എന്ത് ചെയ്താലും വേണ്ടില്ല വണ്ണം കുറയണം എന്നാണ് ഇന്നത്തെ പലരുടെയും ചിന്താഗതി. അതിന് വേണ്ടി പല കുറുക്കു വഴികളും ചെയുന്നുണ്ട്. പക്ഷേ എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയുന്നില്ല. ഇതിന് കാരണം നിങ്ങൾ ഒരിക്കലും ശ്രദ്ധിക്കാത്ത ചില ശീലങ്ങൾ തന്നെയാണ്.അവ എന്തൊക്കെയെന്ന് നോക്കാം.
- ആഹാരത്തോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കവും.ഉറക്കം ശരിയായില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കും. ഉറക്കകുറവ് വിശപ്പ് കൂടാനും ഒരു കാരണമാണ്. കൂടാതെ എത്രയൊക്കെ ശാരീരികാധ്വാനം നടത്തിയാലും ഉറക്കം ശരിയല്ലെങ്കിൽ കലോറി ശരീരത്തിൽ നിന്നും വേഗം നഷ്ടമാകില്ല. ദിവസവും 7-8 മണിക്കൂർ നേരം ഒന്നുറങ്ങിനോക്കൂ, ശരീരഭാരം കുറയുന്നത് നിങ്ങൾക്കുതന്നെ ബോധ്യമാകും.
- സ്ലീപ് അപ്നിയ, ഹൈപ്പോതൈറോയ്ഡ്, സ്ത്രീകൾക്ക് ഉണ്ടാകുന്ന പിസിഒഎസ് (PCOS), എന്നീ പ്രശ്നങ്ങൾ തടി കൂടുന്നതിന് പിന്നിലെ കാരണമാകാം.
- അമിതമായ ടെൻഷനും സ്ട്രെസ്സും വണ്ണം കൂട്ടാൻ കാരണമാകുന്നു. സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നത് ഫാറ്റ് അടിയാൻ കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.
- ഡയറ്റ് എടുക്കുന്ന സമയത്ത് പോഷകാഹാരങ്ങൾ കഴിക്കേണ്ടത് ആവശ്യമാണ്. പക്ഷേ അമിതമായ പോഷകാഹാരം കഴിക്കുന്നതും വണ്ണം കൂട്ടുന്നതിന് ഇടയാക്കാം.
- പട്ടിണി കിടന്നാൽ വണ്ണം കുറയും പക്ഷേ നിങ്ങളുടെ ശരീരത്തിന്റെ തന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ അതു തകർക്കുകയാണ്. അതുകൊണ്ട് പട്ടിണി കിടന്നുള്ള മെലിയൽ വേണ്ട.
- ഡയറ്റും വർക്കൗട്ടും എടുത്തു തുടങ്ങിയാൽ ഉടൻതന്നെ വണ്ണം കുറയണം എന്നാണ് പലരും ചിന്തിക്കുന്നത്.അതിനു അതിന്റെതായ സമയമെടുക്കും. ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ ഫലം ലഭിക്കൂ.
- വർക്ക് ഔട്ട് ചെയ്ത ശേഷം വിശപ്പ് മാറ്റാനായി ഇടയ്ക്കിടെ ലഘുഭക്ഷണം ശീലമാക്കിയിട്ടുള്ളവർ അത് ഒഴിവാക്കുകയാണ് നല്ലത്. കാരണം കഷ്ടപ്പെട്ട് ശരീരത്തിൽ നിന്നും പുറംതള്ളിയ കലോറി തിരിച്ചു കൊണ്ട് വരാനേ ഇത് സഹായിക്കൂ.
- വണ്ണം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ആഹാരം വേണം കഴിക്കാൻ.ഇടയ്ക്കിടെയുള്ള വിശപ്പിനും ഇതു ശമനം നൽകും.
- കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ആരോഗ്യം ഉറപ്പാക്കാൻ നാരുള്ള ഭക്ഷണം ശീലമാക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.