- Trending Now:
കേൾവിക്കാരനാകാൻ തയ്യാറാകൂ. ഇന്ന് പലരും തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നവരാണ്. സംസാരിക്കുവാനാണ് എല്ലാവർക്കും താല്പര്യം മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ആരും തയ്യാറല്ല. ഇങ്ങനെ ഓരോരുത്തരും ശ്രമിക്കുന്നത് കൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. രണ്ടാളുകൾ തമ്മിൽ സംസാരിക്കുമ്പോൾ മറ്റൊരാൾ പറയുന്നത് കേൾക്കാനുള്ള ഒരു മര്യാദ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ പറയുന്നത് എല്ലാവരും കേൾക്കണം എന്ന മനോഭാവമാണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം. കുടുംബങ്ങളിൽ, ജോലി സ്ഥലങ്ങളിൽ, അതുപോലെ തന്നെ പൊതു ഇടങ്ങളിൽ ഒക്കെ പല പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഇതാണ്. സാധാരണ പറയാറുണ്ട് നമുക്ക് രണ്ട് ചെവിയും ഒരു വായും ആണുള്ളത് അതുകൊണ്ട് തന്നെ പറയുന്നതിനേക്കാൾ ഇരട്ടി കേൾക്കാൻ വേണ്ടി തയ്യാറാകണമെന്ന്. സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കുക എന്നത് ഒരു കലയാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ അവരുടെ ആശയങ്ങൾ നമുക്ക് മനസ്സിലാവുകയും അതിനനുസരിച്ച് മറുപടി പറയാൻ സാധിക്കും. നിങ്ങൾ പറയുന്നത് മാത്രം മറ്റുള്ളവർ കേട്ടാൽ മതി എന്ന് പിടിവാശി വരുമ്പോൾ ആശയവിനിമയം നല്ല രീതിയിൽ നടക്കാതെ പോകും. പൊതുവേ നിങ്ങൾ പറയുന്നത് മറ്റുള്ളവർ കേൾക്കണം എന്ന് ചിന്തിക്കുന്നവർ ഇങ്ങനെ കേട്ടില്ലെങ്കിൽ താൻ അവഗണിക്കപ്പെട്ടു എന്ന് ചിന്തിക്കുകയും തന്റെ പ്രാധാന്യം കുറഞ്ഞു എന്ന തോന്നൽ ഉണ്ടാവുകയും ചെയ്യും. തന്റെ പ്രാധാന്യം കൂട്ടാൻ വേണ്ടി ഉച്ചത്തിൽ സംസാരിക്കുകയും ഇല്ലെങ്കിൽ വളരെ ശക്തി എടുത്തുകൊണ്ട് സംസാരിക്കുകയുംചെയ്യുന്നുണ്ട്. ഇതൊക്കെ വളരെ സ്ട്രെസ്സ് കൂട്ടുന്ന കാര്യമാണ്. ഇതിന്റെ മറ്റൊരു വശമായി താൻ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നുകയാണെങ്കിൽ നിരാശയും, വിഷമവും ഉണ്ടാവുകയും ചെയ്യും. ഒരുപക്ഷേ തിരിച്ച് ഇതേ രീതിയിലായിരിക്കാം മറ്റെയാളും ചിന്തിക്കുന്നത്. നിങ്ങൾക്ക് നല്ല ഒരു ശ്രോതാവായി മാറാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
ഒരു നല്ല ശ്രോതാവായി ഇരിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു ബിസിനസുകാരനോ അല്ലെങ്കിൽ സെയിൽസ്മാനോ തന്റെ കസ്റ്റമർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ തയ്യാറായാൽ മാത്രമേ ആ കസ്റ്റമറിന് യോജിക്കുന്ന പ്രോഡക്ടുകൾ കൊടുക്കാനും സെയിൽസ് വിജയത്തിലേക്ക് പോകാനും സാധിക്കുകയുള്ളൂ. ആകാശവാണിയെ പോലെയുള്ള പ്രവർത്തനം നിങ്ങളെ ഒരു നെഗറ്റീവ് വ്യക്തി എന്ന ഇമേജിലേക്ക് മാറ്റാനെ സഹായിക്കുകയുള്ളൂ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.