതകൾ തുടങ്ങിയവയിൽ അറുപതിലേറെ മാനദണ്ഡങ്ങൾ അനുസരിച്ചു ഗ്രേഡു ചെയ്തിട്ടുണ്ട്. ഡയമണ്ട് കട്ടിങ് രംഗത്തെ ഒരു നൂറ്റാണ്ടിലേറെയായുള്ള ഏറ്റവും വലിയ പുതുമയും ഇതിലുണ്ട്. ഇതിൻറെ പ്രകാശ പ്രകടനത്തെ മെച്ചപ്പെടുത്തുന്ന അദൃശ്യമായ ആയിരക്കണക്കിനു നാനോ പ്രിസങ്ങളുടെ പേറ്റൻറഡ് സാങ്കേതികവിദ്യയുമായാണ് ഓരോ തനിഷ്ക് സെലസ്റ്റ് ഡയമണ്ടും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെലസ്റ്റിൻറെ മൂല്യം ഒരു പടി കൂടി മുകളിലെത്തിക്കാനായി തങ്ങൾ സച്ചിൻ ടെണ്ടുൽക്കറുമായി ഒത്തു ചേരുകയാണ്. മികവിൻറേയും കഴിവിൻറേയും പ്രതീകമെന്ന നിലയിൽ, ഡി- ഫ്ളോലെസ് 1 കാരറ്റ് വിഭാഗത്തിൽ ആഗോള തലത്തിൽ ലഭ്യമായ സോളിറ്റയറുകളുടെ 0.006 ശതമാനത്തിൽ താഴെ വരുന്ന 100 ലിമിറ്റഡ് എഡിഷൻ സച്ചിൻ എക്സ് സെലസ്റ്റ് സോളിറ്റയറുകൾ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് ആഹ്ലാദമുണ്ട്.

ഈ കാലത്ത് ലോകത്തിലുള്ള ഏറ്റവും മൂല്യമേറിയ 1 കാരറ്റ് ഡയമണ്ടുകളാണിവ. സച്ചിൻറെ സെഞ്ചറികളുടെ സെഞ്ചറിയുടെ ദശാബ്ദം ആഘോഷിക്കാനായി ഇവയും എത്തുകയാണ്. മാസ്റ്റർ ബ്ലാസ്റ്ററെ പോലെ തന്നെ സെലസ്റ്റ് ഡയമണ്ടുകളും പ്രത്യേകമായി ജനിച്ചവയാണ്. പക്ഷേ, അവ കടഞ്ഞെടുക്കുകയും രൂപകൽപന ചെയ്യുകയും വഴി പൂർണതയിലെത്തിക്കണം. ഈ യാത്ര ആഘോഷിക്കാനായി ഓരോ സച്ചിൻ എക്സ് സെലസ്റ്റ് സ്പെഷൽ എഡിഷൻ സോളിറ്റയറുകളും സച്ചിൻ ബ്രില്യൻറ് ബൈ ഡിസൈൻ എന്ന സവിശേഷമായ കോഫി ടേബിൾ ബുക്കുമായാണ് എത്തുന്നത്.

ഈ പ്രത്യേകമായ ലിമിറ്റഡ് എഡിഷൻ ശേഖരം സൃഷ്ടിക്കാനും ജീവിതത്തിലേക്ക് അതിനെ എത്തിക്കാനുമായി തനിഷ്കുമായി സഹകരിക്കുന്നത് ആഹ്ലാദകരമാണെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. സങ്കീർണതകളുള്ള രൂപകൽപന, വിശ്വാസ്യത, മഹത്തായ ഉപഭോക്തൃ ബന്ധം തുടങ്ങിയവയുള്ള മികച്ച ബ്രാൻഡാണ് തനിഷ്ക്. ശ്രദ്ധാപൂർവ്വം മെനഞ്ഞെടുത്ത നവീനമായ ശേഖരവും ക്രിക്കറ്റിൻറെ ആവേശം ആഘോഷിക്കുന്നതുമാണ് തനിഷ്ക് സെലസ്റ്റ്. ഉപഭോക്താക്കൾക്കിടയിൽ മികവ് ആഘോഷിക്കാനുള്ള പുതിയ അവസരങ്ങൾ ഈ പങ്കാളിത്തത്തിലൂടെ തുറന്നു കിട്ടുമെന്നു താൻ പ്രതീക്ഷിക്കുന്നതായുംഅദ്ദേഹംപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.