- Trending Now:
കോഴിക്കോട്: കോഴിക്കോട്ടെ ഫുട്ബോൾ ടീമായ കാലിക്കറ്റ് എഫ്സിയുടെ ജേഴ്സി ഇന്ന് (ആഗസ്റ്റ് 10 ശനി) അവതരിപ്പിക്കും. കോഴിക്കോട് നഗരത്തിൽ നടക്കുന്ന ചടങ്ങിലാണ് സൂപ്പർ ലീഗ് കേരള(എസ്എ കെ)യ്ക്കായുള്ള കാലിക്കറ്റ് എഫ്സിയുടെ ജേഴ്സികൾ പുറത്തിറക്കുക. ടീമിൻറെ ഹോം മത്സരങ്ങൾ, എവേ മത്സരങ്ങൾ, പരിശീലന മത്സരങ്ങൾ എന്നിവയ്ക്കുള്ള മൂന്ന് ജേഴ്സികളും അവതരിപ്പിക്കും.
ഇന്ന് വൈകിട്ട് 5.30 മുത ഹിലൈറ്റ് മാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക പരിപാടികൾ, മ്യൂസിക് ബാൻഡ്, ലക്കി ഡിപ്പുകൾ, ഡിജിറ്റൽ പ്രൊജക്ഷനുകൾ, കോണ്ടസ്റ്റുകൾ എന്നിവ നടക്കും. മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.
കാലിക്കറ്റ് എഫ്സിയുടെ മുഖ്യ പരിശീലകനും രാജ്യാന്തര തലത്തിൽ പ്രശസ്തനുമായ ഇയാൻ ആൻഡ്രൂ ഗില്ലനും പ്രധാന ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ആഗസ്റ്റ് 24ന് കോഴിക്കോട് ബീച്ചിലാണ് കാലിക്കറ്റ് എഫ്സിയുടെ മെഗാ ടീം ലോഞ്ച് നടക്കുക.
രാജ്യത്ത് ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ള പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും ഇവിടത്തെ ഫുട്ബോൾ ആവേശത്തിൻറെ പ്രഭവകേന്ദ്രമാണ് കോഴിക്കോടെന്നും കാലിക്കറ്റ് എഫ്സി ടീം ഉടമ വി.കെ മാത്യൂസ് പറഞ്ഞു. ഈ നഗരത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീമാണ് കാലിക്കറ്റ് എഫ്.സി. ഫുട്ബോൾ പ്രേമികളായ കോഴിക്കോട്ടുകാർക്ക് മുന്നിൽ പുതുതായി ഡിസൈൻ ചെയ്ത കാലിക്കറ്റ് എഫ്സിയുടെ ജേഴ്സി അവതരിപ്പിക്കും. ഈ ആസ്വാദ്യകരമായ സായാഹ്നത്തിൻറെ ഭാഗമാകാൻ കോഴിക്കോട്ടെ ഫുട്ബോൾ ആരാധകരെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5000 ജീവനക്കാരുള്ള മുൻനിര ആഗോള ഏവിയേഷൻ സോഫ്റ്റ്വെയർ നിർമ്മാതാക്കളായ ഐബിഎസ് സോഫ്റ്റ്വെയറിൻറെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് വി.കെ മാത്യൂസ്.
സെപ്റ്റംബർ ഏഴിന് കൊച്ചി ജവഹർലാ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സൂപ്പർ ലീഗ് കേരള ടൂർണമെൻറ് ആരംഭിക്കുക. ഒന്നരക്കോടി രൂപയാണ് ടൂർണമെൻറിലെ സമ്മാനത്തുക. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള 6 ടീമുകൾ മത്സരിക്കും.
ലീഗ് ഘട്ടത്തിൽ 30 മത്സരങ്ങളാണുള്ളത്. നാല് ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ആറ് വിദേശ താരങ്ങളും ഒമ്പത് ദേശീയ താരങ്ങളും കേരളത്തിൽ നിന്നുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കാലിക്കറ്റ് എഫ്സി ടീമിലുള്ളത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങളാണ് ടീം ഇവിടെ കളിക്കുക. എവേ മത്സരങ്ങൾ മറ്റ് ടീമുകളുടെ നഗരങ്ങളിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.