Sections

ഇന്റർനെറ്റിന്റെ അടിമകളായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wednesday, Nov 13, 2024
Reported By Soumya
Person managing social media usage while balancing family and productivity

ഇന്റർനെറ്റിന്റെ കാലഘട്ടമാണല്ലോ. സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം കൊണ്ട് പല കാര്യങ്ങളും ഇന്ന് ഗുണകരമായ രീതിയിൽ ആയിക്കൊണ്ടിരിക്കുന്നു എങ്കിലും അനാവശ്യമായി സമയത്തെ കൊല്ലുന്ന നിരവധി കാര്യങ്ങൾ ഇതിൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്. പല കാര്യങ്ങളും ചെയ്യുവാൻ സമയമില്ല പഠിക്കുവാൻ സമയമില്ല കളിക്കാൻ സമയമില്ല കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ സമയമില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ ഇവർ ഓരോ ആൾക്കാരും ഏട്ട് പത്ത് മണിക്കൂർ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നവരാണ്.

ഉറക്കത്തിനേക്കാൾ വലിയ പ്രാധാന്യം സോഷ്യൽ മീഡിയയ്ക്ക് കൊടുക്കുന്നതായി ഇന്ന് കാണുന്നു. നിങ്ങളുടെ സമയത്തെ അവഹരിക്കുന്ന ഇന്റർനെറ്റ് പല കാര്യങ്ങൾക്കും ഗുണകരമാണെങ്കിലും അതുപോലെ തന്നെ ഭീകരമായ നഷ്ടം എല്ലാവർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. ആപ്പുകൾ, ഗെയിമുകൾ, ലേഖനങ്ങൾ,വീഡിയോ ഗെയിമുകൾ പരസ്യങ്ങൾ അതോടൊപ്പം തന്നെ ടിവി പരിപാടികൾ ഇവയൊക്കെ ശ്രദ്ധ അതിലേക്ക് ആകർഷിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ മണിക്കൂറുകൾ ദിവസങ്ങൾ ആഴ്ചകൾ വർഷങ്ങൾ അപഹരിക്കപ്പെടുന്നുണ്ട്. അവരുടെ പരസ്യങ്ങളുടെ ഇരകളാണ് നിങ്ങളെല്ലാവരും. പക്ഷേ നിങ്ങളെല്ലാവരും ഇരകളാണ് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കുന്നില്ല. സാങ്കേതികവിദ്യകളെ നിങ്ങളല്ല ഉപയോഗിക്കുന്നത് അവരാണ് നിങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ള വസ്തുത പലപ്പോഴും നിങ്ങൾ അറിയാതെ പോകുന്നു. ഒരു ദുശ്ശീലം പോലെ ഇതായി കഴിഞ്ഞു എന്നതാണ് വസ്തുത.

