Sections

എപിഐ അധിഷ്ഠിത കംപ്ലയൻസ് സിസ്റ്റത്തിലേക്ക് ഇന്ത്യയെ നയിച്ചുകൊണ്ട്, ടാലിപ്രൈം 5.0 അവതരിപ്പിച്ചു, മൂന്ന് വർഷത്തിനുള്ളിൽ 30-40 ശതമാനം സംയോജിത വാർഷിക വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു

Friday, Sep 27, 2024
Reported By Admin
Tally Solutions launches Tally Prime 5.0 for MSME digital growth with GST filing and e-invoicing int

കൊച്ചി: വളരുന്ന ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകമായ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കുന്ന കാഴ്ചപ്പാട് തുടർന്നു കൊണ്ട് കണക്ടഡ് സേവനങ്ങളുടെ ശ്രേണി വിപുലമാക്കുന്ന ടാലി സൊല്യൂഷൻസ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെൻറ് സോഫ്റ്റ്വെയർ ലഭ്യമാക്കുന്ന മുൻനിര സാങ്കേതികവിദ്യാ കമ്പനിയായ ടാലി എപിഐ അധിഷ്ഠിത നികുതി ഫയലിങുമായി ബന്ധിപ്പിച്ച സേവനങ്ങളിൽ ഒരു പുതിയ രീതി കൊണ്ടുവരുന്നു. ഇന്ത്യയിലും ആഗോള തലത്തിലും വിപുലമായ മധ്യവർഗ മേഖലയിലെ ബിസിനസ് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ അവതരണവും.

കാർഷിക, ഭക്ഷ്യ സംസ്ക്കരണ മേഖലയിലെയും, ഗാർമൻറ്സ്, ടെക്സ്റ്റൈൽസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളിലേയും എംഎസ്എംഇ മേഖലയിൽ കേരളം ഗണ്യമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2022-23-നു ശേഷം കേരളത്തിൽ 2.75 ലക്ഷം എംഎസ്എംഇകളാണ് പുതുതായി ആരംഭിച്ചത്. 2023-24-ൽ മാത്രം ഒരു ലക്ഷത്തിലേറെ പുതിയ സംരംഭങ്ങൾക്ക് കേരളത്തിൽ തുടക്കമായി. കേരളത്തിൻറെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തിൻറെ ജിഡിപിയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത്. അതിവേഗം വളരുന്ന എംഎസ്എംഇ മേഖലയാണ് ഇതിനു ശക്തിയേകുന്നത്. ഡിജിറ്റൽ രീതിയിലേക്കു മാറാനുള്ള പിന്തുണയുമായി കേരളത്തിലെ എംഎസ്എംഇ മേഖലയെ പിന്തുണക്കുന്നതിൽ നിർണായക പങ്കാണ് ടാലി സൊല്യൂഷൻസ് വഹിക്കുന്നത്.

ഏറ്റവും പുതിയ പതിപ്പായ കണക്ടഡ് ജിഎസ്ടി എല്ലാ ഓൺലൈൻ ജിഎസ്ടി പ്രവർത്തനങ്ങളേയും സംയോജിപ്പിച്ച് ജിഎസ്ടി പോർട്ടൽ സന്ദർശിക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള സേവനങ്ങൾ ലഭ്യമാക്കും. ഇ-ഇൻവോയ്സിങ്, ഇ-വേ ബിൽ ജനറേഷൻ സൗകര്യം, വാട്സ്ആപ് ഇൻറഗ്രേഷൻ തുടങ്ങിയവ അടക്കമുള്ള ടാലിയുടെ കണക്ടഡ് അനുഭവങ്ങൾ കൂടുതൽ ശക്തമാക്കാൻ പുതിയ അവതരണം സഹായിക്കും. ഇതിനു പുറമെ മിഡിൽ ഈസ്റ്റിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വർധിച്ചു വരുന്ന ഡിമാൻറ് കണക്കിലെടുത്ത് ടാലി പ്രൈം 5.0 വിപുലമായ ബഹുഭാഷാ ശേഷിയുമായി ഫോണറ്റിക് പിന്തുണയോടെ അറബി, ബംഗ്ലാ ഭാഷാ ഇൻറർഫേസുകളിലേക്ക് വ്യാപിപ്പിക്കും.

