Sections

360 ഡിഗ്രി സെൽഫി വീഡിയോ എടുക്കാം സോഷ്യൽ മീഡിയയിൽ താരമാകാം

Monday, May 15, 2023
Reported By Admin
Ente Keralam 2023

എന്റെ കേരളം പ്രദർശന വേദിയെ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്


360 ഡിഗ്രിയിൽ സെൽഫി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താരമാകണോ, എങ്കിൽ വരൂ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പവിലിയനിലെ 360 ഡിഗ്രി സെൽഫി ബൂത്തിലേക്ക്.

എന്റെ കേരളം പ്രദർശന വേദിയെ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. യുവതയെ ആകർഷിക്കുന്ന തരത്തിലാണ് സെൽഫി വീഡിയോ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഐഫോണിലെ കാമറ ഉപയോഗിച്ചാണ് വീഡിയോ എടുത്ത് നൽകുന്നത്. മെയിൻ പവലിയന്റെ ആദ്യം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രദർശനമാണ് അതിഥികളെ സ്വീകരിക്കുന്നത്.

പ്രായഭേദമന്യേ സന്ദർശകർ ഏറ്റെടുത്ത് മേളയിലെ താരമായിരിക്കുകയാണ് സെൽഫി ബൂത്ത്. സെൽഫി ബൂത്തിൽ എടുക്കുന്ന വീഡിയോ തത്സമയം ബൂത്തിനുസമീപം സജ്ജീകരിച്ചിരിക്കുന്ന ക്യുആർ കോഡിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.