- Trending Now:
വെളിച്ചെണ്ണ സൗജന്യമായി നൽകുന്നതാണ് സ്റ്റോളിലെ ഏറ്റവും പ്രധാന ആകർഷണം
വമ്പിച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദർശന മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. നിരവധി ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്സ്പ്രസ് മാർട്ട് അഞ്ചാം ദിനവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി മാറുന്നത്. നാല് ദിവസം കൊണ്ട് 3,97,815 രൂപക്കുള്ള കച്ചവടമാണ് ഈ സ്റ്റാളിൽ മാത്രം നടന്നത്. രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നതാണ് സ്റ്റോളിലെ ഏറ്റവും പ്രധാന ആകർഷണം.
കൂടാതെ സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500 ഗ്രാം വാങ്ങിയാൽ ശബരി എസ്.എഫ്.ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ്.എഫ്.ഡി തേയില 100 ഗ്രാം സൗജന്യമായി നൽകും.
കാർഷിക സംരംഭങ്ങളെ സഹായിക്കാൻ കൈത്താങ്ങായി എന്റെ കേരളം... Read More
ശബരി ഉത്പന്നങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്പേസ്റ്റ്, തേൻ, സോപ്പുപ്പൊടി, സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോർലിക്സ് തുടങ്ങി നിരവധി എഫ്.എം.സി.ജി സാധനങ്ങൾക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ എക്സ്പ്രസ് മാർട്ട് പ്രവർത്തിക്കും.
എറണാകുളം, കണ്ണൂർ, വയനാട് ജില്ലകളിൽ 'എന്റെ കേരളം' പ്രദർശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്‌സ്പ്രസ്മാർട്ട് ജനശ്രദ്ധയാകർഷിച്ചിരുന്നു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ മെയ് 20 മുതൽ 27 വരെ എക്സ്പ്രസ് മാർട്ട് പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.