- Trending Now:
അനുയോജ്യമായ തരത്തിൽ പ്രവർത്തിക്കുക എന്നത് ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും പലരും പരാതി പറയുന്ന കാര്യമാണ് ജീവിതത്തിൽ പരിശ്രമിച്ചു പക്ഷെ വിജയിക്കാൻ സാധിച്ചില്ല. അതിന്റെ കാരണങ്ങളിൽ ഒന്ന് അനവസരങ്ങളിൽ പ്രവർത്തിച്ചതാണ്. ഇതിന് ഉദാഹരണമായി ഒരു കാര്യം പറയാം. ഒരിക്കൽ ഒരാൾ ജോലി കിട്ടുന്നതിനുവേണ്ടി ഒരു സ്ഥാപനത്തിന്റെ തലവനെ കാണാൻ വേണ്ടി പോയി. ആ സ്ഥാപനത്തിൽ ഒഴിവുണ്ടായിരുന്നു അതിനുവേണ്ടി എല്ലാവിധ യോഗ്യതയും ഈ കാണാൻ പോകുന്ന ആളിന് ഉണ്ടായിരുന്നു. അയാൾ ഓഫീസിലെത്തി ഇന്റർവ്യൂ ബോർഡിലെ മാനേജിംഗ് ഡയറക്ടറെ കാണാൻ വേണ്ടി അപ്പോയ്ന്റ്മെന്റ് ചോദിച്ചപ്പോൾ സെക്രട്ടറി പറഞ്ഞു അതിനുപറ്റിയ സമയമല്ല, എം ഡി ഇപ്പോൾ വളരെ ദേഷ്യത്തിലാണ് പിന്നീട് വന്ന് കാണാൻ പറഞ്ഞു. വന്നയാൾക്ക് തന്റെ യോഗ്യതയിൽ ഉറച്ച വിശ്വാസമുള്ളതുകൊണ്ട് അയാൾ സെക്രട്ടറിയെ നിർബന്ധിക്കുകയും എംഡിയെ കാണാൻ തയ്യാറാവുകയും ചെയ്തു. പക്ഷേ എംഡി സ്റ്റാഫിനോട് ദേഷ്യപ്പെട്ട് ഇരിക്കുന്ന സമയമായിരുന്നു. ഈ സമയത്ത് കയറിച്ചെന്നതിനാൽ ഇയാൾ പറയുന്നതിനൊന്നും നല്ല രീതിയിലുള്ള മറുപടി എംഡിയിൽ നിന്ന് ലഭിച്ചില്ല, എന്ന് മാത്രമല്ല ആ സ്ഥാപനത്തിൽ അയാൾക്ക് ജോലി കിട്ടാതെ നിരാശനായി മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് ഇയാളുടെ അത്ര കഴിവില്ലാത്ത ഒരാൾ എംഡിയെ വന്നു കാണുകയും എംടിയോട് തന്റെ യോഗ്യതകൾ പറയുകയും അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി പറഞ്ഞതുകൊണ്ട് മാത്രം അയാൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം അവസരങ്ങൾ കൃത്യമായി ഉപയോഗിക്കണം. ആഗ്രഹിച്ച കാര്യങ്ങൾ കിട്ടാതാകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് സർവ്വസാധാരണമായ കാര്യമാണ്. സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ കാണാൻ സാധിക്കും പരാജയം സംഭവിക്കുന്നത് അനവസരത്തിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ്. അതിനാൽ നാം വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യുക എന്നതാണ്. ഇതിനുവേണ്ടി നാം ജീവിതത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇങ്ങനെ വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യേണ്ടതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
ഇത്രയും കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ വേണ്ടി ശ്രമിച്ചു കഴിഞ്ഞാൽ അവസരങ്ങളെ തിരഞ്ഞെടുക്കാനുള്ള കഴിവ് നിങ്ങൾക്ക് താനെ ഉണ്ടാകും. അരിസ്റ്റോട്ടിൽ പറയുന്ന വളരെ പ്രശസ്തമായ വാക്യമുണ്ട് എല്ലാവർക്കും ദേഷ്യപ്പെടാൻ സാധിക്കും അത് വളരെ എളുപ്പമാണ് എന്നാൽ വേണ്ട ആൾക്കാരോട് വേണ്ടപ്രകാരം വേണ്ട സമയം വേണ്ട കാര്യങ്ങൾക്ക് ദേഷ്യപ്പെടുവാൻ ആർക്കും സാധിക്കില്ല. അതിനാൽ ദേഷ്യപ്പെടൽ എന്ന് പറയുന്നത് ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഈ വക സ്വഭാവങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ട് ജീവിതത്തിൽ നല്ല കാര്യങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നത് ചിന്തിക്കേണ്ടതാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.