- Trending Now:
കൊച്ചി: ഉപയോക്താക്കൾക്ക് ഭക്ഷണം, പലചരക്ക്, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഓൺലൈനായി ഓർഡർ ചെയ്ത് വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതിന് ഉപയോഗിക്കാൻ വളരെ എളുപ്പമായ പ്ലാറ്റ്ഫോം അവതരിപ്പിച്ച ഉപഭോക്തൃ സാങ്കേതികവിദ്യാ കമ്പനിയായ സ്വിഗ്ഗി ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപ്ഡേറ്റഡ് ഡിആർഎച്ച്പി (യുഡിആർഎച്ച്പി) വൺ സമർപ്പിച്ചു.
3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 185,286,265 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ജെ. പി. മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, അവെൻഡസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.