- Trending Now:
യോഗയുമായി ബന്ധപ്പെട്ട മേഖലയിലെ നവീന ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ചലഞ്ച് ലക്ഷ്യമിടുന്നു
യോഗയിലൂടെ ആരോഗ്യത്തോടൊപ്പം സാമ്പത്തികവും നേടാന്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പ് യോഗ ചലഞ്ച് 2022-ലേക്ക് ആയുഷ് മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചു. യോഗയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം.
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും ഇനി കാശുവാരാം; പുതിയ ടൂളുമായി സക്കര്‍ബര്‍ഗ്
... Read More
ജൂണ്‍ 30 ആണ് യോഗ ചലഞ്ച് രജിസ്‌ട്രേഷനുളള അവസാന തീയതി, പങ്കെടുക്കുന്നതിന് https://www.mygov.in/task/startup-yoga-challenge-contest-idy-2022/ സന്ദര്‍ശിക്കുക. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ആയുഷ് മന്ത്രാലയം സ്റ്റാര്‍ട്ടപ്പ് യോഗ ചലഞ്ച് സംഘടിപ്പിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട മേഖലയിലെ നവീന ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ചലഞ്ച് ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.