Sections

സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Monday, Jan 06, 2025
Reported By Admin
Sunshine Pictures IPO filing led by Vipul Amritlal Shah for SEBI approval.

കൊച്ചി: ഇന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖനും ചലച്ചിത്ര, ടിവി ഷോ നിർമാതാവും സംവിധായകനുമായ വിപുൽ അമൃത്ലാൽ ഷാ നയിക്കുന്ന സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

സിനിമകളുടെയും വെബ് സീരീസുകളുടെയും ആവിഷ്കാരം, നിർമാണം, വിതരണം തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി 83.75 ലക്ഷം ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തിക്കുന്നത്. ഇതിൽ 50 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 33.75 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുന്നത്.

ജിവൈആർ ക്യാപിറ്റൽ അഡൈ്വസേഴ്സാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.