- Trending Now:
കൊച്ചി: സിനെർജിയ(synergia) അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും പുൽപ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ് സിനെർജിയ.
പഴശ്ശിരാജ കോളേജിൽ നടന്ന ചടങ്ങിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ, പഴശ്ശിരാജ കോളേജ് ഐക്യുഎസി കോർഡിനേറ്റർ ഡോ. ജോഷി മാത്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. ജോബിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.
ധാരണാപത്രം ഒപ്പിട്ടതിനെത്തുടർന്ന് വിദ്യാർത്ഥികൾക്കായി മാധ്യമ ഗവേഷണം, മാധ്യമങ്ങളിലെ ട്രെൻഡുകളും നവീകരണങ്ങളും, ഇമ്മേഴ്സീവ് ജേണലിസം, ഡിജിറ്റൽ ജേണലിസം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. ജെയിൻ യൂണിവേഴ്സിറ്റി ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് സെൽഫ് ഫിനാൻസിങ് ഡയറക്ടർ താര ഫിലിപ്പ്, ജെയിൻ യൂണിവേഴ്സിറ്റി അസി. പ്രൊഫ. മുഹമ്മദ് ഹാഫിലുദ്ധീൻ ,പഴശ്ശിരാജ കോളേജ് അസി.പ്രൊഫ. ക്രിസ്റ്റീന ജോസഫ്, മാധ്യമ വിഭാഗം അസോസിയേഷൻ സെക്രട്ടറി ധിരന വി.എസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ് എന്നിവർ സംസാരിച്ചു.
30ലേറെ വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.