Sections

വിറ്റാമിൻ എ യുടെ കുറവിന്റെ ലക്ഷണങ്ങൾ: പരിഹാര മാർഗങ്ങൾ

Wednesday, Sep 04, 2024
Reported By Soumya
Symptoms of Vitamin A deficiency

വൈറ്റമിൻ എ നമ്മുടെ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ്.കാഴ്ച, രോഗപ്രതിരോധ ശേഷി, പ്രത്യുൽപാദന ആരോഗ്യം, ചർമ്മ സംരക്ഷണം തുടങ്ങി നിരവധി ശാരീരിക പ്രവർത്തനങ്ങളുടെ പരിപാലനത്തിന് വിറ്റാമിൻ എ നിർണായക വിറ്റാമിൻ ആണ്. ശരീരത്തിൽ വിറ്റാമിൻ എ കുറഞ്ഞാൽ, ശരീരത്തിന് അപര്യാപ്തമായ കൊഴുപ്പ് ആഗിരണം, കടുത്ത വയറിളക്കം, കരൾ തകരാറുകൾ എന്നിവ അനുഭവപ്പെടാം. വിറ്റാമിൻ എ യുടെ അഭാവം മൂലം മൊത്തത്തിലുള്ള പ്രതിരോധശേഷി വഷളാകുകയും നിശാന്ധത പോലെയുള്ള ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യും.വിറ്റാമിൻ എ യുടെ കുറവ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം

  • കണ്ണുനീർ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലായ്മ, വരണ്ട കണ്ണുകൾക്ക് കാരണമാകുന്നത് വിറ്റാമിൻ എ യുടെ അഭാവത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. ഇത് കൃത്യ സമയത്ത് ചികിത്സിച്ച് പരിഹരിച്ചില്ലെങ്കിൽ, ഈ അവസ്ഥ പൂർണ്ണമായും അന്ധതയിലേക്കോ കോർണിയയുടെ നാശത്തിലേക്കോ നയിച്ചേക്കാം.
  • വിറ്റാമിൻ എ യുടെ കുറവ് എക്സിമ അഥവാ കരപ്പൻ പോലുള്ള ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഈ അവസ്ഥ വരണ്ടതും, ചൊറിച്ചിൽ ഉള്ളതും, വീക്കം സംഭവിച്ചതുമായ ചർമ്മത്തിന് കാരണമാകുന്നു. വിറ്റാമിൻ എ യുടെ അപര്യാപ്തതയുടെ ലക്ഷണമാണ് മുഖക്കുരു ഉണ്ടാവുന്നത്. വിറ്റാമിൻ എ യുടെ ഉത്പാദനം ചർമ്മത്തിലെ വീക്കം ഒഴിവാക്കാൻ സഹായിക്കുന്നു.
  • ഈ വിറ്റാമിൻ ആവശ്യമായ അളവിൽ വേണ്ടത് പ്രത്യുല്പാദന ശേഷിക്ക് വളരെ ആവശ്യമാണ്. ശരീരത്തിന് ആൻറി ഓക്സിഡൻറുകൾ നൽകുന്നതിന് വിറ്റാമിൻ എ പ്രധാനമാണ്, കാരണം ഇത് പ്രത്യുല്പാദന ആരോഗ്യത്തിന് വേണ്ടി ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
  • മനുഷ്യശരീരത്തിന്റെ ശരിയായ വികാസത്തിന് വിറ്റാമിൻ എ ആവശ്യമാണ്, അത് വേണ്ടത്ര ലഭിക്കാത്തത് കുട്ടികളിൽ ശാരീരിക വളർച്ച മുരടിക്കുന്നതിനും വളർച്ചാ വൈകല്യങ്ങൾക്കും കാരണമാകുന്നു.
  • നെഞ്ചിലും തൊണ്ടയിലും നിങ്ങൾക്ക് പതിവായി അണുബാധയുണ്ടായാൽ, വിറ്റാമിൻ എ യുടെ കുറവായിരിക്കാം അതിന് കാരണം.
  • ഒരു പരിക്ക് അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്കു ശേഷം നിങ്ങളുടെ മുറിവുകൾ സുഖപ്പെടുന്നില്ലെങ്കിൽ, വിറ്റാമിൻ എ അളവ് കുറവായതായിരിക്കാം ഇതിന് കാരണം. വിറ്റാമിൻ എ കൊളാജന്റെ സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ പുനരുജ്ജീവനത്തിനും അത്യാവശ്യമാണ്.

നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ എ അളവ് വർദ്ധിപ്പിക്കുന്നതിന് ഏതെങ്കിലും സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുമ്പായി ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ആദ്യ നടപടി. എന്നിരുന്നാലും, ചീര പോലുള്ള കടും പച്ചനിറത്തിലുള്ള ഇലക്കറികൾ അല്ലെങ്കിൽ ഓറഞ്ച് പോലുള്ള പഴങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. മാത്രമല്ല, കാരറ്റ്, മത്തങ്ങ, മുട്ട എന്നിവയിലും വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ എ യുടെ കുറവ് പരിഹരിക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇതും ചേർക്കാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.