നിങ്ങളുടെ രാത്രികൾ മനോഹരമാക്കുക. പൊതുവേ എല്ലാവരും പറയാറുണ്ട് രാവിലെയാണ് ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ അതുകൊണ്ട് ക്വാളിറ്റി സമയങ്ങൾ നിങ്ങൾ ഉണ്ടാക്കണമെന്ന്. അതുകൊണ്ട് രാവിലെ നേരത്തെ എണീക്കണം എന്നൊക്കെ പറയാറുണ്ട്. പക്ഷേ രാവിലെ നേരത്തെ എണീക്കണമെങ്കിൽ വൈകുന്നേരം തൊട്ട് നിങ്ങൾ രാത്രി ഉറങ്ങുന്നത് വരെയുള്ള സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയങ്ങളിൽ നിങ്ങൾ എന്തു ചെയ്യുന്നു അതിനെ അനുസരിച്ചായിരിക്കും രാവിലെ നിങ്ങൾക്ക് ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യാൻ സാധിക്കുക. അതുകൊണ്ട് വൈകുന്നേരം മുതൽ രാത്രി വരെ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്ന് കഴിഞ്ഞാൽ ഉപകാരപ്രദമാകും എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- പൊതുവേ വൈകുന്നേരങ്ങൾ എല്ലാരും അലസമായി ടിവി കണ്ട് അല്ലെങ്കിൽ ക്ലബ്ബുകളിൽ പോയി ആഘോഷിച്ച് വയറു നിറയെ ഫുഡ് കഴിച്ച് പോകുന്ന രീതിയാണ് പൊതുവേ സമൂഹത്തിനുള്ളത്. ഇത് കൊണ്ടുള്ള പ്രശ്നമെന്ന് പറഞ്ഞാൽ രാവിലെ പല ആളുകൾക്കും ആക്ടീവായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നില്ല. വയറു നിറയെ ആഹാരം കഴിച്ച് രാത്രി 11 മണിക്ക് 12 മണിക്ക് ഉറങ്ങാൻ കിടന്നുകഴിഞ്ഞാൽ രാവിലെ ഉദ്ദേശിക്കുന്ന സമയത്ത് എണീക്കുവാൻ ഒരിക്കലും സാധിക്കില്ല. അതുകൊണ്ട് തന്നെ വൈകുന്നേരം തൊട്ടുള്ള ദിനചര്യക്ക് ഒരു മാറ്റം വന്നു കഴിഞ്ഞാൽ രാവിലെ വളരെ ആക്ടീവായി നിൽക്കാൻ സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
- നേരത്തെ ഉറങ്ങാൻ കിടക്കുക.പല ആളുകളും ഉറങ്ങാൻ കിടക്കുന്നത് വളരെ വൈകിയാണ്. ലേറ്റായി ഉറങ്ങിക്കഴിഞ്ഞാൽ രാവിലെ എണീക്കുന്നതും അതുപോലെ ലേറ്റ് ആയി തന്നെയായിരിക്കും. അല്ലെങ്കിൽ നേരത്തെ എണീറ്റാൽ തന്നെ അന്നത്തെ ദിനചര്യയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. 7 മുതൽ എട്ടുമണിക്കൂർ വരെ ഒരു വ്യക്തിക്ക് ഉറങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ചിലർക്ക് ഇത് ആറുമണിക്കൂറോ എട്ടുമണിക്കൂറോ ഉറക്കം കിട്ടിയില്ല എങ്കിൽ പിറ്റേദിവസം രാവിലെ എണീറ്റ് വളരെ ആക്റ്റീവായി ആ ദിവസത്തെ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല. ദിവസവും 10 മണിക്ക് മുന്നേ ഉറങ്ങാൻ വേണ്ടി നിങ്ങൾ ശീലിക്കണം.
- ആഹാരം നേരത്തെ കഴിക്കുക. ആഹാരം കഴിച്ചു മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളൂ. അതുകൊണ്ട് തന്നെ പത്തുമണിക്ക് ഉറങ്ങാൻ കിടക്കുന്ന വ്യക്തി ഏഴുമണിക്ക് എങ്കിലും ഫുഡ് കഴിക്കാൻ വേണ്ടി ശ്രമിക്കണം. അഞ്ചുമണിക്ക് ആറുമണിക്ക് ഫുഡ് കഴിക്കുന്ന രീതി കൊണ്ടുവന്നു കഴിഞ്ഞാൽ ശരീരത്തിന് വളരെ നല്ലതാണ്.
