- Trending Now:
പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട് ഗൂഗിൾ
രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ജനുവരിയിൽ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം അല്ലെങ്കിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉടൻ നടക്കുമെന്ന് പിച്ചൈ സൂചന നൽകിയത്.
ജനുവരിയിൽ ഗൂഗിൾ 12,000 ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിരിച്ചുവിടലുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മാസങ്ങളായി പരന്നിരുന്നുവെങ്കിലും, പിരിച്ചുവിടലുകൾ ചില ജീവനക്കാരെ ഞെട്ടിച്ചിരുന്നു.
കാറുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി വാഹന ഭീമൻ... Read More
പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട് ഗൂഗിൾ. ഇതിലൊന്നാണ് ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന തീരുമാനം. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും.
ഇത് കൂടാതെ ഫുഡ് അലവൻസുകളും അലക്കൽ സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടികുറച്ചിട്ടുണ്ട്. ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ബിസിനസ്സ് ഓഫീസ് സേവനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗിളിന്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ആദിപുരുഷ് സംവിധായകൻ ഓം റൗട്ട്... Read More
സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ് ജോലികൾ വെട്ടിക്കുറച്ചതെന്ന് പിച്ചൈ പറഞ്ഞിരുന്നു. 'ഞങ്ങളുടെ ജീവനക്കാരിൽ നിന്നും ഏകദേശം 12,000 പേരെ കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. യുഎസിലെ ജീവനക്കാർക്ക് ഞങ്ങൾ ഇതിനകം ഇമെയിൽ അയച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ, പ്രാദേശിക നിയമങ്ങൾ കാരണം ഇതിന് കൂടുതൽ സമയമെടുക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
ഇന്ത്യയിലെ ഓഫീസിൽ നിന്നും വിവിധ വകുപ്പുകളിലായി 450 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായും ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാക്കേജുകൾ നൽകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഓരോ സ്റ്റാഫിന്റെയും സേവനകാലയളവ് ഉൾപ്പെടെയുളള ഘടകങ്ങൾ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും പാക്കേജുകൾ തീരുമാനിക്കുക. മാത്രമല്ല, ജോബ് പ്ലേസ്മെന്റ്, ഹെൽത്ത് കെയർ ഇൻഷുറൻസ് എന്നിവയിൽ സഹായം നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.