Sections

ഇ-ഇൻവോയ്‌സിങ് പാലിക്കാൻ എറണാകുളത്തെ എംഎസ്എംഇകളെ സഹായിക്കാനായി ടാലി സൊല്യൂഷൻസ്

Tuesday, Aug 01, 2023
Reported By Admin
Tally

കൊച്ചി: അഞ്ചു കോടി രൂപയോ അതിലധികമോ വിറ്റുവരവുള്ള എറണാകുളത്തെ എംഎസ്എംഇകളെ 2023 ആഗസ്റ്റ് 1 മുതൽ ഇ-ഇൻവോയ്സിങ് മാൻഡേറ്റ് സുഗമവും ഫലപ്രദവുമായി നടപ്പാക്കാൻ സഹായിക്കാൻ തയ്യാറായി ടാലി സൊല്യൂഷൻസ്. ടാലിപ്രൈം 3.0 എന്ന സമഗ്രവും സംയോജിതവുമായ സേവനം വഴി ഇ-ഇൻവോയ്സിങ് ഫലപ്രദമായി കൈകാര്യം ചെയ്യാനും സാധിക്കും. നിയന്ത്രണ സ്ഥാപനങ്ങൾ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ അവ പാലിക്കുന്നതു തുടരാനായി ആവശ്യമായ മാറ്റങ്ങൾക്കായി നടത്തേണ്ട കാര്യങ്ങളെ കുറിച്ച് എറണാകുളത്തെ ബിസിനസുകൾക്കിടയിൽ അവബോധം വളർത്താനുള്ള വിപുലമായ ശ്രമങ്ങളാണു നടത്തുന്നത്.

ഇ-ഇൻവോയ്സിങ്, ഇ-വേബിൽ, ഓഡിറ്റ് ട്രയൽ എന്നിവയുടെ പരിണിത ഫലങ്ങൾ, സുഗമമായ മാറ്റത്തോടൊപ്പം ബിസിനസ് ഉൽപാദനക്ഷമതയും ലാഭക്ഷമതയും വർധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്കുള്ള പങ്ക് തുടങ്ങിയവ എറണാകുളത്തുള്ള 49216 ബിസിനസുകൾക്കു മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. നവീനമായ റിപോർട്ടിങ് ശേഷിയുമായുള്ള പുതുക്കിയ കംപ്ലയൻസ് എഞ്ചിൻ, ഒന്നിലേറെ ജിഎസ്ടിഎന്നുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനവുമായി പ്രത്യേകമായുള്ള രൂപകൽപന തുടങ്ങിയവ ടാലി അടുത്തിടെ അവതരിപ്പിച്ച ടാലിപ്രൈം 3.0-ൽ ഉണ്ട്.

അഞ്ചു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് 2023 ആഗസ്റ്റ് 1 മുതൽ ഇ-ഇൻവോയ്സിങ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നിയന്ത്രണ സംവിധാനങ്ങൾക്കു കീഴിലുള്ള ബിസിനസുകളെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണെന്ന് ടാലി സൊല്യൂഷൻസ് ഇന്ത്യ ബിസിനസ് മേധാവി ജോയ്സ് റേ പറഞ്ഞു.

മൂന്നു ദശാബ്ദത്തിലേറെ സമഗ്ര ബിസിനസ് സേവനങ്ങൾ ലഭ്യമാക്കുകയും എംഎസ്എംഇ വിഭാഗത്തിൻറെ ആവശ്യങ്ങൾ സംബന്ധിച്ച് ആഴത്തിലുള്ള അറിവു പുലർത്തുന്നതുമായ ടാലി 2.3 ദശലക്ഷത്തിലേറെ ബിസിനസുകളെയാണ് വർഷങ്ങളായി സഹായിക്കുന്നത്. 28,000-ൽ ഏറെ പങ്കാളികളുമായുള്ള കമ്പനിയുടെ വിപുലമായ ശൃംഖല രാജ്യത്തിൻറെ മുഴുവൻ ഭാഗത്തും സേവനങ്ങൾ എത്തുന്നു എന്ന് ഉറപ്പാക്കുന്നു. ടാലിയുടെ ഉപഭോക്തൃ സൗഹൃദ സ്വഭാവവും വിശ്വാസ്യതയും സ്വീകരിക്കാനാവുന്ന സംവിധാനങ്ങളും അതിനെ ഇന്ത്യയിലെ ചെറുകിട, ഇടത്തരം വലുപ്പത്തിലുള്ള ബിസിനസുകളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പാക്കി മാറ്റുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.