Sections

പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍  ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണവും ആരോഗ്യവും സൂക്ഷിക്കാം 

Sunday, Oct 09, 2022
Reported By admin
grocery

പണവും ആരോഗ്യവും സൂക്ഷിക്കാന്‍ സഹായിക്കുന്ന ഏതാനും ഷോപ്പിങ് ടിപ്‌സുകള്‍ അറിയാം

 

യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനേസേഷന്റെ കണക്കുകള്‍ പ്രകാരം എല്ലാ വര്‍ഷവും 1.3 ബില്യണ്‍ ടണ്‍ ഭക്ഷണമാണ് വേസ്റ്റ് ആയിപ്പോകുന്നത്. ഇക്കാരണങ്ങളാലൊക്കെ ഭക്ഷണ സാധനങ്ങളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആവശ്യവും, ഉത്തരവാദിത്തവുമാണ്. പണം ലാഭിക്കാന്‍ കൂടി സഹായിക്കുന്ന ഏതാനും ഷോപ്പിങ് ടിപ്‌സുകള്‍ അറിയാം

ലിസ്റ്റ് തയ്യാറാക്കുക

നമ്മളില്‍ പലര്‍ക്കും ഒരു ലിസ്റ്റ് ഉണ്ടാക്കുക എന്നത് മടുപ്പുണ്ടാക്കുന്ന കാര്യമാണ്. ചിലവുകള്‍ ട്രാക്ക് ചെയ്യാന്‍ സൂക്ഷിച്ചു വെക്കുന്ന ഒരു നോട്ട്പാഡ് നിങ്ങളെ സഹായിക്കും. കൂടാതെ ഉടന്‍ തീര്‍ന്നു പോവാന്‍ സാധ്യതയുള്ള സാധനങ്ങള്‍ക്കായി മറ്റൊരു ലിസ്റ്റും സൂക്ഷിക്കാം. കേടായി പോവാന്‍ സാധ്യതയുള്ള സാധനങ്ങള്‍, ഷെല്‍ഫ് ലൈഫ് കിട്ടുന്ന ഉല്പന്നങ്ങള്‍ എന്നിവ തരം തിരിച്ച് ഷോപ്പിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും, എകസ്പയറി ഡേറ്റ് അടക്കമുള്ളവ മനസ്സിലാക്കി വാങ്ങല്‍ നടത്തുകയും ചെയ്യാം.

സാങ്കേതിക വിദ്യ ഉപയോഗിക്കുക

ചിലവുകള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളും, ആപ്പുകളും ഇന്ന് ലഭിക്കും, ഇവ പ്രയോജനപ്പെടുത്താം. ഓണ്‍ലൈനിലും ഗ്രോസറി ഐറ്റംസ് വലിയ വിലക്കുറവില്‍ ലഭിക്കാറുണ്ട്. ഇത്തരം അവസരങ്ങളും ഉപയോഗിക്കാം. മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളും, ഒരു മെസേജ് നല്‍കിയാല്‍ ഹോം ഡെലിവറി സൗജന്യമായി നല്‍കാറുണ്ട്. നിങ്ങളുടെ യാത്രാചിലവും, സമയവും ലാഭിക്കാന്‍ ഈ മാര്‍ഗവും പരീക്ഷിക്കാവുന്നതാണ്.

എത്രത്തോളം വാങ്ങണം 

നിങ്ങള്‍ എത്രത്തോളം പര്‍ച്ചേസ് നടത്തുന്നുണ്ടെന്ന് സ്വയം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഡിസ്‌കൗണ്ട് ലഭിക്കും എന്നതു കൊണ്ടു മാത്രം ഒരു സോപ്പ് വാങ്ങേണ്ടതിനു പകരം ആറ് സോപ്പുകള്‍ വാങ്ങേണ്ട കാര്യമില്ല. പഴങ്ങളും, പച്ചക്കറികളും അവ കേടാവാനുള്ള സാധ്യതയനുസരിച്ച് തരം തിരിച്ച് വാങ്ങുക. ഇവ എപ്പോഴും ഫ്രഷായി വാങ്ങുന്നതാണ് നല്ലത് എന്നതിനാല്‍ വാങ്ങുന്ന ക്വാണ്ടിറ്റി കുറയ്ക്കാവുന്നതാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചും, നിങ്ങളുടെ മാസബജറ്റ് അനുസരിച്ചു വാങ്ങലുകള്‍ ക്രമീകരിക്കാവുന്നതാണ്.

സ്റ്റോറേജ് നിയമങ്ങള്‍ പാലിക്കുക

എല്ലാ പ്രൊഡക്ടുകള്‍ക്കു അനുയോജ്യമായ സ്റ്റോറേജ് റൂളുകള്‍ ഉണ്ട്. മിക്ക പാക്കറ്റുകളിലും അവ കൃത്യമായി നിര്‍ദേശിച്ചിരിക്കും. ഡ്രൈ പ്ലേസുകളില്‍ സൂക്ഷിക്കുക, ഡാര്‍ക് കണ്ടൈനറുകളില്‍ സൂക്ഷിക്കുക മുതലായ നിര്‍ദേശങ്ങള്‍ ഉദാഹരണമാണ്. ബ്രഡ് പോലെ അധികം ലൈഫ് ഇല്ലാത്ത ഉല്പന്നങ്ങള്‍ ആവശ്യത്തിന് മാത്രം വാങ്ങാന്‍ ശ്രദ്ധിക്കാം. ഫ്രിഡ്ജില്‍ ഒരു പരിധിയില്‍ കൂടുതല്‍ കാലയളവില്‍, ഉല്പന്നങ്ങള്‍ സൂക്ഷിക്കുകയും, വീണ്ടും ചൂടാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് ചിലപ്പോള്‍ പണം ലാഭിച്ചു തന്നേക്കാം, എന്നാല്‍ പണത്തേക്കാള്‍ വിലയുള്ള ആരോഗ്യം ഇവിടെ അപകടത്തിലാവും എന്ന ജാഗ്രത പുലര്‍ത്താം.

ടേസ്റ്റിങ് സാമ്പിളുകള്‍ പരിശോധിക്കുക

നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രൊഡക്ടിന്റെ ടേസ്റ്റിങ് സാമ്പിള്‍ ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും രുചിച്ചു നോക്കുക. വലിയ പാക്കറ്റുകളുടെ പോലും സാമ്പിളുകള്‍ ഇന്ന് യഥേഷ്ടം ലഭിക്കും. ഇവയും ഉപയോഗിച്ച് തൃപ്തി തോന്നിയാല്‍ മാത്രം കൂടുതല്‍ പണം മുടക്കിയാല്‍ മതി. പലപ്പോഴും പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ മാറ്റി പരീക്ഷിക്കാനാണ് ആളുകളില്‍ പലരും താല്പര്യപ്പെടുന്നത്. മണവുമായി ബന്ധപ്പെട്ട സോപ്പ്, പെര്‍ഫ്യൂം, രുചിയുമായി ബന്ധമുള്ള ഭക്ഷണ സാധനങ്ങള്‍, കാഴ്ചയുമായി ബന്ധമുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഇതിലെല്ലാം നിങ്ങളുടെ മാസ ബജറ്റ് കൂടി പരിഗണിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.