യാത്ര പോകുമ്പോഴും അതുപോലെ മറ്റ് സ്ഥലങ്ങളിലും ആളുകൾ പരസ്പരം പരിചയപ്പെടാറില്ല അവരുടെ കയ്യിലുള്ള മൊബൈലിൽ ആയിരിക്കും അവരുടെ ലോകം മുഴുവൻ. നിങ്ങളുടെ സമയം മറ്റുള്ളവരുടെ പരസ്യങ്ങൾ കണ്ടുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കേട്ടുകൊണ്ട് നിങ്ങളുടെ വികാരങ്ങളെ അനാവശ്യമായി നശിപ്പിച്ചുകൊണ്ട് ചിലവഴിക്കുന്ന കാഴ്ച കാണാൻ സാധിക്കും. ഇതിൽ ഏറ്റവും വലിയ പ്രശ്നമാണ് ഏകാഗ്രത നശിപ്പിക്കുക എന്നത്. നിങ്ങളുടെ കാഴ്ചശക്തിയെയും ഇത് വളരെയധികം ബാധിക്കുന്നുണ്ട്. നിങ്ങൾക്ക് ചിന്തിക്കുവാൻ ഉള്ള സമയം ലഭിക്കാറില്ല. ഫേസ്ബുക്കിലെയും മറ്റ് ഇൻഫ്ലുവൻസർമാരുടെയും അഭിപ്രായത്തിലോ യൂട്യൂബിനെയോ ഫേസ്ബുക്കിലെയോ സോഷ്യൽ മീഡിയയുടെയോ ഉപദേശമനുസരിച്ച് ജീവിക്കുന്ന തരത്തിലുള്ള ആളുകളായി മാറും. പുസ്തക വായനയ്ക്കു അല്ലെങ്കിൽ കുടുംബവുമായി നല്ല ക്വാളിറ്റി ടൈം ചെലവഴിക്കേണ്ട കാര്യമൊക്കെ നിങ്ങൾ മറന്നു പോകും. ഇന്ന് കുടുംബങ്ങൾ ശിഥിലമാകുന്ന ഒരു തരത്തിലോട്ട് വരെ സോഷ്യൽ മീഡിയ ഉപയോഗം എത്തുന്നുണ്ട്. ഇത് ആരുടെയും തെറ്റല്ല, സാങ്കേതികവിദ്യ നിങ്ങളുടെ മനസ്സിൽ വളരെയധികം സ്ഥാനം പിടിച്ചത് കൊണ്ടാണ്. സോഷ്യൽ മീഡിയ നിങ്ങളെയല്ല ഉപയോഗിക്കേണ്ടത് നിങ്ങൾ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന തരത്തിൽ എത്തണം. അമൃതായാലും അധികമായാൽ ദോഷമാണ് എന്ന കാര്യം നിങ്ങൾക്കറിയാം. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഒരു നിശ്ചിത സമയം ഏർപ്പെടുത്തുക. ആ സമയങ്ങളിൽ മാത്രമാണ് നിങ്ങൾ നോക്കേണ്ടത്. ഇതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുവേണ്ടി ഒരു നിശ്ചിത സമയം കണ്ടെത്തുക. എപ്പോഴും ഫേസ്ബുക്കും വാട്സ് ആപ്പും പോസ്റ്റിന് എത്ര ലൈക് കിട്ടി എന്നുള്ള കാര്യങ്ങൾ ഒക്കെ നോക്കുന്നതിനുവേണ്ടി സമയം ചെലവഴിക്കാതെ ഇരിക്കുക.
  • അതിരുകടന്ന ഒരു ബന്ധം ഇന്റർനെറ്റ് മായി ഉണ്ടാക്കാതിരിക്കുക. നിങ്ങളുടെ ഫാമിലിക്കുവേണ്ടി സമയം കൂടുതൽ ചെലവഴിക്കുക. ഫാമിലി ഫ്രീയായി നിങ്ങളോട് ഒപ്പം വരുന്ന സമയങ്ങളിൽ ഇന്റർനെറ്റ് നോക്കാതിരിക്കുക.
  • കുട്ടികൾ വൈകുന്നേരം സ്കൂളിൽ നിന്ന് വരുന്ന സമയത്ത് അവരുമായി സമയം ചെലവഴിക്കുക. അതുപോലെ കുട്ടികൾ പഠിക്കുന്ന സമയത്ത് നിങ്ങൾ മാറിയിരുന്ന് ഫോൺ നോക്കാതിരിക്കുക. ഇത് കുട്ടികളെ കൂടി നശിപ്പിക്കാൻ ഇടവരുത്തും.
  • യൂട്യൂബ് പോലുള്ള കാര്യങ്ങൾ കാണുന്നതിന് പകരം കേൾക്കുവാൻ വേണ്ടി ഉപയോഗിക്കുക.
  • നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന സമയം വെറുതെ വേസ്റ്റ് ചെയ്യുന്ന ആപ്പുകൾ ഫോണിൽ നിന്നും മാറ്റുവാൻ യാതൊരു മടിയും വിചാരിക്കരുത്.

ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഇന്റർനെറ്റിനെ നിങ്ങളുടെ വരുതിയിലാക്കുക. പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളാണ് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് അല്ലാതെ അവർ നിങ്ങളെ അടിമകളാക്കി മാറ്റാതിരിക്കുവാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.