വേഗത്തിലുള്ള ഡാറ്റാ ഡൗൺലോഡും അപ്ലോഡും ജിഎസ്ടിആർ1 റിട്ടേൺ ഫയലിങ്, ടാലിയിൽ സവിശേഷമായുള്ള ജിഎസ്ടിആർ-1 റികോൺ, ജിഎസ്ടിആർ-3ബി റികോൺ സംവിധാനങ്ങൾ എന്നിവ അടക്കമുള്ള പുതിയ റികോൺ ഫ്ളെക്സിബിലിറ്റീസ്, റിസ്ക്ക് ഐഡൻറിഫിക്കേഷനിലും ലെഡ്ജർ ക്രിയേഷനിലും ഉള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) തുടങ്ങിയവ സാധ്യമാക്കുന്ന രീതിയിൽ ജിഎസ്ടി പോർട്ടലുമായി നേരിട്ടു കണക്ട്* ചെയ്യുന്നവ അടക്കം നിരവധി സവിശേഷതകളാണ് പുതുതായി അവതരിപ്പിച്ചതിലുള്ളത്. സമ്പൂർണമായ 'ബുക്ക് കീപ്പിംഗ് ടു റിട്ടേൺ ഫയൽ' വരെ പിന്തുണക്കുന്ന സംയോജിത അനുഭവങ്ങളാണ് ലഭ്യമാക്കുന്നത്.

ഇപ്പോഴത്തെ ഈ അവതരണവും പുതുതായി ഉദ്ദേശിക്കുന്ന പദ്ധതികളും വഴി 2.5 ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്തൃനിര അടുത്ത മൂന്നു വർഷങ്ങളിലായി 50 ശതമാനം വർധിപ്പിക്കാനും 30-40 ശതമാനം സംയോജിത വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. സാങ്കേതിക നവീകരണത്തിലെ തങ്ങളുടെ തുടർച്ചയായ പരിശ്രമങ്ങൾ എംഎസ്എംഇകൾക്ക് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ടാലി സൊല്യൂഷൻസ് സൗത്ത് സോൺ ജനറൽ മാനേജർ അനിൽ ഭാർഗവൻ പറഞ്ഞു.

എംഎസ്എംഇ മേഖല അവരുടെ പ്രവർത്തനങ്ങൾക്കായി ഫലപ്രദമായ സാങ്കേതികവിദ്യാ സേവനങ്ങൾ തേടുകയാണ്. ടാലി പ്രൈം 5.0 ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ പരിഹാരമാണ് ലഭ്യമാക്കുന്നത്. ഇ-ഇൻവോയ്സ് തയ്യാറാക്കൽ, ഉപഭോക്തൃ സൗഹാർദ്ദ ഡാഷ്ബോർഡുകൾ, വാട്സ്ആപ് ഇൻറഗ്രേഷൻ, എക്സൽ ഇമ്പോർട്ട്സ് തുടങ്ങി നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങൾ വഴി ഇത് ബിസിനസ് ആസൂത്രണം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. ബിസിനസുകളെ തങ്ങളുടെ സംവിധാനവുമായി ബന്ധിപ്പിക്കുകയും ഉപഭോക്തൃ അനുഭവങ്ങൾ ഉയർത്തുകയും ചെയ്യുന്ന വിധത്തിലുള്ള ടാലിയുടെ ദൗത്യവുമായി ഒത്തുചേർന്നു പോകുന്നതാണ് പുതിയ അവതരണം. സജീവമായ എല്ലാ ടിഎസ്എസ് വരിക്കാർക്കും പുതിയ അവതരണം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.