- Trending Now:
ലണ്ടൻ: യു.കെ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിന്റെ മികച്ച റിക്രൂട്ട്മെന്റ് കൺസൾട്ടൻസിക്കുള്ള പുരസ്കാരം മലയാളികൾ നേതൃത്വം നൽകുന്ന ഷുവർ ഗ്രോ ഗ്ലോബലിന് ലഭിച്ചു. മാർച്ചിൽ യു.കെ പാർലമെന്റ് ഹൗസിൽ ലോക്കൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിന്റെ ഗ്ലോബൽ വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന 193 രാജ്യങ്ങളുടെ കൺസോർഷ്യമാണ് കൊച്ചി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ഷുവർഗ്രോ ഗ്ലോബലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ചെയർ ഓഫ് സൗത്ത് ഗ്ലോസ് കൗൺസിൽ മേയർ ഇ.എം ടോം ആദിത്യയിൽ നിന്ന് ഷുവർഗ്രോ മാനേജിങ് ഡയറക്ടർമാരായ ജോർജ്ജ് ഫിലിപ്സൺ, ജോൺ ലൂയിസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരമുള്ള പഠനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും യുകെയിലെ വിവിധ മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ വിദഗ്ദ്ധരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നേടാൻ സഹായിക്കുകയും ചെയ്യുന്ന ഷുവർഗ്രോയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നും തങ്ങളുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് ഈ ബഹുമതിയെ കാണുന്നതെന്ന് മാനേജിങ് ഡയറക്ടർ ജോർജ്ജ് ഫിലിപ്സൺ പറഞ്ഞു. ഓവർസീസ് എജ്യൂക്കേഷൻ രംഗത്തും ജോബ് റിക്രൂട്ട്മെന്റ് രംഗത്തും കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷുവർ ഗ്രോ ഗ്ലോബലിന്റെ യു.കെയിലെ ഔദ്യോഗിക ഉദ്ഘാടനവും ബ്രാൻഡ് നെയിം പ്രകാശനവും ചടങ്ങിൽ മേയർ നിർവ്വഹിച്ചു. നേരത്തെ,കൊച്ചി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചപ്പോൾ ഷുവർ ഗ്രോ ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസി എന്നായിരുന്നു പേര്. സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം സംരംഭകർപങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.