Sections

കമ്മ്യൂണിക്കേഷനിൽ പരാജയപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Tuesday, Sep 03, 2024
Reported By Soumya
7 Key Elements for Successful Communication

കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കമ്മ്യൂണിക്കേഷൻ സ്കിൽ കുറഞ്ഞു കഴിഞ്ഞാൽ ജീവിതത്തിൽ ഉയരാൻ കഴിയില്ല എന്ന കാര്യം എല്ലാവർക്കും അറിയാമായിരിക്കും. പലപ്പോഴും നിങ്ങൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകാത്തത് കൊണ്ട് ജീവിതത്തിൽ പരാജയം സംഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. നിങ്ങളിൽ പലർക്കും ഈ വിഷയം ഉണ്ടാകും. നിങ്ങൾക്ക് നല്ല ഉദ്ദേശമാണ് ഉള്ളതെങ്കിലും അത് പറഞ്ഞു മനസ്സിലാക്കുവാനോ പ്രതിഫലിപ്പിക്കാൻ കഴിയാതെ പോകാറുണ്ട്. ഈ സിറ്റുവേഷനിൽ എന്താണ് ചെയ്യേണ്ടത് എന്നതിന് പരിഹാരമായിട്ടുള്ള ഒരു ഫോർമുലയാണ് സെവൻ സി.

ക്ലാരിറ്റി

നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായി ക്ലാരിറ്റി യോടുകൂടി പറയുവാൻ ശ്രമിക്കുക. പലരും മനസ്സിലുള്ള ആശയത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും പറയുമ്പോൾ ആ ക്ലാരിറ്റി ഇല്ലാതെ വളരെ വേഗത്തിൽ സംസാരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല.ക്ലാരിറ്റി കൂട്ടുന്നതിന് വേണ്ടി നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തെക്കുറിച്ച് തയ്യാറെടുപ്പ് നടത്തി സ്വയം പറഞ്ഞു നോക്കുക എന്നതാണ് ചെയ്യേണ്ടത്.

കംപ്ലീറ്റ്നസ്

നിങ്ങൾ പറയുന്ന കാര്യം കംപ്ലീറ്റായി പറയാൻ ശ്രമിക്കുക. നിങ്ങൾ ചിലപ്പോൾ ഒരു വാചകം പറയുമ്പോൾ ആദ്യം പറയുന്ന കാര്യമായിരിക്കും ശ്രദ്ധിക്കുക പറഞ്ഞ് നിർത്തുന്നത് ഒരു ഒഴുക്കൻ മട്ടിൽ പോകാറുണ്ട്. അതിനുപകരം നിങ്ങൾ പറയുന്ന വാക്യം പൂർണമായും പറയുക അവസാനം വരെ ഒരേ ക്രമമനുസരിച്ചിട്ടുള്ള ടോൺ കൊടുത്തുകൊണ്ട് പറയുക.

കൺസിസേനെസ്സ്

വാരിവലിച്ചുകൊണ്ട് സംസാരിക്കാൻ പാടില്ല. നിങ്ങൾ പറയേണ്ട കാര്യങ്ങൾ കറക്റ്റായി പറയുക. വളരെ വ്യക്തതയോടു കൂടി പറയുക ചിലർ വളരെ നീട്ടി വലിച്ചു പറയുന്നതിന് പകരം ആവശ്യത്തിന് സംസാരിക്കുക.

കൺസിഡറേഷൻ

ഒരാളോട് ഒരു കാര്യം പറയുമ്പോൾ അവർക്ക് അതിൽ നേട്ടമുണ്ടാകണം. വെറുതെ എന്തെങ്കിലും പറയുക എന്നുള്ളതല്ല. ആ നേട്ടങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യം അതിൽ ഉണ്ടാകണം.

കറക്ടനെസ്സ്

ശരിയായ കാര്യങ്ങളാണ് പറയേണ്ടത്.ശരിയായ കാഴ്ചപ്പാടുകൾ വിവരങ്ങൾ എന്നിവയാണ് പറയേണ്ടത്.ചെറിയ വിജയങ്ങൾക്ക് വേണ്ടി തെറ്റായ കാര്യങ്ങൾ തർക്കിക്കാറുണ്ട് ഇത് ഒരിക്കലും ചെയ്യാൻ പാടില്ല.

കോൺക്രീറ്നസ്

ഒരാൾക്ക് ബോധ്യമാകുന്ന രീതിയിലാണ് സംസാരിക്കേണ്ടത്. ബോധ്യമാകാത്ത രീതിയിൽ ഒരിക്കലും സംസാരിക്കാൻ പാടില്ല.

കോർട്ടേസി

ശരിയായ വിവരങ്ങൾ മാത്രമേ സംസാരിക്കാൻ പാടുള്ളൂ. വളരെ മര്യാദയോടു കൂടി മാത്രമേ സംസാരിക്കാൻ പാടുള്ളു.

ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചു വേണം സംസാരിക്കേണ്ടത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.