Sections

ജീവിത വിജയം നേടാം മൂല്യവത്തായ ലക്ഷ്യത്തിലൂടെ

Tuesday, Jul 30, 2024
Reported By Soumya
Success in Life

ഒരു മികച്ച ആദർശം നിങ്ങൾക്ക് ഉണ്ടാക്കു അത് നിങ്ങളെ ഏറ്റവും മികച്ച രീതിയിൽ കൊണ്ടെത്തിക്കും. പല ആളുകൾക്കും ജീവിതത്തിൽ യാതൊരുവിധ താൽപര്യവും ഉണ്ടാകാറില്ല. യാന്ത്രികമായി ജീവിക്കുന്ന ആളുകളാണ്. ജീവിതത്തിൽ യാതൊരുവിധ സന്തോഷവും സുഖവും അനുഭവിക്കുന്നില്ല എന്ന് പരാതിപ്പെടുന്നവരുമാണ്. എന്തുകൊണ്ടാണ് ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. എത്രയൊക്കെ സമ്പാദിച്ചാലും എന്തൊക്കെ ചെയ്താലും അവസാനം മാനസികമായ ഒരു ആത്മസുഖം പലർക്കും ഉണ്ടാകാറില്ല. ഇതിന് കാരണം അവർക്ക് മൂല്യവത്തായ ഒരു ലക്ഷ്യം ഇല്ലാത്തതുകൊണ്ടാണ്. നിങ്ങൾക്ക് ജീവിതത്തിൽ മൂല്യവത്തായ ഒരു ലക്ഷ്യം ഉണ്ടായിക്കഴിഞ്ഞാൽ അത് സാധിക്കാനുള്ള യാത്ര ആണെങ്കിൽ ജീവിതം ധന്യമാകും എന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും ഇത് ഇല്ലാത്തതാണ് ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടാകുന്നതിന് കാരണം. എന്ത് കിട്ടിയാലും നിങ്ങൾക്ക് വേണ്ടുന്ന കാര്യം കിട്ടാത്തത്കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. പലപ്പോഴും നിങ്ങൾ സ്വീകരിക്കുന്ന പല കാര്യങ്ങളും നിങ്ങൾക്ക് ആവശ്യമില്ലാത്തവയാണ്. അല്ലെങ്കിൽ നേടാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ അവർക്കു സന്തോഷം തരുന്നത് എന്ന് തോന്നുന്ന പല കാര്യങ്ങളും നിങ്ങൾക്ക് അനാവശ്യ കാര്യങ്ങൾ ആയിരിക്കും.

ആധുനികകാലത്ത് സോഷ്യൽ മീഡിയ വഴി കാണുന്ന പല കാര്യങ്ങൾ പോസ്റ്റുകൾ, വിഡിയോകളിലും മറ്റു കുടുംബങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ എന്തുകൊണ്ട് നമുക്ക് അതില്ല എന്ന് ഓർക്കും. പക്ഷേ ഇതിൽ പലതും യാഥാർത്ഥ്യമല്ല. ഒരു വീഡിയോക്കു മുൻപിൽ അവർ കുറച്ച് സമയം അഭിനയിക്കുന്നതാണ്. ഇത് കണ്ടിട്ട് എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നുമില്ലേ എന്ന് ചിന്തിക്കുന്നത് തികച്ചും തെറ്റായ ഒരു കാര്യമാണ്. ഇങ്ങനെയുള്ള ചിന്തകൾ മാറ്റിവെച്ചിട്ട് നിങ്ങളുടെ ജീവിതത്തിൽ ശ്രേഷ്ഠമായ ഒരു ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകണം. ആ ശ്രഷ്ടദൗത്യത്തിനുള്ള പ്രവർത്തനം മുന്നോട്ട് വച്ച് കഴിഞ്ഞാൽ ആ ജീവിതം തീർച്ചയായും ധന്യമായ ജീവിതം ആയിരിക്കും. ഇതിന് ആദ്യം നിങ്ങൾക്കുണ്ടാകേണ്ടത് സത് ചിന്തകളാണ്. മഹത്തരമായ ആദർശം നിറഞ്ഞ ഒരു ലക്ഷ്യം നിങ്ങൾക്കുണ്ടാകണം. ഇതിനനുസരിച്ചുള്ള ചിന്തകൾ നിങ്ങൾക്ക് വരണം. മനുഷ്യനും മൃഗങ്ങൾക്കും തമ്മിലുള്ള വ്യത്യാസം മൃഗങ്ങൾക്ക് ചിന്തിക്കുവാനുള്ള കഴിവില്ല മനുഷ്യർക്ക് മാത്രമാണ് ചിന്തിക്കുവാനുള്ള കഴിവുള്ളത്. പല മഹാന്മാരായ വ്യക്തികളും പറയാറുണ്ട് മനുഷ്യരൊക്കെ പ്രകൃതിയിലേക്ക് മടങ്ങണമെന്ന്. എന്നാൽ ഇത് പരിപൂർണ്ണമായി അസാധ്യമായ കാര്യങ്ങളിൽ ഒന്നാണ്.

