- Trending Now:
ഒരു വ്യക്തിയുടെ സമഗ്ര വികസനത്തിന് അറിവ് നേടേണ്ടത് അനിവാര്യമാണ്. അറിവ് നേടുന്നവരാണ് ജീവിതത്തിൽ ഉയർച്ചകളിലേക്ക് എത്തുന്നത്. എന്നിരുന്നാലും, ഏത് തരത്തിലുള്ള അറിവ് നേടണം എന്നതിൽ സൂക്ഷ്മമായ ശ്രദ്ധ വേണം. ഒരു വിവരശേഖരണ യന്ത്രമാകുക എന്ന് ലക്ഷ്യമല്ല, മറിച്ച് ജീവിതത്തിലും തൊഴിൽ മേഖലയിലും വളരാൻ സഹായിക്കുന്ന അറിവുകൾ നേടുക എന്നതാണ് പ്രധാനം. കാണാതെ പഠിക്കുകയും ഓർമ്മിച്ച് സൂക്ഷിക്കുകയും ചെയ്യുന്ന വിവരങ്ങൾ മാത്രം സമ്പൂർണ്ണമായ അറിവാകില്ല. അറിവ് എങ്ങനെ സമ്പാദിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
താങ്കളുടെ ലക്ഷ്യത്തിനനുസരിച്ച് ആവശ്യമായ അറിവുകൾ കണ്ടെത്തുക. ഈ അറിവ് എന്തിനാണ് താങ്കൾക്ക് ആവശ്യം? ഇത് നിങ്ങളുടെ വിജയത്തിന് അനിവാര്യമാണോ? തുടങ്ങിയ ചോദ്യങ്ങൾക്ക് നിങ്ങൾതന്നെ ഉത്തരം കണ്ടെത്തണം. ഉദാഹരണത്തിന്, താങ്കളുടെ ലക്ഷ്യം ഡോക്ടർ ആവുക എന്നാണെങ്കിൽ, അതിനാവശ്യമായ അറിവുകൾ ആദ്യം നേടുക. അതിനു ശേഷമാണ് സ് പോർട് സ്, രാഷ്ട്രീയം തുടങ്ങിയ മറ്റു വിഷയങ്ങളെക്കുറിച്ചുള്ള അറിവുകൾ നേടേണ്ടത്.
അറിവ് നേടുന്നതിന് വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടെത്തുക. എവിടെ നിന്നാണ് നിങ്ങൾക്ക് വേണ്ട അറിവ് ലഭിക്കുക, ആരുടെ സഹായത്തോടെയാണ് ഇത് നേടുക തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുക.
ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്ന അറിവുകൾ പോലതന്നെ വളരെ പ്രധാനപ്പെട്ടതാണ് സ്വന്തം അനുഭവങ്ങളിൽ നിന്നുമുള്ള അറിവുകളും. ഈ അറിവുകൾ സമ്പാദിക്കുകയും അവ സംഗ്രഹിക്കുകയും ചെയ്യുക.
നിരവധി അറിവുകൾ ഉള്ള ആളുകളിൽ നിന്ന് ലഭിക്കുന്ന അറിവുകൾ ശേഖരിക്കുക. അവരുടെ അനുഭവങ്ങളിൽ നിന്നുമുള്ള പഠനം വളരെ പ്രായോഗികവും വിലമതിക്കാനാകാത്തതുമാണ്.
നൈപുണ്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിശീലന ക്ലാസുകളിൽ പങ്കെടുക്കുക, പുസ്തകങ്ങൾ വായിക്കുക. ഇങ്ങനെ കിട്ടുന്ന അറിവുകൾ ക്രോഡീകരിക്കുകയും ഏതാണ് ഏറ്റവും പ്രയോജനകമായത് എന്ന് കണ്ടെത്തുകയും ചെയ്യുക.
ആവശ്യമില്ലാത്ത അറിവുകൾ ശേഖരിക്കരുത്. ഉപകാരപ്രദവും താങ്കളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട അറിവുകൾ മാത്രം ശേഖരിക്കുക.
ഔപചാരിക വിദ്യാഭ്യാസത്തിനു പുറമെ അനൗപചാരികമായി ലഭിക്കുന്ന അറിവുകളും വളരെയധികം പ്രാധാന്യമുള്ളതാണ്. എത്രയും വേഗം ആവശ്യമായ അറിവുകൾ ശേഖരിക്കുക. ഒരു അറിവിനേക്കാളും അതിന്റെ ഉപയോഗപ്രദമായ വശങ്ങളാണ് പ്രധാനമെന്ന് മനസ്സിലാക്കുക.
വിവിധ മാർഗങ്ങളിലൂടെ അറിവുകൾ ശേഖരിക്കുകയും അത് നിരന്തരം വർദ്ധിപ്പിക്കുകയും ചെയ്യുക. ഇത് നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് തീർച്ചയായും എത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.