- Trending Now:
കൊച്ചി: ഒരു വർഷം നീണ്ടുനിന്ന വിപുലമായ നവീകരണത്തിനും പുനർരൂപകൽപ്പനയ്ക്കും ശേഷം കൊച്ചിയിലെ പ്രസിദ്ധമായ താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ വീണ്ടും തുറക്കുന്നതായി ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് അറിയിച്ചു. 1935 നിർമിച്ച ഐതിഹാസികമായ ഈ ഹോട്ടലിനെ കൊച്ചിയുടെ ബഹുസാംസ്കാരിക ഘടനയ്ക്കും സമുദ്ര ചരിത്രത്തിനും പ്രാധാന്യം നൽകികൊണ്ട് ആധുനിക രീതിയിലാണ് പുനർരൂപകൽപ്പന ചെയ്തിട്ടുള്ളത്.
പ്രദേശത്തിൻറെ സാംസ്കാരിക തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും പ്രതിബദ്ധതയോടെയുള്ള നവീകരണമാണ് കൊച്ചിയിലെ താജ് മലബാർ റിസോർട്ട് ആൻറ് സ്പായിൽ നടത്തിയതെന്ന് ഐഎച്ച്സിഎൽ ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡൻറ് സറബ്ജീത് സിങ് പറഞ്ഞു. അതിസമ്പന്നമായ ചരിത്രവും മനോഹാരിതയും കൊണ്ട് അതിഥികളുടെ മനസിൽ എന്നും ഇടംപിടിച്ചിരിക്കുന്ന ഒന്നാണ് താജ് മലബാർ. ആഡംബരവും പൈതൃകവും ചേർന്നുള്ള ഒരു മനോഹര അനുഭവം തന്നെയാകും ഇവിടെയത്തുന്ന അതിഥികൾക്ക് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്തമായസുന്ദരമായ വില്ലിംഗ്ടൺ ഐലൻറിൽ, തുറമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന താജ് മലബാർ റിസോർട്ട് ആൻറ് സ്പായുടെ നവീകരിച്ച ഇൻറീരിയറുകൾ കൊച്ചി നഗരത്തിൻറെ പൈതൃകത്തെ സൂചിപ്പിക്കുന്നവയാണ്. സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത 93 മുറികളും സ്യൂട്ടുകളും സമകാലിക രൂപകൽപ്പനയുടെയും കാലാതീതമായ ചാരുതയുടെയും മികച്ച സമന്വയമാണ്.
ഓൾ ഡേ ഡൈനർ, തനിനാടൻ ബോട്ടിൽ മത്സ്യ വിഭവങ്ങളോടെ ഓരുക്കിയ റൈസ് ബോട്ട്, ആഗോള പ്രാദേശിക വിഭവങ്ങൾ കോർത്തിണക്കിയ പെപ്പർ, തുടങ്ങിയ റസ്റ്ററൻറുകളും വളരെ മികച്ച അനുഭവമാണ്. അതിമനോഹരമായ അന്തരീക്ഷത്തിൽ സിഗ്നേച്ചർ കോക്ടെയിലുമായി വിശ്രമിക്കാൻ അനുയോജ്യമായ മട്ടാഞ്ചേരി ബാറും യോഗയും ആധുനിക സൗകര്യങ്ങളോടെയുള്ള ആയുർവേദ ചികിത്സകളും ഉൾപ്പെട്ട ജെ വെൽനെസ് സർക്കിൾ സ്പായും ഇവിടുത്തെ പ്രധാന ആകർഷണമാണ്. കായലിനെ അഭിമുഖീകരിച്ചുള്ള ഇൻഫിനിറ്റി പൂൾ ഉല്ലാസത്തിനും വിശ്രമത്തിലും ഉപരിയായി ഒത്തുചേരലുകൾക്കും കൂട്ടായ്മകൾക്കും അനുയോജ്യമായ ഒരു വേദി കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ മേഖലയിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലത്തേക്കുള്ള വാതിലുകൾ തുറക്കുന്നതിൽ തങ്ങൾ വളരെയധികം സന്തുഷ്ടരാണെന്ന് താജ് മലബാർ റിസോർട്ട് ആൻറ് സ്പായുടെ ജനറൽ മാനേജറും ഓപ്പറേഷൻസ് വിഭാഗം ഏരിയ ഡയറക്ടറുമായ ലളിത് വിശ്വകുമാർ പറഞ്ഞു. അതിമനോഹര കാഴ്ചകൾക്കതീതമായി പുത്തൻ ഭക്ഷണ വിഭവങ്ങളും പുനരുജ്ജീവിപ്പിക്കുന്ന വെൽനസ് ഓഫറുകറുകളും അടക്കമുള്ളവ താജ് ആതിഥേയത്വത്തിലെ മറക്കാനാവാത്ത അനുഭവമാകും അതിഥികൾക്ക് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
താജ്, സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ എന്നീ ബ്രാൻഡുകളിലായി നിർമാണത്തിലിരിക്കുന്ന 6 ഹോട്ടലുകൾ ഉൾപ്പെടെ 20 ഹോട്ടലുകളാണ് കേരളത്തിൽ ഐഎച്ച്സിഎല്ലിനുള്ളത്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ്: Taj Malabar Resort & Spa, Cochin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.