Sections

സിനിമയിലെന്ന പോലെ ബിസിനസിലും സൂപ്പര്‍ ആയ താരങ്ങള്‍

Friday, Aug 27, 2021
Reported By admin
Bollywood

ബിസിനസിലും വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബിഠൗണിലെ പ്രമുഖ ബിസിനസുകാരെ പരിയപ്പെട്ടാലോ ?

 

അഭിനയത്തിന് പുറമെ ബിസിനസിലും വിജയം കൈപ്പിടിയിലൊതുക്കിയ ബോളിവുഡ് താരങ്ങള്‍ നമുക്ക് ഒരുപാടുണ്ട്.ഫാഷന്‍ മേഖഖലയോ അല്ലെങ്കില്‍ റസ്റ്റോറന്റുകളോ ഒക്കെയാണ് പലരുടെയും തട്ടകങ്ങള്‍.സിനിമയിലെന്നപ്പോലെ ബിസിനസിലും വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബിഠൗണിലെ പ്രമുഖ ബിസിനസുകാരെ പരിയപ്പെട്ടാലോ ?

ഇക്കൂട്ടത്തില്‍ നമ്പര്‍ വണ്‍ ഷാറൂഖ് ഖാന്‍ തന്നെ.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമ എന്ന നിലയില്‍ ഏവര്‍ക്കും ഷാറൂഖ് ഖാന്റെ സംരംഭകന്റെ മുഖം ഏവര്‍ക്കും പരിചിതമായിരിക്കും.ജൂഹി ചൗളയ്‌ക്കൊപ്പം 2008ല്‍ ആണ് ഷാറൂഖ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രൂപീകരിക്കുന്നത്.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പേരില്‍ ഒരു ചലചിത്ര നിര്‍മ്മാണ കമ്പനിയുടെയും പങ്കാളിയാണ് താരം.സിനിമ നിര്‍മ്മാണം മാത്രമല്ല വിഎഫ്എക്‌സ്,അനിമേഷന്‍ സേവനങ്ങള്‍ക്കും റെഡ് ചില്ലീസ് പ്രശസ്തമാണ്.

ഷാറൂഖ് ഖാന്‍ കഴിഞ്ഞാല്‍ ഇന്ന് ബിഠൗണിലെ സൂപ്പര്‍ ബിസിനസുകാരിയാണ് അനുഷ്‌ക ശര്‍മ്മ.നഷ് ക്ലോത്തിംഗ് ലൈന്‍ എന്ന വസ്ത്ര ബ്രാന്‍ഡ് താരത്തിന്റേതാണ്.പ്രധാനമായും വെസ്റ്റേണ്‍ വയറിന് പ്രാധാന്യം നല്‍കിയിരിക്കുന്ന നഷ് 2017ലാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്.എന്നാല്‍ 2013ല്‍ തന്നെ സഹോദരനുമായി ചേര്‍ന്ന ക്ലീന്‍ സ്ലേറ്റ് ഫിലിംസ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി അനുഷ്‌ക ആരംഭിച്ചിരുന്നു.

സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍ എന്ന വസ്ത്ര ബിസിനസ് ബ്രാന്‍ഡ് പലര്‍ക്കും പരിചയമുണ്ടാകും സിനിമ നിര്‍മ്മാണവും താരത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ്.ഹൃത്വിക് റോഷന്‍ എച്ച് ആര്‍എക്‌സ് എന്ന പേരിലുള്ള ഫാഷന്‍ ബ്രാന്‍ഡുമായി മുന്‍പ് തന്നെ സംരംഭമേഖലയില്‍ കഴിവ് തെളിയിച്ച താരമാണ് ഇതിനു പുറമെ മുംബൈയില്‍ ഒരു ജിമ്മും താരത്തിന്റേതായി പ്രവര്‍ത്തിക്കുന്നു.

 ശില്‍പ ഷെട്ടിയ്ക്കു നിരവധി ബിസിനസ് സംരഭങ്ങളുണ്ട്.മുംബൈ മൊണാര്‍ക്കി ക്ലബിന്റെ ഉടമ ശില്‍പ ഷെട്ടിയാണ്. മുംബൈയിലെ സ്പാ സലൂണ്‍ ശൃംഖലയായ ലോസിസിന്റെ സഹ ഉടമയും ശില്‍പ ഷെട്ടിയാണ്. നേരത്തെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലായിരുന്നു. 

ദീപിക പദുക്കോണ്‍,പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങളും ബിസിനസ് മേഖലയില്‍ ചുവടുവെച്ച് വിജയിച്ചവരാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.