സ്വയം പ്രചോദനം എന്ന വലിയ ഒരു കാര്യം ഓരോരുത്തർക്കും ആവശ്യമാണ്. സ്വയം പ്രചോദനം നിങ്ങൾക്കില്ലെങ്കിൽ മറ്റൊരാൾക്ക് നിങ്ങളെ പ്രചോദിപ്പിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. പലപ്പോഴും പല ആളുകൾക്കും പല ആഗ്രഹങ്ങളും ഉണ്ടാകും. തന്റെ ആഗ്രഹങ്ങൾ നടക്കാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്നവർ ആയിരിക്കാം കൂടുതലും. നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കാത്തതിന് കാരണം സ്വയം പ്രചോദനം നടക്കാത്തത് കൊണ്ടാണ്. എങ്ങനെ ജീവിതത്തിൽ സ്വയം പ്രചോദനാത്മകമായി ജീവിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.
- സ്വയം പ്രചോദിപ്പിക്കാൻ വേണ്ടി പുറത്തുനിന്ന് ഒരാൾ ഉണ്ടാക്കില്ല എന്ന കാര്യം ആദ്യം മനസ്സിലാക്കുക. പ്രചോദനം തോന്നേണ്ടത് നിങ്ങൾക്കാണ് നിങ്ങളുടെ കാര്യങ്ങൾ നിറവേറ്റുവാനുള്ള ആഗ്രഹങ്ങൾ സഫലീകരിക്കുവാനുള്ള ആഗ്രഹം സ്വയം ഉണ്ടാകണം. അത് പുറത്ത് നിന്നും തനിക്ക് കിട്ടണം എന്ന് ശഠിക്കുന്നത് ശരിയല്ല. അങ്ങനെയുള്ള ചിന്തയാണ് ഏറ്റവും വലിയ പ്രശ്നം.
- തിരിച്ചുവരാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകുക എന്നതാണ് രണ്ടാമത്തെ കാര്യം. നിങ്ങൾ പലപ്പോഴും ഒരു കാര്യം വളരെ ശ്രദ്ധയോടെ ചെയ്തുകൊണ്ടിരിക്കുന്നു ഇടയ്ക്ക് ചിലപ്പോൾ ചെറിയ ഗ്യാപ്പ് എടുക്കേണ്ടി വന്നേക്കാം. ആ ഗ്യാപ്പ് കഴിഞ്ഞ് തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ അത് നടക്കാതെ വരിക ഇത് പല ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നമ്മളുടെ ജീവിതത്തിൽ ഇടയ്ക്ക് ബ്രേക്ക് എടുക്കേണ്ട സന്ദർഭങ്ങൾ വരാറുണ്ട്. നിങ്ങൾ ഒരു വിദ്യാർത്ഥിയാണ് എന്നിരിക്കട്ടെ നിങ്ങൾ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഗ്യാപ്പ് സ്വാഭാവികമായും ആവശ്യമാണ്. 10 മിനിറ്റ് നേരം ഗ്യാപ്പ് എടുക്കാം എന്ന് ചിന്തിക്കുകയും ആ സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ആണെന്ന് ഇരിക്കട്ടെ. 10 മിനിറ്റ് എന്ന് ഉദ്ദേശിച്ച നിങ്ങൾ ഇരിക്കുന്നത് അത് ചിലപ്പോൾ ഒരു മണിക്കൂർ വരെ നീണ്ടു പോയേക്കാം അത് നിങ്ങൾ അറിയുന്നില്ല. അതിന് പകരം കറക്റ്റ് 10 മിനിറ്റാണ് നിങ്ങൾ ഗ്യാപ്പ് ഉദ്ദേശിക്കുന്നതെങ്കിൽ ആ കറക്റ്റ് സമയം എടുക്കുകയും,അതിനു ശേഷം തിരിച്ചു വരികയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സ്വയം പ്രചോദാത്മകമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതാണ് അവിടെ സൂചിപ്പിക്കുന്നത്. അതിനുവേണ്ടി നിങ്ങൾക്ക് ഒരു അലാറം സെറ്റ് ചെയ്യാം. നിങ്ങൾ തന്നെ നിങ്ങളെ വളരെ ശക്തമായി ഓർമിപ്പിക്കുക. ഇങ്ങനെ പല മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് തിരിച്ചു വരുവാനുള്ള ഒരു മനസ്സ് നിങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാനം.
