Sections

വെയിലിൽ നിന്നുള്ള ചർമ സംരക്ഷണം: ശരിയായ സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Monday, Mar 24, 2025
Reported By Soumya S
Why You Should Use Sunscreen to Protect Your Skin from Sun Damage

പൊരിവെയിലിൽ രണ്ടു മിനിറ്റ് നടന്നപ്പോൾ തന്നെ മുഖമാകെ കറുത്തുകരുവാളിച്ചു. എല്ലാവരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണിത്. വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ (സൺബ്ലോക്കുകൾ) ഉപയോഗിക്കുകയാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഈ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്ത് ചർമത്തെ സംരക്ഷിക്കുന്നു. സൺപ്രൊട്ടക്ഷൻ ഫാക്ടർ (എസ് പി എഫ്) ആണ് സൺസ്ക്രീനിന്റെ ഗുണനിലവാരമറിയാനുള്ള മാനദണ്ഡം. ഉയർന്ന എസ്.പി എഫ് ആണ് നല്ലത്. എസ് പി എഫ് 50 ഒക്കെയുള്ള സൺസ്ക്രീനുകൾ ഏറെ നല്ലതാണ്.

  • വാങ്ങുമ്പോൾ എസ് പി എഫ് മിനിമം 15 എങ്കിലും ഉള്ള സൺസ്ക്രീൻ വാങ്ങണം.
  • സൂര്യപ്രകാശത്തിലിറങ്ങുന്നതിനു അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം. രണ്ടു മണിക്കൂർ കഴിഞ്ഞ് ഒന്നു കൂടി ഇടാം.
  • ഏതാണ്ട് കാൽ ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ അളവ് സൺസ്ക്രീനിൽ പുരട്ടിയാൽ മതി.
  • ഒരുപാട് വെയിൽ കൊള്ളുന്നവർ ഇടയ്ക്കിടയ്ക്ക് സൺസ്ക്രീൻ പുരട്ടണം.
  • മുഖത്ത് മാത്രമല്ല, കൈ,കഴുത്ത്, കാലുകൾ തുടങ്ങി വെയിലേൽക്കാവുന്ന സ്ഥലങ്ങളിലെല്ലാം സൺസ്ക്രീൻ പുരട്ടാം.
  • നിറം വയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ചില സൺസ്ക്രീനുകൾ മാർക്കറ്റിലുണ്ട്. അവയിലൊക്കെ വെളുക്കാൻ സഹായിക്കുന്ന രാസപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടാവാം. പക്ഷേ, ഇത്തരം രാസപദാർത്ഥങ്ങളിൽ ചിലത് സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിച്ച് നിറം ഇരുളാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഫെയർനെസ് ക്രീമുകളൊക്കെ രാത്രി തന്നെ ഉപയോഗിക്കുകയാണ് ഉത്തമം.
  • സ്പ്രേ, ജെൽ, ക്രീം, ലോഷൻ രൂപത്തിലെല്ലാം സൺസ്ക്രീനുകൾ ലഭ്യമാണ്. എണ്ണമയമുള്ള ചർമമുള്ളവർക്ക് സപ്രേയാണ് നല്ലത്. വരണ്ട ചർമക്കാരിൽ ക്രീമോ ജെല്ലോ ഉപയോഗിക്കാം. സൺസ്ക്രീൻ അലർജി മൂലം മുഖക്കുരു,ചർമത്തിൽ ചുവന്ന തടിപ്പ് എന്നിവ വരാറുണ്ട്. സൺസ്ക്രീൻ ഉപയോഗിക്കും മുമ്പ് പുറംകൈയിൽ അൽപം പുരട്ടി ഒരു ദിവസം വച്ച് അലർജിയുണ്ടോ എന്നു നോക്കാവുന്നതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.