രണ്ടു വ്യക്തിത്വങ്ങൾ കുടുംബജീവിതമെന്ന മേലാപ്പിനു കീഴെ സ്നേഹത്തിന്റെ, ആഘോഷത്തിന്റെ, സന്താപത്തിന്റെ, സംഘർഷത്തിന്റെ തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതകാലം മുഴുവൻ പരസ്പരം പങ്കുവയ്ക്കണം എന്ന ഉൽക്കടമായ ആഗ്രഹത്തോടെ സ്ത്രീയും പുരുഷനും പ്രവേശിക്കുന്ന കരാറാണ് വിവാഹം ആ കരാർ സമൂഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണയോടെയുമാവാം.
- ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുകയും അത് ദാമ്പത്യ ജീവിതത്തിൽ പ്രത്യേകിച്ച് മാറ്റങ്ങൾ കൊണ്ട് വരുകയും ചെയ്യുന്നതാണ് പ്രധാന കാര്യം. ദാമ്പത്യത്തിലെ ഉത്തരവാദിത്വങ്ങൾ കുടുംബ കാര്യമാണെങ്കിലും കുഞ്ഞിന്റെ കാര്യമാണെങ്കിലും ഭാര്യയാണ് ചെയ്യേണ്ടത് എന്ന ചിന്തയിൽ നടക്കുന്ന ഭർത്താക്കാൻമാരുടെ കാലം കഴിഞ്ഞു. രണ്ട് പേരും കൂടിച്ചേർന്ന് ഭംഗിയായി എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുകയാണ് ചെയ്യേണ്ടത്.
- ഭാര്യയാണെങ്കിലും ഭർത്താവാണെങ്കിലും ഒര നല്ല പങ്കാളിക്ക് വേണ്ട ഗുണങ്ങളിൽ ആദ്യത്തെയാണ് അമിതപ്രതീക്ഷകളില്ലാതെ മുന്നോട്ട് പോവുക എന്നത്. ജീവിതത്തിൽ പ്രതീക്ഷകൾ ധാരാളം ഉണ്ടാവും. അതിനെയെല്ലാം കൃത്യമായി മനസ്സിലാക്കി പെരുമാറുക എന്നതാണ് പ്രധാന കാര്യം. ഇത് തന്നെയാണ് ഒരു നല്ല പങ്കാളിക്ക് വേണ്ട ഗുണവും.
- ദാമ്പത്യത്തിലെ പരസ്പര വിശ്വാസം തന്നെയാണ ഒരു പങ്കാളിയുടെ ജീവിതത്തിലെ ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്ന്. ഇത് വിജയകരമായ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന ദാമ്പത്യത്തിലേക്ക് എത്തുന്നു എന്നതിലാണ് നിങ്ങളുടെ ദാമ്പത്യ വിജയം. എല്ലാവരുടേയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവും. അതിനെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുക എന്ന് മാത്രമല്ല പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോവുക എന്നതാണ് കാര്യം.
- കള്ളം പറയുന്നത് നിങ്ങളുടെ ജീവിതത്തിൽ പിന്നീട് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തിൽ പലപ്പോഴും പല പ്രതിസന്ധികളും ആരംഭിക്കുന്നത് തന്നെ ദമ്പതികളിൽ ആരെങ്കിലും പറയുന്ന ചെറിയ കള്ളങ്ങൾ കാരണമായിരിക്കും. കാപട്യമില്ലാതെ തുറന്ന് സംസാരിക്കുന്ന ഒരു പങ്കാളി നിങ്ങൾക്കുണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യം വിജയകരമാണ് എന്നത് തന്നെയാണ്.
- യുക്തിപൂർവ്വമായ പെരുമാറ്റത്തിന് നിങ്ങൾക്ക് സാധിക്കുന്നതും അവനവന്റെ കടമകൾ കൃത്യമായി ചെയ്യുന്നത് വഴിയാണ്. ഏത് വലിയ ചെറിയ കടമയാണെങ്കിലും കൃത്യമായി ചെയ്യുക എന്നതാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനവും ഒരു നല്ല പങ്കാളിയുടെ ലക്ഷണവും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

നിങ്ങളുടെ ജീവിതത്തിൽ അച്ചടക്കവും ചിട്ടയും എങ്ങനെ കൊണ്ടുവരാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.