- മാറ്റിവയ്ക്കുന്നതിനെ മറികടക്കുക എന്ന സ്വഭാവം. പല കാര്യങ്ങളും പിന്നെ ചെയ്യാം എന്ന ചിന്തിക്കാറുണ്ട് ഉദാഹരണമായി നിങ്ങൾ ഒരു വിദ്യാർത്ഥി ആണെന്നിരിക്കട്ടെ. പഠിക്കേണ്ട കാര്യങ്ങൾ പരീക്ഷ അടുക്കുമ്പോൾ പഠിക്കാം എന്ന് കരുതി മാറ്റി വയ്ക്കാറുണ്ട്.ഇത് ഒരു വലിയ കൂമ്പാരമായി മാറുകയും, ഒന്നും ശ്രദ്ധിക്കാൻ പറ്റാതെ ഒന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യും. പരീക്ഷയിൽ പരാജയപ്പെടുവാനോ വിചാരിച്ചത്രയും മാർക്ക് കിട്ടുവാനോ കഴിയാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇങ്ങനെ ഒരു മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ട് എത്തിക്കാൻ വേണ്ടി മാറ്റിവയ്ക്കുക എന്ന സ്വഭാവം പാടെ മാറ്റുക. അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ അന്നന്ന് തന്നെ ചെയ്യുക. നിങ്ങളുടെ വീട് എന്നും വൃത്തിയാക്കി കഴിഞ്ഞാൽ വലിയ ചവർ ഉണ്ടാകില്ല എന്ന് പറയുന്നതുപോലെ തന്നെ.അതിനുപകരം മാസത്തിലൊരിക്കലും വർഷത്തിലൊരിക്കലും ആണ് നിങ്ങൾ വൃത്തിയാക്കാൻ തയ്യാറാക്കുന്നതെങ്കിൽ, അത് നിങ്ങൾക്ക് വളരെ കഠിനമായ ജോലിയായി മാറാം. അതുകൊണ്ട് തന്നെ നിങ്ങൾ അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രമിക്കുക.
- അടുത്ത പ്രധാനപ്പെട്ട ഒന്നാണ് പ്രതിജ്ഞ ചെയ്യുക എന്നത്. നിങ്ങൾ ഒരു കാര്യം ചെയ്യുന്നതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും അത് എല്ലാവരെയും അറിയിക്കുകയും ചെയ്യുക. ഉദാഹരണമായി നിങ്ങൾ ഭാരം കുറയ്ക്കുന്നു എന്ന് ഒരു തീരുമാനമെടുത്താൽ അത് മനസ്സിൽ വയ്ക്കാതെ സുഹൃത്തുക്കളോട് മറ്റു പലരോടും പറയുന്നത് സ്വയം പ്രചോദിപ്പിക്കാൻ നിങ്ങളെ സഹായിക്കും. കാരണം നിങ്ങൾ ഇത് പറയുമ്പോൾ സുഹൃത്തുക്കൾ നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ ഡയറ്റ് എന്തായി നിങ്ങളുടെ ശരീരത്തിലാ മാറ്റങ്ങൾ കാണുന്നുണ്ടല്ലോ ഇല്ലെങ്കിൽ ഇല്ല എന്നുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോഴും നിങ്ങൾക്ക് സ്വയം ഒരു പ്രചോദനം ഉണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുക അവരിൽ നിന്ന് കിട്ടുന്ന പ്രേരണ നിങ്ങൾക്ക് ഒരു പ്രചോദനമായി മാറും.
- സമീകൃത ആഹാരം കഴിക്കുന്നത് നിങ്ങളെ പ്രചോദിപ്പിക്കാൻ വളരെയധികം സഹായിക്കും.
- മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ യോഗ, വ്യായാമം എന്നിവ നിങ്ങളെ സ്വയം പ്രചോദിപ്പിക്കാൻ ഉപകരിക്കുന്നതാണ്.
- അതുപോലെ തന്നെ സ്വയം പ്രചോദനം നൽകുന്ന മറ്റൊരു കാര്യമാണ് വിഷൻ ബോർഡ്. നിങ്ങളുടെ ലക്ഷ്യങ്ങൾ ഒരു വിഷൻ ബോർഡ് ആയി തയ്യാറാക്കി പല ഭാഗങ്ങളിൽ ഒട്ടിക്കുന്നത് നിങ്ങൾക്ക് സ്വയം പ്രചോദനം നൽകുന്ന കാര്യങ്ങളാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതത്തിൽ നോ പറയുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന കാരണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.