Sections

സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റ് കാർമൽ ഹയർസെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ പരിപാടിയായ 'റിക്കവർ' രണ്ടാം സെഷൻ സംഘടിച്ചു

Thursday, Jul 27, 2023
Reported By Admin
Carmel School

സമൂഹത്തിലെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്വസ്തിക ചാരിറ്റബിൾ ട്രസ്റ്റ് 'റിക്കവർ' എന്ന ബോധവൽക്കരണ പരിപാടിയുടെ രണ്ടാം ഭാഗം തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ മാസവും ലഹരി ഉപയോഗത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്.

നിർമലഭവൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഉദ്ഘാടന ചടങ്ങിനെ തുടർന്നാണ് രണ്ടാം ഭാഗം വഴുതക്കാട് കാർമൽ സ്കൂളിൽ സംഘടിപ്പിച്ചത്. ചലച്ചിത്ര നടൻ കിഷോർ സത്യ മുഖ്യാഥിതിയായിരുന്നു. ഹാനികരമായ വസ്തുക്കളിൽ നിന്ന് അകന്നുനിൽക്കാനും ജീവിതത്തിൽ ഉത്തരവാദിത്തമുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും അവരെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിദ്യാർത്ഥിനികളിൽ ഏറെ സ്വാധീനം ചെലുത്തി.

കാർമൽ സ്കൂൾ ഡയറക്ടർ സിസ്റ്റർ റെനിറ്റ, പ്രിൻസിപ്പൽ അഞ്ജന എം, സ്വസ്തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി സിന്ധു നന്ദകുമാർ, ട്രസ്റ്റിമാരായ പത്മം നന്ദകുമാർ, രാജീവ് ശങ്കർ, റോഷൻ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വിറ്റാസ്കിൽസ് അക്കാദമിയുടെ സഹസ്ഥാപകയും സോഫ്റ്റ് സ്കിൽസ് പരിശീലകയുമായ സീമ റാഫി വിദ്യാത്ഥിനികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും സംശയങ്ങളും പരിഹരിച്ചു.

സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ 'റിക്കവർ' പരിപാടി വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും സുരക്ഷിതവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. കാർമൽ ഹയർ സെക്കൻഡറി സ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് യുവമനസ്സുകളെ സജ്ജരാക്കാനാണ് ട്രസ്റ്റ് ശ്രമിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.