- Trending Now:
സപ്‌ളൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 26 ന് വൈകിട്ട് 5 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ ഉദ്ഘാടനം ഓഗസ്റ്റ് 27, 28 തീയതികളിൽ നടക്കും. തലസ്ഥാനത്തിന് പുറമെ എറണാകുളത്തും കോഴിക്കോടും ഓണം മെട്രോ ഫെയർ നടക്കും.സിവിൽ സപ്ലൈസിന്റെ ഓണം ഫെയറിൽ ന്യായവിലയിൽ ഗുണമേന്മയുള്ള അവശ്യസാധനങ്ങളാണ് ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്.
കേരളത്തിലെ കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് ഫെയറിൽ പ്രത്യേക ഇടമുണ്ടാകും. പിരപ്പൻകോട്, കോലിയക്കോട് ഭാഗത്തെ കർഷകരുടെ ഉത്പന്നങ്ങളായിരിക്കും തിരുവനന്തപുരത്തെ ഫെയറിൽ ലഭ്യമാകുക. ഇതിന്പുറമെ, സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.