Sections

പരസ്യത്തിന് ചെലവാക്കിയത് വൻതുക, കനത്ത നഷ്ടം നേരിട്ട് സ്വിഗ്ഗി

Tuesday, Jan 03, 2023
Reported By admin
swiggy

പ്രൊമോഷണൽ ചാർജുകൾക്കുമായാണ് അധിക ചെലവ് നടത്തിയത്


2022 ൽ കനത്ത നഷ്ടം നേരിട്ട് ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർധിച്ച് 3,628.9 കോടി രൂപയായി. കാരണം സ്വിഗ്ഗിയുടെ കഴിഞ്ഞ വർഷത്തെ ചെലവ് മുൻ വർഷത്തെ ചെലവിന്റെ 227 ശതമാനം അധികമായിരുന്നു.

2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 1,616.9 കോടി രൂപയിൽ നിന്ന് ഉയർന്നപ്പോൾ, 2022 ൽ സ്വിഗ്ഗിയുടെ മൊത്തം ചെലവ് 9,748.7 കോടി രൂപയിലെത്തി. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി പരസ്യങ്ങൾക്കും പ്രൊമോഷണൽ ചാർജുകൾക്കുമായാണ് അധിക ചെലവ് നടത്തിയത്. 300 ശതമാനം കൂടുതലായിരുന്നു ഇത്. അതായത് ഈ ചെലവ് 2021 ലെ 461 കോടി രൂപയിൽ നിന്ന് 2222 ൽ 1,848.7 കോടി രൂപയിലെത്തി.

2022-ൽ സ്വിഗ്ഗിയുടെ ഔട്ട്സോഴ്സിംഗ് ചെലവും 2,249.7 കോടി രൂപയായി, ഒരു വർഷം മുമ്പ് 985.1 കോടി രൂപയായിരുന്നു ഇത്. ഇന്ത്യയിലുടനീളമുള്ള 550-ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള സ്വിഗ്ഗിയുടെ മൂല്യം 2022 ജനുവരിയിൽ ഇൻവെസ്കോയുടെ നേതൃത്വത്തിൽ 700 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ 10 ബില്യൺ ഡോളറായിരുന്നു.

അതേസമയം. ഈ പുതുവർഷാഘോഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത വിഭവത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സ്വിഗ്ഗി. രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദി ബിരിയാണി ഓൺലൈനിൽ ഓർഡർ ചെയ്തത്. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ 31 രാത്രി 10:25 വരെ ഹൈദരാബാദി ബിരിയാണിക്കായി 3.5 ലക്ഷം ഓൺലൈൻ ഓർഡറുകൾ ആണ് ലഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.