- Trending Now:
കൊച്ചി: വേനൽക്കാല ചൂടിനെ നേരിടാൻ ഏറ്റവും പുതിയ വസ്ത്ര ശേഖരവുമായി വിമെൻസ് എത്നിക് വെയർ ബ്രാൻഡായ തനെയ്റ. കോട്ടൺസ് ഓഫ് ഇന്ത്യ, സമ്മർ ബ്ലൂംസ് എന്നീ വസ്ത്ര ശേഖരങ്ങളാണ് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റനിൽ നിന്നുള്ള തനെയ്റ പുറത്തിറക്കിയിരിക്കുന്നത്. ഓരോ നെയ്ത്തിലും അലങ്കാര വേലയിലും ബ്രാൻഡിൻറെ മേന്മ എടുത്തുകാണിക്കുന്ന രീതിയിലാണ് തനെയ്റയുടെ ഹാൻഡ്ക്രാഫ്റ്റഡ് വസ്ത്ര ശേഖരങ്ങൾ.
കോട്ടൺസ് ഓഫ് ഇന്ത്യ എന്ന ശേഖരത്തിലൂടെ രാജ്യത്തെ നെയ്ത്ത് കൂട്ടങ്ങളുടെ വൈവിധ്യമാർന്ന ശേഖരങ്ങളെ ഒരുമിപ്പിക്കുകയാണ് തനെയ്റ. ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തിൻറെയും പഴയതും പുതിയതുമായ കരകൗശല വസ്തുക്കളുടെ സമന്വയത്തിൻറെയും ആഘോഷമാണ് കോട്ടൺസ് ഓഫ് ഇന്ത്യ കളക്ഷൻ. അജ്രഖിൻറെ സങ്കീർണ്ണമായ കലാവൈഭവവും നാരായൺപേട്ടിൻറെ കാലാതീതമായ ചാരുതയും ഒഡീഷ ഇകാത്തിൻറെ ഊർജ്ജസ്വലമായ നിറങ്ങളും എല്ലാം ചേർന്ന് ഓരോ സാരിയും ഓരോ മാസ്റ്റർപീസായാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും അതിൻറെ ഉത്ഭവത്തിൻറെ ആത്മാവിനെ ഉൾക്കൊണ്ട്, സൂക്ഷ്മമായ ശ്രദ്ധയോടെയാണ് ഡിസൈനുകൾ ഒരുക്കിയിട്ടുള്ളത്. 1299 രൂപ മുതലാണ് വില.
തനെയ്റയുടെ സമ്മർ ബ്ലൂംസ് ശേഖരത്തിലെ സാരികളെ ധരിക്കാവുന്ന കലാരൂപമാക്കി മാറ്റിയിരിക്കുന്നു. സിൽക്ക് കോട്ടൺ, ടസർ എന്നിവയിൽ നിർമിച്ചിരിക്കുന്ന സാരികൾ വേനൽക്കാല പൂക്കളുടെ എല്ലാവിധ സത്തയും ഉൾക്കൊണ്ടാണ് നെയ്തിരിക്കുന്നത്. പൂക്കളുടെ വിവിധ ഡിസൈനുകളും ധരിക്കാനുള്ള സുഖവും ഈ സാരികളെ എല്ലാ സീസണുകളിലും പ്രിയങ്കരമാക്കുന്നു. തനെയ്റ റെഡി ടു വെയർ കുർത്തകൾ, ടോപ്പ്, ഡ്രസ്സുകൾ, എത്നിക് സ്ക്കർട്ട്, പ്രീ ഡ്രേപ്ഡ് സാരികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
എത്നിക് ഫാഷനുകൾക്കപ്പുറം തനെയ്റ അതിൻറെ ആധികാരികതയിലും വിശ്വാസത്തിലുമാണ് തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചിരിക്കുന്നതെന്ന് തനെയ്റ സിഇഒ അംബുജ് നാരായൺ പറഞ്ഞു. ഞങ്ങളുടെ തത്വചിന്തയുടെ മൂലക്കല്ലുകൾ ഡിസൈനിലെ വ്യത്യസ്ഥതയും പുതുമയുമാണ്. തനെയ്റയുടെ ഓരോ സാരിയും മാസ്റ്റർപീസ് ആക്കിത്തീർക്കാൻ പുതിയ പ്രചോദനങ്ങളും സാങ്കേതിക വിദ്യകളും തേടുന്നുണ്ട്. കരകൗശല വിദ്യ ഏറെയുള്ള സമ്മർ ബ്ലൂംസ് കളക്ഷനിലൂടെയും താങ്ങാവുന്ന വിലയിലുള്ള കോട്ടൺസ് ഓഫ് ഇന്ത്യ കളക്ഷനിലൂടെയും തനെയ്റ അതിൻറെ ഉപയോക്താക്കളുടെ പ്രതീക്ഷകളെ നിറവേറ്റാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അംബുജ് നാരായൺ പറഞ്ഞു.
തനെയ്റ കോട്ടൺസ് ഓഫ് ഇന്ത്യയുടേയും സമ്മർ ബ്ലൂംസിൻറെയും കളക്ഷനുകൾ രാജ്യത്തെമ്പാടുമുള്ള തനെയ്റ സ്റ്റോറുകളിലും taneira.com-ലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.