- നിങ്ങൾ രാത്രി സമയങ്ങൾ ആഘോഷിക്കുന്നതും പുറത്തുപോയി കറങ്ങുന്നതും തെറ്റല്ല. ജീവിതത്തിൽ ഒരു ആഘോഷങ്ങളും ഇല്ലാതെ മുന്നോട്ടു പോകുന്നതും നല്ലതല്ല. ആഘോഷിക്കേണ്ടത് തന്നെയാണ് ജീവിതം. മദ്യപാനം പോലുള്ള തെറ്റായ ആഘോഷങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ബാലൻസ് തെറ്റിക്കുകയും, ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. മദ്യപിച്ച് ഉറങ്ങുന്ന ഒരാൾക്ക് അടുത്ത ദിവസം രാവിലെ എണീറ്റ് കഴിഞ്ഞാലും മദ്യപാനത്തിന്റെ എഫക്റ്റ് കൊണ്ട് ആക്ടീവാകാൻ ഒരിക്കലും സാധിക്കില്ല. അതുകൊണ്ടുതന്നെ രാവിലെ രാത്രിയുള്ള മദ്യപാനം കഴിവതും ഒഴിവാക്കുക.ചില ആളുകൾ വീക്കെൻഡിൽ ആയിരിക്കും കഴിക്കാൻ സാധ്യത. വീക്കെൻഡ് കഴിഞ്ഞ് ആഴ്ചയിലെ ഫസ്റ്റ് ദിവസം ഓഫീസിൽ പോകുമ്പോൾ വളരെ തലവേദനയായിട്ടോ അല്ലെങ്കിൽ തലേദിവസത്തെ ഹാങ്ങോവറോടെ ആയിരിക്കും ഓഫീസിൽ പോവുക.
- രാത്രി സമയങ്ങളിൽ പിറ്റേ ദിവസത്തേക്ക് വേണ്ടിയുള്ള പ്ലാനിങ്ങുകൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് നല്ലതാണ്. അതായത് ദിവസങ്ങളിൽ നിങ്ങൾ വിചാരിച്ച കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിച്ചു എന്ന് നോക്കുന്നതിന് വേണ്ടിയും അടുത്ത ദിവസത്തേക്ക് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിന് വേണ്ടിയും വൈകുന്നേരം ഉപയോഗിക്കുക.
- മുകളിൽ പറഞ്ഞതിൽ നിന്നും വിരുദ്ധമായി ചിലർക്ക് രാത്രിയിൽ ആയിരിക്കും കൂടുതൽ ആക്ടീവ് ആകുക. ചില ആളുകൾക്ക് പകല് ആക്റ്റീവ് ആകുന്നത് പോലെ തന്നെ രാത്രികാലങ്ങളിൽ ആക്ടീവായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആളുകളുമുണ്ട്. ഉദാഹരണമായി എ ആർ റഹ്മാൻ തന്റെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്നത് രാത്രിയിലാണ്. അങ്ങനെയുള്ള ആളുകൾക്ക് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ബാധകമല്ല. രാത്രിയിൽ ആക്റ്റീവ് ആകുന്നത് സ്വഭാവമാണ് അതിൽ ഒരു തെറ്റുമില്ല. ചിലർ പകലായിരിക്കും ഇത്തരത്തിൽ നന്നായി പ്രവർത്തിക്കുക. ഇതിൽ ഏത് വിഭാഗത്തിൽ പെടുന്നവരാണ് നിങ്ങളെന്ന് ആദ്യം കണ്ടെത്തുക. അതിനുശേഷം ആണ് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത്. പകൽ ആക്റ്റീവ് ആകാൻ കഴിയുന്ന ആളുകൾ നേരത്തെ കിടന്നു ഉറങ്ങി രാവിലെ നേരത്തെ എണീക്കാൻ ശ്രമിക്കുക അതായിരിക്കും നല്ലത്. പലപ്പോഴും രാവിലെ മുതൽ മടി പിടിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയം ശരിയായി ഉപയോഗിക്കാത്തത് കൊണ്ടാണ്. അലസതയോടു കൂടി ജീവിതം മുന്നോട്ടു പോകാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. നിങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ മനസ്സിലാകും പരാജയപ്പെടുന്നവർക്കുള്ളത് മാത്രമാണ് അലസത.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
എന്താണ് ഹെലികോപ്റ്റർ പാരന്റിംഗ്? ഇതുകൊണ്ട് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.