- Trending Now:
ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നു ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ഈ ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെ ശക്തമായ വിപണി ഇടപെടൽ നടത്തിവരുന്നുണ്ടെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
അളവ് കൃത്യമായി രേഖപ്പെടുത്തണമെന്ന് ഭക്ഷ്യ എണ്ണ കമ്പനികളോട് കേന്ദ്രം... Read More
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്ന് വരുന്നു. സെപ്റ്റംബർ മൂന്നിന് വൈകിട്ട് നാലുവരെ 65,86,224 കിറ്റുകൾ റേഷൻകാർഡ് ഉടമകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിൽ 93 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91 ശതമാനവും എൻ.പി.എസ് വിഭാഗത്തിൽ 76 ശതമാനവും കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി.
ആകെ 71 ശതമാനം കാർഡുടമകൾ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. എൻ.പി.എൻ.എസ് വിഭാഗങ്ങൾക്കുള്ള കിറ്റ് വിതരണം പുരോഗമിച്ച് വരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം അറിയിച്ചു.
സപ്ലൈകോ ഓണം ഫെയര്; ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളുമായി| kerala onam fair ... Read More
കിറ്റുവിതരണവുമായി ബന്ധപ്പെട്ട് റേഷൻ കടകൾ ഞായറാഴ്ച്ച തുറന്നു പ്രവർത്തിക്കും. പകരം 19-ാം തിയതി റേഷൻകടകൾക്ക് അവധി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റ് വിതരണം ഏഴാം തിയതി വൈകിട്ട് എട്ടുവരെ ആയിരിക്കും. എഴാം തിയതിയ്ക്കു ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 4, 5, 6, 7 എന്നീ തിയതികളിൽ എല്ലാ വിഭാഗം റേഷൻകാർഡുടമകൾക്കും കിറ്റ് വിതരണം ഉണ്ടായിരിക്കും.ഒരോ റേഷൻ ലൈസൻസികൾക്കും 1,000 രൂപ വീതം ഉത്സവ ബത്ത നൽകുവാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
പാല്- ഭക്ഷ്യോല്പന്ന നിര്മാണ പരിശീലനം: 18 വരെ അപേക്ഷിക്കാം... Read More
കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ടൈഡ് ഓവർ ഗോതമ്പ് വിഹിതം നിർത്തലാക്കിയ സാഹചര്യത്തിൽ പോഷകമൂല്യമുള്ളതും സുലഭമായി ലഭിക്കുന്നതുമായ റാഗി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ മുഴുവൻ റേഷൻകടകളിലൂടെയും മറ്റു ജില്ലകളിൽ പഞ്ചായത്തിലെ ഒരു റേഷൻ സർക്കാർ വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നു. കേന്ദ്രം ലഭ്യാക്കുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു മാസത്തിനകം റേഷൻകടകൾ വഴി വിതരണം ചെയ്യുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യമുള്ള ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന റേഷൻ കടകളെയാണ് കെ-സ്റ്റോർ പദ്ധതിയ്ക്കായി പ്രധാനമായും പരിഗണിക്കുന്നത്. 850 ഓളം റേഷൻ വ്യാപാരികൾ കെ സ്‌കോർ പദ്ധതിയുമായി സഹകരിക്കുവാൻ സ്വമേധയാ മുന്നോട്ട് വന്നിട്ടുണ്ട്. മിനി ബാങ്കിംഗ്, ഇ സേവനം, യൂട്ടിലിറ്റി ബിൽ പെയ്‌മെന്റ് സൗകര്യം, ചോട്ടുഗ്യാസിന്റെ വിതരണം, മിൽമ ഉത്പന്നങ്ങൾ, ശബരി ഉത്പന്നങ്ങൾ എന്നിവ റേഷൻകടകളിലൂടെ ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നു.
ഈ വർഷം മുതൽ ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ഉത്സവസീസണുകളിൽ സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ തയാറാക്കി വിൽപ്പന നടത്തുവാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് സ്‌പെഷ്യൽ കിറ്റുകളുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. 1,000 രൂപ നിരക്കിലുള്ള കിറ്റുകളാണ് തയാറാക്കിയിട്ടുള്ളത്.
ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങൾകൂടി തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിലാണ് കിറ്റുകളുടെ വിൽപന ക്രമീകരിച്ചിട്ടുള്ളത്. സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ഓർഡറുകൾ ശേഖരിച്ച് വിതരണം ചെയ്തു വരുന്നതായും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.