- Trending Now:
കോട്ടയം: സപ്ലൈകോ വിഷു - റംസാൻ ജില്ലാ ഫെയറിന് തുടക്കമായി. തിരുനക്കര സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ഫെയർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 21വരെയാണു ഫെയർ. അരി, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങൾ രണ്ട് മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ ഫെയറിൽ ലഭ്യമാകും.
അരി, ബിരിയാണി അരി, പഞ്ചസാര തുടങ്ങി ആറോളം ഉത്പന്നങ്ങൾ, എട്ടോളം എഫ്എംസിജി ഉത്പന്നങ്ങൾ, 24 ഇന ശബരി ഉത്പന്നങ്ങൾ എന്നിവയാണ് ഫെയറിൽ പ്രത്യേക വിലക്കിഴിവോടെ ലഭ്യമാക്കുക. ശബരി ഉത്പന്നങ്ങൾക്ക് 42 മുതൽ 54 ശതമാനം വരെ വിലക്കിഴിവാണുള്ളത്.
വിപണികളിലെ ഉത്സവകാല വിലക്കയറ്റ ഭീതിക്ക് അറുതി വരുത്തി സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലേയും സപ്ലൈകോ ഔട്ട്ലെറ്റുകലൂടെ വിഷു - റംസാൻ ഫെയറിന്റെ ഭാഗമായി വിലക്കിഴിവിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ജയ്മോൾ ജോസഫ്, സപ്ലൈകോ റീജണൽ മാനേജർ എം സുൾഫിക്കർ, ഡിപ്പോ മാനേജർ വി എസ് അനിൽ, ജൂനിയർ മാനേജർ അജിത് കുമാർ, ഹൈപ്പർ മാർക്കറ്റ് ഓഫീസ് ഇൻചാർജ് ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.