Sections

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയായി പ്രശസ്ത സിനിമാ താരം സണ്ണി ലിയോണ്‍

Friday, Feb 18, 2022
Reported By Admin
sunny leone

ഈ കമ്പനിയെയും ഇന്ത്യാബുള്‍സ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്

 

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഒടുവിലത്തെ ഇരയായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്തു.

ധനി സ്റ്റോക്‌സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുള്‍സ് സെക്യുരിറ്റീസ് ലിമിറ്റഡായിരുന്നു. ഈ കമ്പനിയെയും ഇന്ത്യാബുള്‍സ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ധനി സ്റ്റോക്‌സിന്റെ ഉടമസ്ഥരാണ് ഇന്ത്യാ ബുള്‍സ് ഗ്രൂപ്പ്. അഞ്ച് ലക്ഷം വരെയുള്ള വിവിധ വായ്പകളാണ് ധനി സ്റ്റോക്‌സ് വഴി ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

താരത്തിന്റെ ട്വീറ്റ് ട്വിറ്ററില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബില്‍ അതോറിറ്റിയും പരിഹാരവുമായി എത്തി. താരത്തിന്റെ രേഖകളില്‍ നിന്ന് ഈ വ്യാജ ഇടപാടിന്റെ എന്‍ട്രികള്‍ തിരുത്തുകയും സണ്ണി ലിയോണിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. തന്നെ പോലെ തന്നെ ഈ പ്രശ്‌നം നേരിടുന്ന മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ സഹായമെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ട്വീറ്റില്‍ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.