മനുഷ്യന് മൃഗങ്ങളും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസം മൃഗങ്ങൾക്ക് ഒരു വാസന ഉണ്ട്. അതിനനുസരിച്ചാണ് അവർ ജീവിക്കാറുള്ളത്. അവർക്ക് പ്രത്യേകിച്ച് ചിന്തകൾ ഒന്നുമില്ല ഏത് മൃഗത്തിനും ഒരു ജീവിതക്രമമുണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന ജീവിത ക്രമം തന്നെയാണ് അവർ ഇന്നും അനുവർത്തിച്ചു പോകുന്നത്. എന്നാൽ മനുഷ്യൻ പണ്ട് ചെയ്തിരുന്ന പ്രവർത്തികൾ ഒന്നും ഇന്നത്തെ ആധുനിക മനുഷ്യൻ ചെയ്യുന്നില്ല എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. കാരണം അവന്റെ ചിന്തകൾ അവനെ പുരോഗതിയിലേക്ക് കൊണ്ടുപോകും. പ്രകൃതിയിലേക്ക് ഇറങ്ങി അതിനെ അനുയോജ്യരായി ജീവിക്കുക എന്ന് പറയുമ്പോൾ മൃഗങ്ങളെപ്പോലെയുള്ള ഒരു ജീവിതം ഉണ്ടാക്കുക എന്നതല്ല. ഉദാഹരണമായി മൃഗങ്ങൾക്ക് അവ പ്രസവിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നുള്ള കാര്യം അവയ്ക്കറിയാം അത് ജന്മനാ ലഭിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യർക്ക് അത് സാധ്യമല്ല. ജന്മസിദ്ധമായി പല വാസനകളും കിട്ടാറില്ല. ജീവജാലങ്ങൾക്ക് ജനിച്ചു കഴിഞ്ഞാൽ പ്രകൃതിയുമായി യോജിച്ച് ജീവിക്കാൻ സാധിക്കുക. എന്നാൽ ഒരു മനുഷ്യ കുഞ്ഞിന് ജനിച്ചു കഴിഞ്ഞാൽ പ്രകൃതിയുമായി യോജിച്ച് ജീവിച്ചു പോകുവാൻ സാധ്യമല്ല ആ കുഞ്ഞിനെ സംരക്ഷിക്കാൻ ചുറ്റും ആളുകൾ ഉണ്ടാവുക തന്നെ വേണം. ഇതാണ് മറ്റ് ജീവജാലങ്ങളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം. ചിന്തിക്കുവാനുള്ള കഴിവ് തന്നെയാണ് മനുഷ്യർക്ക് മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. മനുഷ്യർ ചിന്തകൾ കൊണ്ട് അത്ഭുതങ്ങൾ കാട്ടിക്കൊണ്ടിരിക്കുന്ന വരാണ്. എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാന കാരണം ചിന്തകൾ തന്നെയാണ്. ഈ ചിന്തകൾ സത്ചിന്തകൾ ആവുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. ഏതൊരു തോട്ടത്തിലും നല്ല ചെടിയും പാഴ് ചെടിയും ഉണ്ടാകും. എന്നാൽ നല്ല ചെടിയെ പരിപാലിച്ചാൽ മാത്രമേ അത് നന്നാവുകയുള്ളൂ. എന്നാൽ മോശം ചെടിയെ ആരും പരിപാലിച്ചില്ലെങ്കിലും വളരും എന്ന് പറയും പോലെ. നന്നായി ജീവിക്കാൻ നല്ല പ്രയത്നം ആവശ്യമാണ് മോശം ചിന്തകൾ ഉണ്ടാക്കുവാൻ വളരെ എളുപ്പമാണ്. നല്ല ചിന്തകളിൽ നിന്ന് നല്ല ആദർശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും. നല്ല ലക്ഷ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അതുകൊണ്ട് നിങ്ങൾക്ക് മഹത്തരമായ ആളുകൾ ആയി മാറാം. വിജയിച്ച ആളുകളൊക്കെ അത്തരത്തിലുള്ളവരായിരുന്നു എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.