- Trending Now:
Swiggy ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം സമരം ഒത്തുതീര്‍പ്പായി. ഭക്ഷണ വിതരണ ശൃംഖല ആയ Swiggy യിലെ പാര്‍ട്ണര്‍മാര്‍ (തൊഴിലാളികള്‍) നടത്തിവന്ന സമരം കാരണം ഭക്ഷണ വിതരണം തടസ്സപ്പെടുകയും ആപ്പ് ലഭ്യമാകാതിരിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. വിഷയത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഐ.ആര്‍) ശ്രീ. കെ. ശ്രീലാല്‍ അടിയന്തിര ഇടപെടല്‍ നടത്തുകയും ഇന്ന് (27.10.2022) രാവിലെ 11 മണിക്ക് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഐ.ആര്‍) ഉം ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ (ആസ്ഥാനം) ശ്രീമതി. കെ.എസ്. സിന്ധു-വും ചേര്‍ന്ന് നടത്തിയ അനുരഞ്ജന യോഗത്തില്‍ വിഷയം രമ്യമായി പരിഹരിച്ചു.
ഡെലിവറിബോയിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് റിവാര്‍ഡ്... Read More
ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം അടിസ്ഥാന നിരക്ക് 5 കിലോമീറ്ററിന് 25 രൂപ ആയിരുന്നത് 2.5 കിലോമീറ്ററിന് 25 രൂപ ആയും 2.5 കിലോമീറ്ററിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് 6 രൂപ നിരക്കിലും 5 കിലോമീറ്ററിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് റിട്ടേണ്‍ ബോണസ് ആയി കിലോമീറ്ററിന് 6 രൂപ നിരക്കിലും തൊഴിലാളികള്‍ക്ക് വേതനം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.