- Trending Now:
സങ്കരനേപ്പിയർ തീറ്റപ്പുൽ ഇനമായ 'സുസ്ഥിര'യുടെ വിളവെടുപ്പിൽ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുൻനിരപ്രദർശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകർഷൻ സുജേഷിന്റെ ഒരേക്കറിൽ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും 'സുസ്ഥിര' വാട്ടമില്ലാതെ വളർന്നു .മികച്ച ഉത്പാദന ക്ഷമതയുള്ള സുസ്ഥിര നട്ട് എഴുപതാം ദിവസം വിളവെടുക്കാൻ കഴിഞ്ഞു.വിളവെടുത്ത സുസ്ഥിരയും, നടീൽ വസ്തുക്കളും, ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ
ക്ഷീരകർഷകർക്ക് വിതരണം ചെയ്തു.കേരള കാർഷിക സർവകലാശാലയാണ് വികസിപ്പിച്ചത്.പാലുത്പാദനവും പാലിന്റെ ഗുണനിലവാരവും വർധിപ്പിക്കാനുള്ള കഴിവ് ഈ തീറ്റപുല്ലിനുണ്ട്.
മൃദുവായ തണ്ടായതിനാൽ 'സുസ്ഥിര' കാലികൾ പൂർണമായും ഭക്ഷിക്കും. തീറ്റവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും തളർത്തുന്ന ക്ഷീരമേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുകയാണ് ഈ തീറ്റപ്പുല്ല്.
കൂടാതെ ഇവയുടെ നടീൽതണ്ടുകളുടെ വില്പ്പനസാധ്യത കർഷകർക്ക് ഒരു അധികവരുമാനമാർഗവുമാണ്.തീറ്റപ്പുൽ ഉത്പാദനത്തിൽ ജില്ലയെ സ്വയം പര്യാപ്തമാക്കുകയാണ് സുസ്ഥിരതീറ്റപ്പുൽകൃഷിയുടെ ലക്ഷ്യം.നിലവിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രണ്ടര ഹെക്ടറിൽ ഈ തീറ്റപ്പുൽ കൃഷി നടപ്പാക്കി വരുന്നു.
കൃഷിവിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ എസ് പാർവ്വതി(മൃഗസംരക്ഷണം),സി ആർ നീരജ ( അഗ്രോണമി വിഭാഗം) എന്നിവർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷീരോത്പാദകസംഘം സെക്രട്ടറി എസ് രേഖകുമാരി, ക്ഷീരകർഷകർ, ക്ഷീരോത്പാദകസംഘം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.