വിജയിച്ച സെയിൽസ്മാൻമാരുടെ ചില പ്രത്യേകതകളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ, പ്രത്യേകതകൾ അവരെ മുന്നോട്ടു നയിക്കുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- അവർ ഒരിക്കലും കാര്യങ്ങളെ സങ്കീർണ്ണമാക്കി കൊണ്ടുപോകുന്നവരായിരിക്കില്ല. ഏതൊരു കാര്യത്തെയും ഒരു വലിയ പ്രശ്നമായി കാണുന്നതിന് പകരം അത് അവസരങ്ങൾ ആയിട്ട് കാണുകയും അതിനു വേണ്ടി പ്രവർത്തിക്കുന്നവരമാ ണ്. വലിയ ടാർജറ്റുകൾ കാണുമ്പോൾ അത് തനിക്ക് കഴിയില്ല എന്ന് ചിന്തിച്ച് പാർവതീകരിക്കുന്നതിന് പകരം അതിനെ എങ്ങനെ പരിഹരിക്കാം എങ്ങനെ മുന്നോട്ടു കൊണ്ടു പോകാം എന്ന തരത്തിൽ ചിന്തിക്കുന്നവരാണ് മികച്ച സെയിൽസ്മാൻമാർ.
- അവർക്ക് നേതൃത്വ പാടവം ഉണ്ടാകും. തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി മുന്നോട്ടുപോകാൻ വേണ്ടി മറ്റുള്ളവരെ കൂടി നയിച്ചുകൊണ്ടു പോകുന്നവനായിരിക്കും മികച്ച സെയിൽസ്മാൻ. തന്നെ മാത്രമല്ല തന്നോട് ഒപ്പം നിൽക്കുന്ന സമൂഹത്തെ അല്ലെങ്കിൽ ഒരു കൂട്ടം ആൾക്കാരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രേരണ നൽകുന്ന ടീം വർക്കർ ആയിരിക്കും മികച്ച സെയിൽസ്മാൻ എന്നു പറയുന്നത്.
- കസ്റ്റമറും തന്റെ സ്ഥാപനവും നിലനിന്നാൽ മാത്രമേ സെയിൽസ് നടക്കുകയുള്ളൂ എന്ന് മനസ്സിലാക്കുകയും അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മുൻകൈ എടുക്കുന്നത് മായ ആളാണ് മികച്ച സെയിൽസ്മാൻ.
- എപ്പോഴും പ്രവർത്തിക്കാൻ തയ്യാറുള്ള ആളായിരിക്കും. സെയിൽസ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബിസിനസിനെ മുന്നോട്ടു നയിക്കുന്നതിന് മികച്ച ആശയമുള്ളതും അതിനുവേണ്ടി എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരുമായിരിക്കും.
- മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവർ ആയിരിക്കില്ല. ചില ആളുകളുണ്ട് ടാർഗറ്റ് കൂടിപ്പോയി, കസ്റ്റമർ മോശമാണ്,സ്ഥാപനം ശരിയല്ല ഇങ്ങനെ പലതരത്തിലുള്ള പരാതികൾ പറഞ്ഞുകൊണ്ട് നടക്കുന്നവരായിരിക്കും. എന്നാൽ മികച്ച ഒരു സെയിൽസ്മാൻ ഇത്തരത്തിലുള്ള പരാതികൾ പറഞ്ഞു നടക്കുന്നവർ ആയിരിക്കില്ല.
- ആൾക്കാരുമായി നല്ല ബഹുമാനത്തോടുകൂടി പെരുമാറുന്ന ആളായിരിക്കും മികച്ച സെയിൽസ്മാൻ. നല്ല കമ്മ്യൂണിക്കേഷൻ പവറുള്ള, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, എല്ലാത്തിനും ശുഭകരമായ ആശംസകൾ പറയാൻ തയ്യാറായിട്ടുള്ള ഒരാളായിരിക്കും മികച്ച സെയിൽസ്മാൻ.
- വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തവർ ആയിരിക്കും. തന്റെ ടാർജറ്റ് നേടുന്നതിനു മുന്നേറുന്നതിനു വേണ്ടി ഇടയ്ക്ക് വിട്ടിട്ട് പോകാതെ നിൽക്കുന്നവർ ആയിരിക്കും മികച്ച സെയിൽസ്മാൻ.
- ജീവിതത്തിലും പോസിറ്റീവായി ചിന്തിക്കുന്ന ആൾ ആയിരിക്കും. ഇവർ എപ്പോഴും ഉന്മേഷവാന്മാരും സെയിൽസിലും പോസിറ്റീവായി മാത്രം ചിന്തിക്കുന്നവർ ആയിരിക്കും. എപ്പോഴും സമചിത്തതയോടെ നിൽക്കുന്ന സ്വഭാവക്കാരായിരിക്കും മികച്ച സെയിൽസ്മാൻമാർ.
ഇത്രയും വിജയിച്ച സെയിൽസ്മാൻമാരുടെ സ്വഭാവഗുണങ്ങളാണ്.

കസ്റ്റമേഴ്സിനെ നിലനിർത്തൽ: ബിസിനസ്സ് വിജയത്തിലേക്കുള്ള താക്കോൽ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.