Sections

സൺസ്റ്റോണിൻറെ നേട്ടങ്ങൾ ജയ് ഭാരത് സ്‌കൂൾ ഓഫ് മാനേജുമെൻറ് സ്റ്റഡീസിലും

Tuesday, May 23, 2023
Reported By Admin
Sunstone

സൺസ്റ്റോണിൻറെ നേട്ടങ്ങൾ ജയ് ഭാരത് സ്കൂൾ ഓഫ് മാനേജുമെൻറ് സ്റ്റഡീസിൻറെ എംബിഎ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യുന്നവർക്കു ലഭിക്കും


കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മുൻനിര സ്റ്റാർട്ട് അപും 35 പട്ടണങ്ങളിലായി അൻപതിലേറെ സ്ഥാപനങ്ങളിൽ സാന്നിധ്യമുള്ള സ്ഥാപനവുമായ സൺസ്റ്റോണിൻറെ നേട്ടങ്ങൾ ഇപ്പോൾ എഐസിടി അക്രഡിറ്റഡ് കോളേജായ ജയ് ഭാരത് സ്കൂൾ ഓഫ് മാനേജുമെൻറ് സ്റ്റഡീസിൽ ലഭ്യമാകും. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപന ശൃംഖലകളിൽ ഒന്നായ ജയ് ഭാരത് ബിരുദാനന്തര ബിരുദ തലത്തിൽ വിവിധ വിഭാഗങ്ങളിലായി നിരവധി കോഴ്സുകളാണ് ലഭ്യമാക്കുന്നത്. സൺസ്റ്റോണിൻറെ നേട്ടങ്ങൾ ജയ് ഭാരത് സ്കൂൾ ഓഫ് മാനേജുമെൻറ് സ്റ്റഡീസിൻറെ എംബിഎ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യുന്നവർക്കു ലഭിക്കും.

ഇതിനു പുറമെ, സൺസ്റ്റോണിൻറെ 1200-ൽ ഏറെ വരുന്ന റിക്രൂട്ടർമാരുടെ ശൃംഖല വൻകിട കമ്പനികളിൽ പ്ലെയ്സ്മെൻറിനുള്ള അവസരവും വിദ്യാർത്ഥികൾക്കു നൽകും. വ്യവസായ കേന്ദ്രീകൃതമായ തൊഴിലവസര കോഴ്സുകളിൽ എൻറോൾ ചെയ്യുകയും അവരുടെ ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തരാക്കുകയും ചെയ്യുന്നതിന് സർവകലാശാല സൺസ്റ്റോണുമായി ധാരണാ പത്രവും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുക എന്ന സർക്കാരിൻറെ കാഴ്ചപ്പാടിന് അനുസൃതമായാണ് സൺസ്റ്റോണിൻറെ വികസന പദ്ധതികൾ.

കൊച്ചിയിലെ ജയ് ഭാരത് സ്കൂൾ ഓഫ് മാനേജുമെൻറ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് സൺസ്റ്റോണിൻറെ നേട്ടങ്ങൾ ലഭ്യമാക്കുന്നതിൽ തങ്ങൾക്ക് ആഹ്ലാദമുണ്ടെന്ന് സൺസ്റ്റോൺ സഹസ്ഥാപകനും സിഒഒയമായ പിയൂഷ് നൻഗ്രൂ പറഞ്ഞു. ജയ് ഭാരത് വിദ്യാർത്ഥികൾക്ക് പ്രായോഗിക ജ്ഞാനവും വ്യവസായങ്ങളിലുള്ള പരിചയവും സാങ്കേതികവിദ്യാ അധിഷ്ഠിത പരിശീലനവും നൽകുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ, പ്രത്യേകിച്ച് ചെറുപട്ടണങ്ങളിൽ, അനുഭവപ്പെടുന്ന വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുകയാണ് സൺസ്റ്റോണിൻറെ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു.

സൺസ്റ്റോൺ കാമ്പസുകളിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് വ്യവസായ അധിഷ്ഠിത പഠന പദ്ധതിയുടെ നേട്ടം നൽകുന്ന രീതിയിലുള്ള ആധുനീക സർട്ടിഫിക്കേഷനുകളാണുള്ളത്. ലൈഫ് സ്കിൽ, സോഫ്റ്റ് സ്കിൽ പരിശീലനങ്ങൾ വഴി താൽപര്യമുള്ള മേഖലകളിലെത്താനുള്ള പരിശീലനങ്ങളും സൺസ്റ്റോൺ നൽകുന്നുണ്ട്. ഈവൻറുകൾ, സ്പോർട്ട്സ് മീറ്റുകൾ, സാംസ്കാരിക ഉൽസവങ്ങൾ, വിദ്യാർത്ഥി വിനിമയ പദ്ധതികൾ, സൺസ്റ്റോൺ ഡിജിറ്റൽ സ്റ്റുഡൻറ് ശൃംഖലയിലെ അംഗത്വം തുടങ്ങിയവ വഴിയാണിതു ലഭ്യമാക്കുന്നത്. ഇതിലൂടെ കൂടുതൽ സമഗ്ര വിദ്യാഭ്യാസവും ലഭിക്കും.

യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കു കൂടുതൽ വിപുമായ അവസരങ്ങൾ ലഭ്യമാക്കുന്നതിൻറെ ഭാഗമാണ് സൺസ്റ്റോണുമായുള്ള ധാരണാ പത്രമെന്ന് ജയ് ഭാരത് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ എ എം ഖരീം പറഞ്ഞു. ജയ് ഭാരത് വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്ലെയ്സ്മെൻറുകൾ ലഭിക്കാൻ ധാരണാ പത്രം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂജ്യം ശതമാനം ഇഎംഐയുമായി സ്മാർട്ട് ആൻറ് ഷീൽഡ് കരിയർ അസിസ്റ്റൻസ് പ്ലാനുകൾ അടക്കമുള്ള വിപ്ലവകരമായ ഫീസ് തെരഞ്ഞെടുപ്പുകളും സൺസ്റ്റോൺ നടപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ ലോകമാണ് ഇതു തുറന്നു കൊടുക്കുന്നത്. പ്രാക്ടിക്കൽ, തിയറി വിദ്യാഭ്യാസങ്ങൾ സംയോജിപ്പിച്ച് തൊഴിൽ സജ്ജമായ കഴിവുകളും ഇതിലൂടെ നേടിക്കൊടുക്കും.

ജെയ് ഭാരത് സ്കൂൾ ഓഫ് മാനേജുമെൻറ് സ്റ്റഡീസിൽ സൺസ്റ്റോൺ വഴി ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചു കൂടുതൽ അറിയുവാൻ https://sunstone.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.