Sections

സ്ഥിരോത്സാഹം വർധിപ്പിക്കുന്നതിലൂടെ ജീവിതവിജയം കൈവരിക്കാം

Monday, Nov 27, 2023
Reported By Soumya
Motivation

ജീവിതത്തിൽ ഉത്സാഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഉത്സാഹമില്ല എങ്കിൽ യാതൊരു കാര്യവും ചെയ്യാൻ സാധിക്കില്ല. പല കാര്യങ്ങളിലും ആരംഭശൂരത്തം മാത്രമായി പോകുന്നതിന്റെ കാരണം ഉത്സാഹം നിലനിർത്താൻ കഴിയാത്തതാണ്. പലരും വിജയിക്കാൻ വേണ്ടി കുറുക്കുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ സ്ഥിരോത്സാഹമാണ് ജീവിതത്തിൽ വിജയിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്. സ്ഥിരോത്സാഹം നിങ്ങളെ റിസ്ക് എടുക്കാൻ വേണ്ടി പ്രേരിപ്പിക്കുന്നു. പുതിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി വളരെയധികം പ്രോത്സാഹനം നൽകുന്ന ഒന്നാണ് ഈ സ്ഥിരോൽത്സാഹം. സ്ഥിരോത്സാഹം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്ന് വിശ്വസിക്കുക. സ്ഥിരോത്സാഹം നഷ്ടപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എനിക്കിത് സാധിക്കില്ല എന്നെക്കൊണ്ട് കഴിയില്ല എന്ന് ചിന്തിക്കുന്നതാണ്. ഏതൊരു പ്രശ്നത്തിനും ഏത് പ്രതിസന്ധിക്കും ഈ ഭൂമിയിൽ പരിഹാരം ഉണ്ട് എന്നതാണ് വാസ്തവം. അതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആ പ്രശ്നത്തിന് പരിഹാരം ലഭിക്കും. ഇങ്ങനെ ഒരു മനോഭാവം നിങ്ങൾക്കുണ്ടെങ്കിൽ അത് സ്ഥിരോൽസാഹത്തിന് വേണ്ടിയുള്ള ഒരു മന്ത്രമായി നിങ്ങൾക്ക് ഉപയോഗിക്കാം. ബ്രൈറ്റ് സഹോദരന്മാർ വിമാനം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇത് ഒരിക്കലും സാധ്യമല്ല എന്നും,മനുഷ്യർക്ക് പറക്കാൻ സാധിക്കില്ല എന്നും പലരും കളിയാക്കി അവർ അതിനെ ഒന്നും വകവയ്ക്കാതെ പ്രവർത്തിച്ചു അതുകൊണ്ടാണ് ഇന്ന് മനുഷ്യർക്ക് അതിവേഗം യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനം സാധ്യമായത്.
  • നെഗറ്റീവ് ചിന്താഗതിയാണ് പലപ്പോഴും നമ്മളെ വികാരങ്ങളിൽ നിന്ന് പിന്നോട്ട് അടിക്കുന്നത്. അതുകൊണ്ട് നെഗറ്റീവ് ചിന്താഗതി മാറ്റി പോസിറ്റീവ് ചിന്താഗതിയുള്ള ഒരാൾക്ക് സ്ഥിരോൽസാഹവും എന്തും പ്രവർത്തിക്കുവാനുള്ള ആത്മധൈര്യവും ഉണ്ടാകും.
  • ആത്മവിശ്വാസവും മനോവീര്യവും വളർത്തുക. പലപ്പോഴും ആത്മവിശ്വാസവും മനോവീര്യവും ഇല്ലാതാകുമ്പോഴാണ് സ്ഥിരോത്സാഹം നഷ്ടപ്പെടുന്നത്. ഇതിന് നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ഉറച്ച വിശ്വാസം ഉണ്ടാകണം. നിങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള വിശ്വാസം ഉണ്ടാകണം. ഇത് രണ്ടും ഉണ്ടെങ്കിൽ ആത്മവിശ്വാസം സ്വാഭാവികമായും വർദ്ധിക്കും.
  • ഏതൊരു കാര്യം വിജയിക്കണമെങ്കിലും ആദ്യം ഉണ്ടാകേണ്ടത് ഒരു ഉത്സാഹമാണ്. ഉത്സാഹം അമൂല്യമായ ഒരു നിധിയാണ്. ഈ അമൂല്യമായ നിധി കാത്തുസൂക്ഷിക്കുന്നതിന് ആത്മവിശ്വാസത്തിന് പ്രാധാന്യമുണ്ട്. ഇതിനുവേണ്ടി സ്വയം പരിശീലിക്കുന്ന ഒരു ശീലം നിങ്ങൾക്കുണ്ടാകണം.
  • എല്ലാത്തിലും നല്ല വശങ്ങൾ കാണുക. പലപ്പോഴും പല ആളുകളും നെഗറ്റീവ് വശങ്ങളാണ് കൂടുതലായി കാണുന്നത്. എന്നാൽ ഏതൊരു സംഭവത്തിനും നല്ല വശങ്ങൾ ഉണ്ടാകും. ആ നല്ല വശങ്ങൾ കൊണ്ട് പ്രവർത്തിക്കുന്ന ആളുകളാണ് വിജയികളായി മാറുന്നത്. പരാജയത്തിലും നല്ല വശങ്ങൾ ഉണ്ടാകും ആ പരാജയത്തിലെ നല്ല വശങ്ങൾ മനസ്സിലാക്കുന്നത് അനുസരിച്ചാണ് നിങ്ങളുടെ ജീവിത വിജയം ഉണ്ടാകുന്നത്.
  • മറ്റുള്ളവരുടെ കുറ്റവും കുറവുകളും നോക്കി നിൽക്കുന്ന ഒരാൾക്ക് സ്ഥിരോൽസാഹം ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ നന്മയിൽ സന്തോഷിക്കുന്ന ആൾക്ക് തീർച്ചയായും ഉണ്ടാകും.
  • ഭയം സ്ഥിരോത്സാഹത്തെ നശിപ്പിക്കുന്ന ഒന്നാണ്. ഭയം, ആശങ്ക എന്നിവ കൊണ്ട് സ്ഥിരോൽസാഹം ഏതൊരു മനുഷ്യനും നഷ്ടപ്പെടുന്നു. ഭയം മാറ്റിവെച്ചുകൊണ്ട് ധൈര്യത്തോടെ മുന്നോട്ട് പോകുന്ന ഒരാൾക്കാണ് ജീവിതവിജയം ഉണ്ടാകുന്നത്. എന്തുതന്നെ സംഭവിച്ചാലും ഞാൻ എന്റെ വിജയത്തിലെത്തുക തന്നെ ചെയ്യും എന്ന് ചിന്തിക്കുന്ന ആൾക്ക് ധൈര്യം അത്യാവശ്യമാണ്. ധൈര്യവാന്മാർക്ക് മാത്രമേ ലോകത്തെ മാറ്റിമറിക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ളവർക്ക് മാത്രമേ ഏതൊരു കാര്യവും വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരു ധൈര്യവാനായി മാറുക എന്നതും സ്ഥിരോൽസാഹത്തിന് പ്രധാനപ്പെട്ടതാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.