Sections

തനെയ്റ 'സമ്മർ സോങ്സ്' വസ്ത്ര ശേഖരം അവതരിപ്പിച്ചു

Wednesday, Apr 23, 2025
Reported By Admin
Taneira Launches 'Summer Songs' Ethnic Wear Collection

കൊച്ചി: ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റൻറെ വിമെൻസ് എത്നിക് വെയർ ബ്രാൻഡായ തനെയ്റ വേനൽക്കാലത്തിൻറെ സൗന്ദര്യവും സൂര്യൻറെ ഊർജവും ഒപ്പിയെടുക്കുന്ന 'സമ്മർ സോങ്സ്' വസ്ത്രശേഖരം വിപണിയിലവതരിപ്പിച്ചു. ആധുനിക വനിതകൾക്കായി രൂപകല്പന ചെയ്ത ഈ വസ്ത്ര ശേഖരം, ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കോട്ടൺ, സിൽക്ക്, സിൽക്ക്-കോട്ടൺ മിശ്രിതങ്ങൾ, എയറി ഓർഗൻസ, കോട്ട എന്നിവയാൽ നെയ്തെടുത്തതാണ്.

കാലാതീതമായ സൗന്ദര്യവും സമകാലിക വൈവിധ്യവും സമന്വയിപ്പിക്കുന്ന ഈ ശേഖരത്തിൽ സാരികളും റെഡി-ടു-വെയർ വസ്ത്രങ്ങളും ഉൾക്കൊള്ളുന്നു. സാരി ശ്രേണിയിൽ, രാജസ്ഥാൻറെ സംഗനേരി ബ്ലോക്ക് പ്രിൻറുകളും ബംഗാളിൻറെ ജംദാനി, മുൾമുൾ നെയ്ത്തുകൾ കൊണ്ട് അലങ്കരിച്ച കോട്ടൺ സാരികളും ഉൾപ്പെടുന്നു. കോട്ട സാരികൾ, ഹാൻഡ്-പെയിൻറഡ് മുർഷിദാബാദ് സിൽക്ക്, സിൽക്ക്-കോട്ടൺ, ഓർഗൻസ സാരികൾ എന്നിവയും സാരികളുടെ ശേഖരത്തിലുണ്ട്.

കൂടാതെ ആധുനിക വനിതകൾക്കായി റെഡി-ടു-വെയർ ശേഖരവും തനെയ്റ അവതരിപ്പിക്കുന്നു. എംബ്രോയിഡറി, പ്രിൻറ് ചെയ്ത കോട്ടൺ കുർത്തകൾ, സ്റ്റൈലിഷ് ഷോർട്ട് ടോപ്പുകൾ, ട്യൂണിക്കുകൾ, പ്രിൻറഡ് ഡ്രസ്സുകൾ എന്നിവ കരകൗശല വൈദഗ്ധ്യവും സമകാലിക ലാളിത്യവും സമന്വയിപ്പിക്കുന്നവയാണ്.

Taneira Summer Songs collection featuring cotton and silk ethnic wear for women

വേനൽക്കാലം വിശ്രമത്തിൻറെയും ഒഴുക്കിൻറെയും ഊർജ്ജസ്വലമായ സമയമാണെന്നും 'സമ്മർ സോങ്സ്' ശേഖരത്തിലൂടെ, ഈ ഋതുവിൻറെ സത്തയെ പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ ഞങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും തനെയ്റയുടെ ഡിസൈൻ മേധാവി അനിന്ദിത സർദാർ പറഞ്ഞു. സൗകര്യപ്രദമായ തുണിത്തരങ്ങളും ഒഴുക്കുള്ള രൂപകല്പനകളും സമന്വയിപ്പിച്ച ഈ ശേഖരം, ചലനസ്വാതന്ത്ര്യവും വേനൽക്കാലത്തിൻറെ ചലനാത്മകതയും ഉറപ്പാക്കുന്നു. ചിന്താപൂർവ്വം തയ്യാറാക്കിയ വസ്ത്ര ശേഖരങ്ങളിലൂടെ തനെയ്റ ഇന്ത്യൻ വസ്ത്രരംഗത്തെ മുൻനിര ബ്രാൻഡായി സ്ഥാനമുറപ്പിക്കുകയാണെന്നും അവർ പറഞ്ഞു.

1,490 രൂപ മുതലാണ് സമ്മർ സോങ്സ് വസ്ത്ര ശേഖരത്തിൻറെ വില ആരംഭിക്കുന്നത്. തനെയ്റയുടെ സമ്മർ സോങ്സ് ശേഖരത്തിനായി www.Taneira.com- അല്ലെങ്കിൽ തനെയ്റ സ്റ്റോർ സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.