ജീവിതത്തിൽ നാം പഠിക്കുന്ന ചില പാഠങ്ങൾ വളരെ കഠിനമാണ്. എന്നാൽ പഠിച്ചുകഴിഞ്ഞാൽ അവ നമുക്ക് വളരെ ഗുണം ചെയ്യുന്നവയുമാണ്. ഈ പാഠങ്ങൾ കഠിനമായതുകൊണ്ട് തന്നെ അവയിലേക്ക് പോകാൻ ആരും തയ്യാറാകുന്നില്ല. വിജയികൾ എല്ലാവരും ഈ പാഠങ്ങൾ പഠിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണ്. ചില പാഠങ്ങൾ നിങ്ങൾ പഠിക്കാൻ തയ്യാറായാൽ അത് ജീവിതത്തിൽ ഗുണകരമാവും, പക്ഷേ പഠിച്ചെടുക്കാൻ വളരെ പ്രയാസമായവയുമായ അത്തരം ചില പാഠങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ജീവിതത്തിൽ എപ്പോഴും പ്രയാസകരമായ കാലങ്ങൾക്ക് വേണ്ടി തയ്യാറെടുക്കണം. ജീവിതം എപ്പോഴും സുഖകരമായിരിക്കും എന്ന് കരുതരുത്. പ്രശ്നങ്ങളും തടസ്സങ്ങളും വെല്ലുവിളികളും ജീവിതത്തിൽ വന്നുകൊണ്ടിരിക്കും. അങ്ങനെ പ്രയാസമുള്ള കാലഘട്ടങ്ങൾക്ക് വേണ്ടി സ്വയം തയ്യാറെടുക്കുക. ഏത് പ്രതിസന്ധിയും നേരിടുവാനുള്ള മാനസിക അവസ്ഥ ഉണ്ടാക്കിയെടുക്കുക.
- മാറ്റാൻ കഴിയാത്തതിനെ അംഗീകരിക്കുക. ചില കാര്യങ്ങൾ ജീവിതത്തിൽ മാറ്റാൻ കഴിയാത്തവയാണ് ഉദാഹരണമായി നിങ്ങൾ ഇരുണ്ട നിറമുള്ള ഒരാളാണ് നിങ്ങൾക്ക് നല്ല വെളുത്ത ഒരാളായി മാറാൻ പ്രയാസമാണ്, അല്ലെങ്കിൽ നിങ്ങൾ പൊക്കം കുറഞ്ഞ ഒരാളാണ് പൊക്കം കൂടുക എന്നത് നിങ്ങൾക്ക് അസാധ്യമാണ്. ഇങ്ങനെ ജീവിതത്തിൽ മാറ്റാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഉണ്ട്. ആ കാര്യങ്ങളെ അംഗീകരിക്കുക.
- എല്ലാ കാര്യങ്ങളിലും പ്രതീക്ഷിക്കരുത്. എല്ലാ കാര്യങ്ങളും നിങ്ങൾ പ്രതീക്ഷിക്കുന്നവ നടക്കണമെന്നില്ല. ചില ആളുകൾ സ്വപ്നജീവികൾ ആയിരിക്കും യാഥാർത്ഥ്യവുമായി യാതൊരു ബന്ധമില്ലാതെ ആയിരിക്കും അവർ ജീവിക്കുന്നത്. ഉദാഹരണമായി ചിലർക്ക് സിനിമയിൽ അഭിനയിക്കണം എന്നതായിരിക്കും ആഗ്രഹം.പക്ഷേ സിനിമയിൽ അഭിനയിക്കാനുള്ള യാതൊരു കഴിവും അവർക്ക് ഉണ്ടാകില്ല. അവർ ചാൻസുകൾ അന്വേഷിച്ചു നടക്കുകയും ചിലപ്പോൾ ചാൻസ് കിട്ടിയാൽ തന്നെയും കഴിവില്ലായ്മ കൊണ്ട് സിനിമയിൽ അഭിനയിക്കാൻ സാധിക്കാതെ പോവുകയും ചെയ്യും. കഴിവില്ലാത്ത ആഗ്രഹങ്ങളെ കുറിച്ചുള്ള പ്രതീക്ഷയില്ലാതാക്കുക.
- എപ്പോഴും സ്ഥിരോത്സാഹത്തോടുകൂടി പ്രവർത്തിക്കുക. പലർക്കും തുടങ്ങാൻ വേണ്ടി ഉത്സാഹം ഉണ്ടാകും പക്ഷേ അത് നിലനിൽക്കില്ല. സ്ഥിരോത്സാഹമെന്ന് പറഞ്ഞാൽ ഒരു കാര്യം തുടങ്ങിക്കഴിഞ്ഞു അത് അവസാനിക്കുന്നത് വരെ അതിനു വേണ്ട ഉത്സാഹം നിങ്ങൾക്ക് ഉണ്ടാകുക എന്നതാണ്.
- ഏതൊരു കാര്യവും ധാർമികത വിടാതെ പ്രവർത്തിക്കുക. ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോഴും തടസ്സങ്ങൾ ഉണ്ടാകുമ്പോഴും ധാർമികത വളരെ പ്രധാനപ്പെട്ടതാണ്. രക്ഷപ്പെടാൻ വേണ്ടി തെറ്റായ വഴികളിൽ കൂടി സഞ്ചരിക്കാനുള്ള ശ്രമം നടത്താതിരിക്കുക. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ശ്രീധനം വാങ്ങിയോ ഇല്ലാതെ മറ്റുള്ളവരെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നവർ കുഴിയിൽ നിന്ന് പടുകുഴിയിലേക്കാണ് ചെന്നു വീഴുന്നത്. ഏതൊരു കാര്യത്തിലും ധാർമിക മൂല്യം സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുക.
- എപ്പോഴും വിശാലമായ ദൗത്യത്തിന് സ്വയം സമർപ്പിക്കുക. നിങ്ങളുടെ ജീവിതം തന്നെ ഒരു ദൗത്യമാണ്. ജീവിതത്തിൽ പ്രശ്നങ്ങളെ പ്രതിസന്ധികളും ഒക്കെ ഉണ്ടാകും അതിനെ ഒരു ദൗത്യമായി ഏറ്റെടുത്തുകൊണ്ട് സ്വയം സമർപ്പിച്ച്പ്രവർത്തികൾ ചെയ്യുക.
- ലോകമുള്ളിടത്തോളം കാലം നമുക്ക് ജീവിക്കാൻ സാധ്യമല്ല. നശ്വരതയെ കുറിച്ച് എപ്പോഴും ഓർമിക്കുക. നിസ്സാരമായ ജീവിതം അല്ല നിങ്ങളുടേത് കുറച്ചു കാലം കഴിയുമ്പോൾ അവിടെ നിന്നും മാറി പോകേണ്ടവരാണ് എന്ന് മനസ്സിലാക്കുക. നമ്മുടേതായ ലോകം കെട്ടിപ്പടുക്കാം എന്ന വിഡ്ഢിത്തരം മനസ്സിൽ ഓർക്കാതെ എല്ലാവരെയും സ്നേഹിച്ചുകൊണ്ട് ബഹുമാനിച്ചു കൊണ്ടും ആദരിച്ചുകൊണ്ട് ഉള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുക.
ഈ പറഞ്ഞതൊക്കെ ജീവിതത്തിൽ ഉണ്ടാകുന്ന കാഠിന്യം നിറഞ്ഞ പാഠങ്ങളാണ് ഇവയൊക്കെ മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുക.
ജീവിതത്തിലുണ്ടാകുന്ന തടസങ്ങളെ എങ്ങനെ അതിജീവിക്കാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.